താൾ:CiXIV68a.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 222 —

വെന്തു പോകാത്തു? (കേ. രാ.) എന്തൊന്നു സാധിക്കാത്തു?; അവസരം കിട്ടാത്തു (നള.) എന്നതിനെ കൊണ്ടു മറ്റുള്ള ഗ്രാമങ്ങൾ അവരെ സമ്മതിയാത്തു (കേ. രാ.) മുറ്റുവിന പോലെ.

("ആത്തത്") ചാകാത്തത് എല്ലാം തിന്നാം (പഴ "all by what one does not die").

വൎത്തമാനം: നിൻ്റെ വേല—കൊണ്ടു പോകുന്നത് തന്നെ (ശീലവാചി) 612, 1.

ഇതിന്നു അപൂൎവ്വമായ ഒരു രൂപം ഉണ്ടു: മരുവുന്നു കണ്ടാർ; വരുന്ന കണ്ടു (കൃ. ച.) ഇവ്വണ്ണം ദഹിക്കുന്ന കണ്ടു (ശി. പു. 604.)

"ഊതു, ഇതു, ഉതു" അന്തമുള്ള നപുംസകത്തെ 601. 602. 603 കാണ്ക.

With Verbs of perception a double Accusative may occur.

"കാണ്ക" മുതലായ ക്രിയകളോടു രണ്ടു ദ്വിതീയ കാണാം (രാമായണ ഭാരതാദികളിൽ നടപ്പില്ല; തെക്കേ പ്രയോഗമത്രെ.) (415. 416 കാണ്ക.)

ഉ-ം വാളും എടുത്തു കോപിച്ച ചാണക്യനെച്ചീൾ എന്നു പറഞ്ഞു വരുന്നതു കണ്ടു (ചാണ. I saw him, (saw) the coming) വീരനെ വന്നതു കണ്ടാൽ നാഥനെ പോകുന്നതു കണ്ടില്ലല്ലോ (കൃ. ഗാ.)

വൎത്തമാനനപുംസകം കകാരാന്തമുള്ള ക്രിയാനാമത്തിന്നു പകരം നില്ക്കയാൽ ആകുന്നു ഉ-ം ഒരുത്തനെ പോകക്കണ്ടു ഞാൻ കേ. രാ.) മൽഗമിച്ചതു കണ്ടു-ഭാര=മൽഗമനം കണ്ടു എന്നും സമാസത്താലും സാധു.

A strange transposition or ellipsis now and then occurs in this construction.

599. ഈ അന്വയത്തിൽ ചിലപ്പോൾ ഒരു വക അദ്ധ്യാരോപം ജനിക്കുന്നു.

ഉ-ം ഒരു വസ്തു "മേടിച്ചതു" നായിനെ തന്നെ ആയിരിക്കും (അൎത്ഥാൽ: ഒരാട് എന്ന് വിചാരിച്ചു മേടിച്ചതു എന്നാൽ ഒരു നായിനെ അത്രെ മേടിച്ച പ്രകാരം കാണുന്നു-പദ്യം.)

മരത്തിൻ്റെ വണ്ണം എല്ലാടവും "സമമല്ലാത്തതിന്നു" മുരടും, നടുവും, തലയും വെവ്വേറെ ചുറ്റി അളക്ക (ക. സാ. as for timber, whose thickness is not the same throughout, measure first separately).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/234&oldid=182369" എന്ന താളിൽനിന്ന് ശേഖരിച്ചത്