താൾ:CiXIV68a.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 241 —

b. കാലാൎത്ഥമായ "നേരം, പോൾ" 592, 14. 16. പലപ്പോഴും സംഭാവന ശക്തി ധരിക്കും.

ഉ-ം: വസ്ത്രം കീറുന്നേരം ദേവിയും ഉണൎന്നു പോം (നള. If I should) അങ്ങനെ ഇരിക്കുമ്പോൾ എന്തിനു പേടിക്കുന്നു? [since (if) things are as you say].

പറഞ്ഞാൽ, പറയുമ്പോൾ ഇവ പല ഗ്രന്ഥങ്ങളിൽ സമിശ്രമായി പ്രയോഗിച്ചു കാണുന്നത് സംഭാവനെക്കുള്ള കാലശക്തിയാൽ തന്നെ. ഉ-ം പറഞ്ഞാൽ ഇല്ലരണ്ടു (അഞ്ചു. I never treat a given word lightly).

c. "ആതെ" മറവിനയെച്ചത്തിന്നുള്ള സംഭാവനാൎത്ഥം 578, 2-623 കാണ്ക.

5. CONDITIONALS AFTER OR WITH INTERROGATIVES.

629. സംഭാവനകൾ ചോദ്യപ്രതിസംജ്ഞകളോടും ചേരും. (555 കാണ്ക)

ഉ-ം എന്തു ചെയ്താൽ അതു നീങ്ങും (ശി. പു. what to be done to remove it).

Conditionals stand rarely as suggestions without an apodosis ഫലം ചൊല്ലാത സംശയൂഹത്തിന്നു അപൂൎവ്വമാം.

ഉ-ം ബാലനെ കൊന്നു കൊള്ളാകിലോ ഭോജനാഥ? (കൃ. ഗാ.) how then? if perhaps you would kill the boy (would not that do ?)

B. അനുവാദകങ്ങൾ. THE TWO CONCESSIVES.

1. THE CONCESSIVE FORMS ARE ESPECIALLY USED IN MERELY HYPOTHETICAL CASES.

630. അനുവാദകത്താൽ അനുമാന മനസ്സങ്കല്പിതങ്ങളെ സൂചിപ്പിക്കുന്നു. അതിന്നു തമ്മിൽ ഏറെ ഭേദമില്ലാത രണ്ടു രൂപങ്ങൾ ഉണ്ടു (246. 247.)

ഉ-ം അവൻ വരികിലും (വന്നാലും) എന്തു (though). ഈരേഴു ലോകം ഒക്കിലും തടുപ്പാൻ അരിപ്പം (രാ. ച. although). ആന കൊടുക്കൂലും ആശ കൊടുക്കരുതു (പഴ if or though). ചിലൎക്കു തെളികിലും മതി (ഭാര. if) പറയായ്കിലും ദോഷം ഉണ്ടു (ഭാര.)

Temporal for future and future exact ഭൂതം ഭാവിക്കും (ഭവിഷ്യഭൂതത്തിന്നും) പകരം കാലാൎത്ഥത്തിൽ നില്ക്കും (567, 5. 6.)

ഉ-ം പതിന്നാലാം ആണ്ടു കഴിഞ്ഞാലും ഞാൻ വരുവാൻ വൈകിയാൽ അഗ്നിയിൽ പതിച്ചു മരിപ്പൻ (കേ. രാ. even after the 14th year will have passed).

31

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/253&oldid=182388" എന്ന താളിൽനിന്ന് ശേഖരിച്ചത്