താൾ:CiXIV68a.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 214 —

8. ഇടം (as long as) ഇങ്ങനെ പോരുന്ന ദിവ്യന്മാർ നിന്നേടം മംഗലമായിട്ടേ വന്നു കൂടും (കൃ. ഗാ.) (591)
9. ഉടനെ: വന്നഉടനെ (= വന്നുടൻ as soon as, since=വന്നിട്ടു 575) ബോധം ലഭിച്ചുടന്തന്നെ നോക്കി (കേ. രാ.) 855.
10. ഓളം (സ്പഷ്ടഭാവി) (591; 593, 1; 594, 4.) നാം കീഴുറ്റു ചൂഴുറ്റു ചെന്നോളം കോഴപ്പെടുപ്പരെ (കൃ. ഗാ. as long as). ജീവിപ്പോളം നോം (വൈ. ശാ.) നാലു പക്ഷങ്ങൾ പോവോളം പാൎക്ക നാം (കേ. ഉ. till) മരിക്കുവോളം (=മരിപ്പോളം) ഇരുട്ടുവോളം (ആവു=ആകും), ഓളത്തിന്നു, ഓളത്തേക്കു.

കാലാൎത്ഥം ഉറപ്പിപ്പതിന്നു "നേരം, കാലം" ചേൎക്കാറുണ്ടു. നോവോളം നേരം അട്ടകൊളുത്തി (വൈ. ശാ. till). പറഞ്ഞതു ഫലിപ്പോളം നേരം പ്രയത്നം ചെയ്തീടും; മുടി ഭരതനും, അടവി രാമന്നും-തരുവോളം നേരം അടങ്ങൊല്ലാ; മൂവരും മറയോളം നേരം ഇരുന്നു ഞാൻ (കേ. രാ. waited till they become invisible) ൧൦൦൦ വത്സരം തികവോളം കാലം (ഭാര.)

പരിണാമാൎത്ഥം (Measure): പൊറുക്കരുതാതോളം കാച്ചുക (മ. മ.) വസ്ത്രം അഴിച്ചോളം ഉണ്ടങ്ങു പിന്നെയും (ഭാര.) as often as he pulled off) സേവിച്ചോളം വൎദ്ധിച്ചു വരും കാമം (ഭാര.) ചിന്തനം ചിന്തിച്ചോളം സാദ്ധ്യമല്ല; (the more you consider, the less); അവൻ ഓൎത്തോളം എത്രയും മൂഢൻ (ഭാര=ഓൎക്കുന്തോറും.) പാൎത്തോളം പിഴയെത്ര നമുക്കു each moment of delay is a mistake more; കേട്ടോളം കേൾപാൻ തോന്നും (ഭാര.) കണ്ടോളം ഭയം ഉണ്ടാം (രാമ.) ചാപം വലുതായോളം വളവേറും (ഗണി. the longer they are the more the bent എന്മോളം ധീരൻ (കൃ. ഗാ. so bold as to say). മാനിനിമാരുടെ സഖ്യവും ഉള്ളോളവും മാധവൻ മേനിയും (ഭിന്നമായി) ഉണ്ടായി (കൃ. ഗാ.) എണ്ണമില്ലാതോളം ഉണ്ടാം അധൎമ്മം (സ. ബ.) കണ്ടു കൂടാതോളം (until he could no longer bear the sight).

11. കാലം: അതു ചെയ്യുന്ന കാലത്തു (when, at the time when).
12. തോറും (ശീലഭാവി): നാഴിക പോകുന്തോറും (as often as, whenever വേ. ച.) ഓൎക്കുന്തോറും വിചിത്രം (ഭാര.) whenever ഇവ കേൾക്കുന്തോറും ഉള്ളിൽ അടങ്ങാതെ വന്നു ദുഃഖം (ഉ. രാ. the more . . . the less). അവൻ അകന്നീടുന്തോറും തനിക്കടുത്തു കൊൾവാൻ മനസ്സിൽ ഉറച്ചു പാൎക്കുന്നു (ചാണ.) ചൂതിങ്കൽ തോല്ക്കുന്തോറും കൌതുകം വൎദ്ധിക്കുന്നു (നള.) ഇവ്വണ്ണം തോന്നുന്നു നിരൂപിക്കുന്തോറും (കേ. രാ. the more) ഭേദം ഉണ്ട്
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/226&oldid=182361" എന്ന താളിൽനിന്ന് ശേഖരിച്ചത്