താൾ:CiXIV68a.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 215 —

ഓൎക്കുംതോറും (ഭാര.) കരിക്കട്ട കഴുകുന്തോറും കറുക്കും (പഴ) നിത്യവും തിന്നുന്തോറും നാശവും വരാ (ഉ. രാ.)

ഭൂതം: തിങ്കളെ നോക്കുവിൻ കൺ കുളൃത്തീടുമേ കണ്ടതോറും; കാന്തിയെ കണ്ടതോറും (കൃ. ഗാ.) ഞാൻ ചൊന്നതു കേട്ട തോറും പേ പറഞ്ഞു (കൃ. ഗാ.)

(വൎത്ത) കാണുന്ന തോറും (വേ. ച.)

13. നാൾ: എണ്ണ സേവിക്കുന്നാൾ പുത്തരി ഒല്ലാ വെയിൽ ഒല്ലാ (വൈ. ശാ. as long as). ൫ രാശികളിൽ വൎത്തിക്കുന്നാൾ (സൂൎയ്യഗമനം when).
14. നേര: ചൊല്ലിയ നേരം. അരുളിച്ചെയ്ത നേരത്തു (വൈ. ശാ.) കേട്ടതു നേരം (അതു-നിരൎത്ഥകം). നോകുന്നേരത്ത് ആരേയും കാണരുതായ്ക (വൈ. ശാ. at the time, when).
15. പിൻ: രക്ഷകനായുള്ള നിങ്ങൾ അകന്ന പിൻ (കേ. രാ. after) വൈരി മരിച്ച പിന്നല്ലാതെ കണ്ടിനി വൈരം പോകയില്ല. (കേ. രാ. ഭവിഷ്യഭൂതാൎത്ഥം) കെട്ടിയ പിന്നെ (പ. ത. since) തിരിഞ്ഞപിമ്പെ (ഭാര.) പൂ വിരിഞ്ഞതിൽ പിമ്പെ (കൈ. ന.) ചെയ്തതിൽ പിന്നെ.
അറിയാത്ത പിമ്പെ വെച്ചു (വ്യ. മാ.)
16. പോൾ: ശത്രു വന്നപ്പോൾ—അവളെ തിരഞ്ഞു കാണാഞ്ഞപ്പോൾ (ഭാര.) നിങ്ങളെ കണ്ടപ്പോഴേ (നള.) എഴുതേണ്ടുമ്പോൾ (when one ought) അങ്ങനെ ഇരിക്കുമ്പോൾ (when, whilst, whereas) കണ്ടു കൊണ്ടിരിക്കുമ്പോൾ. പുലരുമ്പോൾ (about down).
17. മദ്ധ്യേ: ഇത്തരങ്ങൾ പറയുന്ന മദ്ധ്യേ (whilst).
18. മുതൽ: ഭവാൻ അടവിയിൽ പ്രവേശിച്ച മുതൽ പലാശൻ കൊല്ലുന്നു മുനികളെ (കേ. രാ. from)
19. മുമ്പേ (സ്പഷ്ടഭാവി): പോകുന്നതിൻ മുന്നം. ഉദിക്കും മുന്നെ. അത്താഴം ഉണ്ണുമ്മുന്നെ സേവിക്ക (വൈ. ശാ.) കണ്ണിമെക്കുന്നമുന്നെ (കേ. രാ.) രാവു പോമ്മുമ്പെ (ശി. പു.) ആണുപോം മുമ്പെ (ഭാര.) മാനഹാനി വരുമ്മുമ്പേ മരിക്ക നല്ലതു (കേ. രാ.) ഇവനെ കൊല്ലെണം മൂക്കുമ്മുമ്പെ (കൃ. ഗാ.) സാധിക്കുന്നതിന്മുമ്പെ (നള.) പോകും മുമ്പിൽ, തുടൎവ്വതിൽ മുമ്പിൽ (ര. ച.) അവൻ വാഴും മുന്നമേയുള്ള രാജാക്കൾ (കേ. ഉ. before).
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/227&oldid=182362" എന്ന താളിൽനിന്ന് ശേഖരിച്ചത്