താൾ:CiXIV68a.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 230 —

അവൻ അരുളി ചെയ്കയാൽ, ചെയ്കമൂലം, ചെയ്കകൊണ്ടു (=ചെയ്തതുകൊണ്ടു) നോക്കുക ഹേതുവായിട്ടു; നീ തുണയാകമൂലം ജയംവരുന്നു (ഭാര.) വിണ്ണിനെ കാമിക്ക മൂലം (കൃ. ഗാ.) ഉണ്ടാക നിമിത്തമായി (കേ. രാ.) അവർ അപേക്ഷിക്ക കാരണം (സഹ.=അപേക്ഷിക്കയാൽ=അപേക്ഷിച്ചതിനാൽ). ശങ്കിക്ക കാരണാൽ (ശി. പു.) പണ്ടു കൊടുത്തീടുക മൂലമായി (കേ. രാ=കൊടുക്കയാൽ=കൊടുത്തതിനാൽ because he formerly had given.) അമ്പുകൾ കൊണ്ടവൻ എയ്കയാലെ (കൃ. ഗാ.) ഔവ്വണ്ണം ഞാനുമാകയിനാൽ (രാ. ച.)

മറവിനയിൽ: സന്തതി ഉണ്ടാകാഞ്ഞതു മൂലം; പുത്രനില്ലയാഞ്ഞതു മൂലം (ഭാര.) എന്നിവറ്റിൽ: അതു കേളായ്ക മൂലം (ഭാര.) കുളിക്കായ്കകൊണ്ടു സുഖക്കേടായി. സിംഹത്തിന്നു സാമൎത്ഥ്യം പോരായ്കകൊണ്ടു. ഇത്യാദി അധികം നടപ്പു.
ആയ്മ എന്ന പുരാണരൂപമോ: ആ നിനവേതും അറിവില്ലായ്മയാൽ (രാ. ച.=ഇല്ലായ്കയാൽ-വിപരീതം: മാൽ നിന്നുള്ളിൽ വന്തു മുഴുത്തമയാൽ രാ. ച. 604.)
2. സപ്തമി: തിങ്കയിൽ (=തിന്നുകയിൽ) അപേക്ഷ ഉണ്ടു (ഭാര.) അവൻ വിരോധിക്കയിൽ, അറികയിൽ, കേൾക്കയിൽ ആഗ്രഹം ഉണ്ടു (ഭാര.=അറിവാൻ 582, b. 583, d.)
താരതമ്യാൎത്ഥത്തിൽ: മാനവും കെട്ടു പലദേശത്തും നടക്കയിൽ (=482). മാനത്താൽ യുദ്ധംചെയ്തു മരിക്കനല്ലൂ (കേ. രാ. better die in honourable warfare than dishonoured go to exile) അവളുടെ ഞെളിവും ഗൎവ്വവും വളൎന്നു കാണ്കയിൽ മരിക്ക നല്ലതു (കേ. രാ.)
ദ്വിതീയയിലും കാണാം: ത്യജിക്കയെക്കാട്ടിൽ നല്ലതു (നള.)
സൂചകം: ൟ ക്രിയാനാമത്തിന്നു ചൂണ്ടുപേരുകൾ മുഞ്ചെല്ലുകിൽ അദ്ധ്യാരോപത്താലും തസ്യാന്തരേന്യസ്തത്താലും ഭാവസംശയം ജനിപ്പാനിടയുണ്ടു ഉ-ം അവർ നായന്മാർ ആകയാൽ എന്നതിന്നു അവർ നായന്മാർ ആകുന്നു, ആകയാൽ എന്നും അവർ നായന്മാരാകക്കൊണ്ടു എന്നും അൎത്ഥമാം they are Nayers, therefore or since they are അവൻ ആ സ്ത്രീയെക്കണ്ടു അരുളിച്ചെയ്കയാൽ=അവൻ, ആ സ്ത്രീയെക്കണ്ടു (കണ്ടിട്ടു), അരുളിച്ചെയ്കയാൽ അഥവാ കണ്ടുരുളിച്ചെയ്കാൽ (605 ചൊന്നത് ഇവിടേക്കും പറ്റും).
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/242&oldid=182377" എന്ന താളിൽനിന്ന് ശേഖരിച്ചത്