താൾ:CiXIV68a.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 225 —

മകാരാന്തമുള്ളതു ഏറ്റവും പുരാണം. ഉ-ം നിശാചരനെ മന്നൻ വെന്നമയും ഊഴി ഏഴിനും അത്തൽ അറ്റമയും ഉരെത്താർ; നീ കിടന്തമകണ്ടു; നിന്നെ ഊഴിയിൽ വീഴ്ന്തമ കണ്ടു (രാ. ച.) 613. 598.

9. AS ALL THE RELATIVE PRONOUNS, SO HAVE THE NEUTERS OF THE PERSONAL PRONOUNS AN IMPORTANT INFLUENCE ON THE FORMATION OF SENTENCES.

605. പേരെച്ചം പോലെ പുരുഷപ്രതിസംജ്ഞയുടെ നപുംസകങ്ങൾക്കു വാചകാന്വയത്തിൽ വളരെ അധികാരം ഉണ്ടു.

ഉ-ം 3 സന്യാസികളെ അവൻ കണ്ടപ്പോൾ വടി എടുത്തടിച്ചു കൊന്നു—അതു കേട്ടു രാജാവിൻ്റെ ആളുകൾ വന്നു എന്നീരണ്ടു വാക്യങ്ങളെ പല പ്രകാരത്തിൽ തമ്മിൽ സന്ധിക്കാം . . . . . . കൊന്നു; കൊന്നതു കേട്ടു ഇത്യാദി കഥിക്കുന്നവൻ പറയും; സാധാരണമായിട്ടു: കൊന്നു+അതു=കൊന്നതു ഇത്യാദി പറയാറുണ്ടു.

അപ്രകാരം നപുംസകത്താൽ ചേൎന്ന വാക്യത്തെ രണ്ടാക്കാം: ഇവന്നു 1000 തുലാം ഇരിമ്പു കൊടുപ്പാനുള്ളതു കൊടുത്താൽ (=കൊടുപ്പാൻ ഉണ്ടു അഥവാ ഉള്ളു; അതു ഇത്യാദികൾ).

V. നടുവിനയെച്ചം (ഭാവരൂപം).

THE INFINITIVE.

A. പുരാണ ഭാവരൂപം THE OLD INFINITIVE.

(Corresponds with the English Infinitive without "to" f. i. must go, shall not do etc.)

606. മുൻപിൻ വിനയെച്ചങ്ങളുടെ പ്രയോഗത്താൽ (580. 585) ഈ നടുവിനയെച്ചത്തിന്നു (241. 242) പലവിധത്തിൽ സ്ഥാനഭ്രംശം വന്നപ്രകാരം പറഞ്ഞുവല്ലോ.

1. IT STANDS BEFORE THE FOLLOWING AUXILIARY AND DEFECTIVE VERBS.

607. നടുവിനയെച്ചം താഴെ പറയുന്ന സഹായ ഊനക്രിയകളുടെ മുമ്പിൽ നില്ക്കുന്നു. ഉ-ം

ആക: കാണായി വന്നു, കാണാം (ഉം ചേൎത്താൽ കാണകയും ആം) കൊടുക്കാകുന്നവൻ-647.

29

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/237&oldid=182372" എന്ന താളിൽനിന്ന് ശേഖരിച്ചത്