താൾ:CiXIV68a.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 221 —

Others again become nearly identical with the Finite Verb.

597. വേറെ ചിലതു ഏകദേശം മുറ്റുവിനയായി നടക്കുന്നു.

ഉ-ം നടക്കാവു വെച്ചീടുന്നവർ . . . . . പോവോർ (cfr. ഗന്താരഃ)=പോകുന്നവൻ=അവൻ പോകും); നമ്മുടെ വേദന ആർ അറിവോർ (കൃ. ഗാ.) പിള്ളകളുടെ ബുദ്ധികൊള്ളുവോർ അറിയാതെ (വേ. ച. — 595.) 202. 204. 206 ഉപമേയം.

വിശേഷിച്ചു നപുംസകം 598 കാണ്ക. 602 തീൎന്നിതു, തീൎന്നിതോ. 793 വേണ്ടതു മുതലായവ.

3. THE NEUTER SINGULAR REFERS TO PERSONS AS YET UNNAMED.

598. വ്യക്തമല്ലാത്ത പുരുഷനെ (കൎത്താവോ കൎമ്മമോ) ഏകവചനനപുംസകത്താൽ സൂചിപ്പിക്ക നടപ്പു (351. ചോദ്യപ്രതിസംജ്ഞാദ്ധ്യായവും നോക്കേണ്ടത് 549. 552. 556). 669, b. ഉപ.

ഉ-ം "ചത്തതു" തൻ്റെ ഭൎത്താവാകുന്നു എന്നറിഞ്ഞു [then only she learned "that what had died (man, woman or other being)" was her own husband] "ഏറെ ഇഷ്ടമായിട്ടുള്ളത്" ഭൎത്താവ് തന്നെ ആകുന്നതു (653 "the dearest person" to me is my husband) കൊന്നതു ചെട്ടി തന്നേ (351. പ. ത.) നല്ല കഥകൾ ചൊന്നതു കേൾക്കയാൽ (ചാണ.=ചൊന്ന നല്ല കഥകൾ-നല്ല കഥകൾ നീ ചൊന്നതു കേൾക്കയാൽ) മരം അറുത്തതു കൂടി (=അറുത്തമരം) അണഞ്ഞതു കേട്ടു (=അണഞ്ഞവാറു) അരിതന്നതു ചെലവായി (=തന്ന അരി) 663. 2 ഉദാഹരണങ്ങൾ.

മറവിനയിൽ: ആർ ഇന്നു വരാഞ്ഞതു? (കേ. രാ.) എങ്ങനെ നിന്മനം എന്നറിയാഞ്ഞു മുമ്പേ പറയാഞ്ഞതു (ചാണ.) മുന്നമേ ചൊല്ലാഞ്ഞതെന്തു (പ. ത. how is it, that you did not tell it before?) മുന്നമേ ക്ഷമിക്കാഞ്ഞത് അന്യായം (നള.) യതിഭോജനം മുട്ടാഞ്ഞതു (ഭാര. was not stopped മുറ്റുവിന.)

ഭാവി: എന്തു നാം ചെയ്വതു സന്തതം ഓൎക്കേണം (രാമ.)

മറവിന:

("ആതു") ഇഛ്ശ ഉണ്ടാകാതോ രത്നങ്ങളിൽ? (കൃ. ഗാ.) എന്മകനേ നീ എന്തു കാണ്മിഴിയാതു? (വേ. ച.) കഷ്ടമിവനെ ഇന്നേരത്തു കൊല്ലാതു! (കേ. രാ.) =മുറ്റുവിന. ഇപ്പോഴത്തേ നടപ്പു: മിഴിയാത്തതു, കൊല്ലാത്തതു തന്നെ.

("ആത്തു") അന്നു കഥിക്കാത്തതെന്തു? (ഭൂതാൎത്ഥത്തിൽ) നീ ബോധിപ്പിക്കാത്തതെന്തു? (ശീലഭാവി അഥവാ വൎത്തമാനാൎത്ഥം). എന്തൊരു മൂലം വാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/233&oldid=182368" എന്ന താളിൽനിന്ന് ശേഖരിച്ചത്