താൾ:CiXIV68a.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

57. അൎദ്ധയകാരം (യ) എഴുതാത്തതിനാൽ, ചില സംശ
യങ്ങൾ ജനിക്കുന്നു. നാ- എന്നതു ചിലർ ആകാരാന്തം എന്നു
ചൊല്ലുന്നു; അങ്ങിനെ അല്ല-നായി, നായ്ക്കൾ എന്നു പറയേ
ണ്ടതു; അത ഉച്ചാരണത്തിലും എഴുത്തിലും പലപ്പോഴും ലോ
പിച്ചു പോകുന്നു. (പാമരം-പായ്മരം; വാവിട്ടു—വായ്‌വിട്ടു; തേങ്ങായി-തേങ്ങാ-
തേങ്ങ) പുരാണത്തിൽ-യി-എന്ന് എഴുതുമാറുണ്ടു (ചെയ്യ=ചെയിയ)
ആയ്പോയി-ആയിപ്പോയി-എന്നീ രണ്ടും ശരി.

58. വകാരം ഉച്ചാരണവേഗത്താൽ പലപ്പോഴും ലോ
പിച്ചു പോകും. (കൂട്ടുവാൻ-കൂട്ടാൻ; വരുവാൻ-വരാൻ; ഉപദ്രവം-ഉപദ്രം; എ
ല്ലാവിടവും-എല്ലാടവും; വരുവിൻ-വരീൻ; വിടുവിക്ക, വിടീക്ക.) 45. 55.
ഓഷ്ഠ്യസ്വരം ആകയും ചെയ്യും. (24-31.)

59. അതു വിശേഷാൽ മകാരത്തോടു മാറുന്നു. (54.) മസൂ
രി-വസൂരി; അമ്മാമൻ-അമ്മോൻ; വണ്ണ-മണ്ണ; വിന-മിന; വിഴി-മിഴി; വീ
ശ-മീശ.


e. രലാദികൾ. Liquids. ര. ല. ഴ. ള.

60. a. റ. ര. എന്ന റകാരവും രേഫവും തമ്മിൽ നന്ന അ
ടുത്ത അക്ഷരങ്ങൾ ആകയാൽ-ർ എന്ന അൎദ്ധാക്ഷരം രണ്ടി
ന്നും പറ്റുന്നു (മാറ് -മാർ; കൂറു-ഇളങ്കൂർതമ്പുരാൻ; വേറു-വേൎപ്പെടുക)— പി
ന്നെ സംസ്കൃതത്തിലേ അൎദ്ധരേഫം രി-റു-എന്നാകും (അരിക്ക പു
ത്തിരൻ മ. ഭാ.-നിൎവ്വഹിക്ക-നിറുവഹിക്ക-15) പലതും ലോപിച്ചു പോ
കും (മൎദ്ദളം-മദ്ദളം)

60. b. ക്രൎക്കാദികളുടെ തത്ഭവങ്ങളിൽ റകാരം തന്നെ നടപ്പു
(പ്രകാരം-പിറകാരം; ആശ്രയം-ആച്ചിറയം; ഗുല്ഗുലു-കുറുക്കുലു) ശ്രോണി-ചു
റോണി; മൂത്രം-മൂത്തിറം; സൎവ്വാംഗം-തറുവാങ്കം-(വൈ-ശാ)

61. റകാരം ഖരങ്ങളിൽ കൂടിയതാകകൊണ്ടു, ദ്വിത്വം വരു
വാനും (വയറ-വയറ്റിൽ) അനുനാസികത്തോടു ചേരുവാനും (എൻ്റെ)
സംഗതി ഉണ്ടു. പദാന്തത്തിൽ ചില രേഫങ്ങളും റകാരമായി
പോകയും ആം. (നീർ, നീറ്റിൽ) പറ്റ.റും എന്നിങ്ങനെ ഒരു കുത്തു
ചേൎത്തു കൊണ്ടു ൩ റകാരങ്ങളെ എഴുതും (ര. ച.=പറ്റ അറും)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/25&oldid=182159" എന്ന താളിൽനിന്ന് ശേഖരിച്ചത്