താൾ:CiXIV68a.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 195 —

എന്തൊഴിൽ (രാ. ച. seeing thee). എന്തു ചൊല്ലി വിവാദവും (=ഉണ്ടു. വ്യ. മാ.
what about). ദുൎവ്വാക്കു കേട്ടിറങ്ങി പോകയില്ല (ചാണ. on account of). ഞേന്നു ചാ
വെൻ (പയ. by). നീന്തിതളൎന്നു (കൃ. ഗാ. by) അവന്നു ആഭരണം വിറ്റു ഒരു ലാഭം
വേണമോ? ചാണ. by) ചതിച്ചു ഞാൻ എത്ര വസ്തു പറിച്ചേൻ (രാ. മ. by cheating)
എത്ര കൊതിച്ചു നമുക്കു ലഭിച്ചൊരു പുത്രിക്കു (ശി. പു. after being so long desired).
മന്നവനയച്ചിങ്ങു വരുന്നു ഞങ്ങൾ (കേ. രാ. sent by). ശാപം തട്ടി ഭസ്മശേഷനായി
(നള.) ഭിമൻ്റെ തല്ലു നിൻ്റെ തുടമേൽകൊണ്ടു ചാക (ഭാര). ഞാൻ പറഞ്ഞോ മുന്നം
അമ്മയെ പ്രാപിച്ചു (സഹ. താൻ പറഞ്ഞെല്ലൊ മദനപരവശാൽ-എന്നതിന്നു
ത്തരം.) കൊണ്ടും കൊടുത്തും നരന്മാൎക്കു ചാൎച്ചകൾ ഉണ്ടായ്‌വരും (ഭാര. by marrying)
പട്ടാങ്ങ് എന്നു തേറി പൊട്ടരായ്പോകൊല്ലാ (കൃ. ഗാ. don't be so foolish as to believe)
(575. 728. ഉപമിക്കേണ്ടതു.)

b.) It serves often for the Conditionals.

ആകയാൽ സംഭാവനാൎത്ഥമുള്ളതു തന്നെ (628.)

ഉ-ം അതു തിന്നു സുഖം കാണും (=തിന്നാൽ) തെങ്ങ് വിധങ്ങൾ തിരിഞ്ഞു
തീൎക്കേണം (=തിരിഞ്ഞാൽ, തിരിഞ്ഞേ.)

Chiefly with restrictive ഏ ("except") വിശേഷിച്ചു ക്ലിപ്താൎത്ഥ
മുള്ള ഏകാരത്തൊടു സംഭാവനാൎത്ഥം ഉളവാം.

ഉ-ം കുടിച്ചേ തൃപ്തിയുള്ളു (പ. ത.) കൊന്നു തിന്നേ ശമം വരും (പ. ത.) ശീലം
ചിഹ്നം ആരാഞ്ഞേ അറിയാവു (കൈ. ന.) ചൊല്ലിയെ തുറപ്പു ഞാൻ, നാള പുലൎന്നേ
തുറപ്പു ഞാൻ (ശീല. until—or). ഈ ദണ്ഡം തീൎത്തേ പോയിക്കൂടും (കേ. ഉ.) അവ
രുടെ പ്രഥ പൊരുതേ അടങ്ങുവ് (കേ. രാ.) പറഞ്ഞേ സുഖം വരൂ; മുത്തു രത്ന
വും സുവൎണ്ണത്തോട് എത്തിയേ ശോഭിച്ചീടും (നള.) (661. 812, 1. 569, 1.
കാണ്ക.)

So especially after 'except' എന്നിയെ ചേൎക്കയാലും.

ഉ-ം പാൽ കുടിച്ചെന്നിയേ താഴുന്നോനല്ല; നിങ്ങൾ വന്നെന്നി (കൃ. ഗാ.)
(784. 851. കാണ്ക)

With negative Participles മറവിനയെച്ചത്താലും ഈ അൎത്ഥം
ജനിക്കുന്നു.

ഉ-ം ഔഷധം കൊടുക്കാതെ വൈഷമ്യം ഉണ്ടാം (വേ. ച. 578, 2 കാണ്ക)

ഉം ചേൎത്തിട്ടും "though".

ഉ-ം വൈരികളോടു വല്ലതും ചെയ്തും ഇല്ലൊരു കുറ്റം ഉള്ളിൽ (രാ. ച.) [കൊ
ണ്ടും കൊടുത്തും (a) അൎത്ഥത്താൽ ചേരാ.] (635, 1. കാണ്ക.)

25*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/207&oldid=182342" എന്ന താളിൽനിന്ന് ശേഖരിച്ചത്