താൾ:CiXIV68a.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 197 —

ഉ-ം കെട്ടിപിടിക്ക, തൊട്ടുകളിക്ക, അടിച്ചുതളിക്ക മുതലായവ.

ഈ സംബന്ധബലാൽ ക്രിയാപദം നാമരൂപമായി മാറി<lb />യാലും വിനയെച്ചം പലപ്പോഴും മാറാതു.

ഉ-ം നിൻകേട്ടുകേളി (ഭാര.) അവൻ്റെയും നിൻ്റെയും കൂടികാഴ്ച (ചാണ.)<lb /> തൊട്ടുകുളിക്കാർ തീണ്ടിക്കുളിക്കാർ, അടിച്ചുതളിക്കാർ.

ഏറിയജാതി തൊഴിലുകൾ അതിൽ പെടുന്നു.

ഉ-ം കെട്ടിപ്പാച്ചൽ, കെട്ടിയാട്ടം (= വെള്ള കെട്ടി ആടുക) വെട്ടിയടക്കം,<lb /> (taking possession of lands by conquering) പൂശിപ്പെട്ടി (കേ. ഉ.) പീടിക കെട്ടിവാ<lb />ണിഭം (shopkeeping).

5. THIS SHADE OF MEANING, ADVERBIAL PARTICIPLES ARE<lb /> INTENDED TO GIVE, MUST BE EXPRESSED BY AUXILIARIES; ESPECIALLY<lb /> BEFORE NEGATIVE AND CAUSATIVE VERBS.

575. മുൻവിനയെച്ചം കുറിക്കേണ്ടും അൎത്ഥതാല്പൎയ്യങ്ങളെ ഗ്ര<lb />ഹിക്കുന്നതു ചിലപ്പോൾ പ്രയാസം.

ഉ-ം രത്നത്തെ കാമിച്ചു, ചത്തുകിടക്കുന്ന സൎപ്പത്തിൻ ചാരത്തു ചെല്ലും പോലെ<lb /> (കൃ. ഗ. ഇതിൽ: കാമിച്ചു എന്ന വിനയെച്ചം ചത്തുകിടക്കുന്ന എന്ന പേ<lb />രെച്ചത്തോടു ചേൎക്കൊല്ലാ; ഗദ്യത്തിൽ കാമിച്ചിട്ടു എന്നതിനാൽ<lb /> സംശയം തീരും) പറഞ്ഞ് എന്തിനികാരിയം? (ഭാര=പറഞ്ഞിട്ട്.) കൊന്നെ<lb />ന്തൊരു ഫലം (ഭാര=കൊന്നിട്ടു, കൊന്നാൽ-താഴേ നോക്ക.)

ആകയാൽ വിശേഷിച്ചു മറവിനഹേതുക്രിയകളോടെ സ<lb />ഹായക്രിയകളെ ചേൎത്തു, അൎത്ഥവികാരങ്ങളെ കല്പിക്കേണ്ടതു വി<lb />ശേഷിച്ചു “ഇട്ടു“ എന്നത് കാലത്തിലും ഹേതുവിലും ഉള്ള മുമ്പു<lb /> കുറിക്കുന്നു (728 കാണ്ക.)

ഉ-ം കൂടിവന്നു (573=ഒരുമിച്ചു) കൂടിട്ടു വന്നു (=കൂടിയ പിൻ.) ഇമ്മാ<lb />സം തികഞ്ഞിട്ടു നിന്നെ ഞാൻ കണ്ടില്ലെങ്കിൽ (കേ. രാ.) ആരുമെ കൈകൊള്ളാഞ്ഞിട്ട്<lb /> അഞ്ചാമനോടു ചൊന്നാൻ (ഭാര.) ഭരതൻ വന്നിട്ടു ഗമിക്കാം (കേ. രാ. as soon as).<lb /> എന്നു നിരൂപിച്ചിട്ടു ഒത്തതു ചെയ്ക; തത്വബോധം ഉദിച്ചിട്ട് അവളെ ഉപേക്ഷിച്ചാൻ<lb /> (ഭാര.) സങ്ക്രമത്തിന്നു മുമ്പിലും സങ്ക്രമം കഴിഞ്ഞിട്ടും (തി. പ.)

ചോദ്യത്തിൽ.

ഉ-ം മണ്ണു തിന്നുന്നത് എന്തിന്നു? വെണ്ണയും പാലും ഞാൻ തരാഞ്ഞിട്ടോ? ചോ<lb />റില്ലയാഞ്ഞോ? (കൃ. ഗ.) ഈ ബുദ്ധിയുണ്ടായ്ത് - ആരാനും പറഞ്ഞിട്ടോ? (ഭാഗ.)

സ്വസ്ഥനായി വസിച്ചിട്ടു എന്തുകാൎയ്യം? (നള.) അതിപ്പോൾ പറഞ്ഞിട്ടെന്തു<lb /> ഫലം? (കേ. രാ=പറകയാൽ-മീതേ കാണ്ക.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/209&oldid=182344" എന്ന താളിൽനിന്ന് ശേഖരിച്ചത്