താൾ:CiXIV68a.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 210 —

വിശ്വസിപ്പാൻ വേല (പ. ത.) പാടും വീണ. ആടുംചൂതു (the dice with which or which) (230, 1 കാണ്ക) ക്രൂരത ചെയ്യും പേർ എയ്യുന്ന പെരുമാൾ (കേ. രാ.)

ഭൂതാൎത്ഥം: പണ്ടു ഞാൻ കൈലാസത്തെ ഇളക്കുന്നേരം — ശപിച്ചേൻ(കേ. രാ.)

ദുൎല്ലഭം: വേദ പാലകരായി വിളങ്ങുമബ്രാഹ്മണർ തന്നുടെ പാതം (വില്വ. 230, 2 കാണ്ക)

സ്പഷ്ടഭാവി (സഹായക്രിയകളോടെ): ബോധിപ്പിപ്പാനുള്ള അവസ്ഥ; (the story, which is or was to be told) വരുവാനുള്ള കാ‌ൎയ്യം മുമ്പിൽ വിചാരിക്കരുതു (don't make plans about future things). കീഴിൽ കഴിഞ്ഞതും വൎത്തമാനവും മേലിൽ ഉണ്ടാവാനിരിക്കുന്ന വാൎത്തയും (ഹ. ന. കീ.)

4.) ൨ാം ഭാവി-സൎവ്വജ്ഞരായിപ്പൊരു ശങ്കരാചാൎയ്യർ; മിഥിലവാഴ്‌വരചൻ (രാ. ച.) ജനിപ്പൊരു വിനപ്പാടും മരിപ്പൊരു പിണിപ്പാടും (കൃ. ഗ. 230, 3 കാണ്ക).

നിഷേധ ഭാവിയുടെ പഴയ പേരെച്ചം (282 കാണ്ക.)

താൻ ഉണ്ണാതേവർ; നേരില്ലാ കള്ളമൊഴിയാളുടെ ശീലം (പ. ത.) താൻ നേടാപ്പൊന്നി (പഴ.) കുലാക്കുല ചെയ്തു (ഭാര=മരിച്ചു മരിയാതെ 578, 2). അഞ്ചാറു ദിവസം മണം പോകാ കുറുമൊഴി ( ദേ. മാ.)

നിഷേധ ഭാവിയുടെ രണ്ടാം പേരെച്ചം (284 കാണ്ക.) ഞാൻ ചൊന്ന ദേശവും ചൊല്ലാത ദേശവും (കേ. രാ.) പണ്ടെന്നും കാണാതൊരുത്തനെ കാണായി; പണ്ടെന്നും കാണാത-വേലകൾ (കൃ. ഗ.) ഇതിൽ ചൊല്ലാതുള്ള കഥകൾ (the stories not contained in this work) (ഭാര.) ഉണ്ട ഉണ്ണി ഉണ്ണാത്ത ഉണ്ണി (പഴ.)

"ഇനി" എന്നതു ചേൎക്കിൽ സംശയാൎത്ഥം തീരെ നീങ്ങും.

ഇനി വരാതവണ്ണം (850, 1 കാണ്ക.)

3. PASSIVE RELATIVE PARTICIPLES ARE NOT ABSOLUTELY REQUIRED.

588. പടുവിനയുടെ പേരെച്ചം ശുദ്ധ മലയാളത്തിൽ വേണ്ടാ.

പിടിച്ചനരി, കൊന്ന മനുഷ്യൻ എന്നതിൽ ഒരു മനുഷ്യൻ കൊന്നു എന്നും ഒരു മനുഷ്യനെ കൊന്നു എന്നും ഉള്ള ഉഭയാൎത്ഥം ജനിച്ചാലും അവനെ കൊന്ന മനുഷ്യൻ, the man who killed him അവൻ കൊന്ന മനുഷ്യൻ the man whom he killed (=അവനാൽ കൊല്ലപ്പെട്ട മനുഷ്യൻ) എന്നതിനാൽ വാദം തീരും. അവർ ഓരോരൊ തറ കാപ്പാനായി കല്പിച്ച നായന്മാർ (അൎത്ഥാൽ മേൽ അധികാരികൾ അവരെ കല്പിച്ചാക്കി കല്പി=ക്കപ്പെട്ട). എന്നിങ്ങനെ സംസ്കൃതാദി ഭാഷകളിലേ പ്രയോഗം അത്യാവശ്യം അല്ല. കൎമ്മത്തിൽ ക്രിയയുടെ അതിപ്രയോഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/222&oldid=182357" എന്ന താളിൽനിന്ന് ശേഖരിച്ചത്