താൾ:CiXIV68a.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 190 —

ഉ-ം ഇണ്ടൽ പൂണ്ടു ചമഞ്ഞാർ, കണ്ണടച്ചീടിനാർ, കണ്ണുനീർ തൂകിനാർ, കൈ
ത്തിരുമ്മീടിനാർ, കൺചുവത്തീടിനാർ, കൈയലച്ചീടിനാർ മെയ്യിൽ എങ്ങും; കംസൻ
വിശ്വസിച്ചീടിനാൻ, വിസ്മയിച്ചീടിനാൻ, നിശ്ചയിച്ചീടിനാൻ നീളനീളെ (കൃ. ഗാ.)

3. IT DESCRIBES ACTIONS STILL LASTING AT THE TIME, WHEN
THEY ARE MENTIONED.

ഇന്നേവരെ എത്തുന്ന ക്രിയകൾക്കും ഭൂതകാലം പറ്റും.

ഉ-ം ഉറങ്ങിയോ? എന്നതിനാൽ ഇപ്പോൾ നിദ്ര ഉണ്ടോ? എന്നുള്ളതും
വരും. എത്ര നാൾ ഇനി വേണ്ടു എന്നറിഞ്ഞില്ല (നള=അറിയാ) മറ്റുള്ളോർ
ചുറ്റും കിടന്നതു കണ്ടാൽ (കൃ. ഗാ.)

4. IT MAY EXPRESS A DOUBTLESS PRESENT (TENSE) AND
FUTURITY.

സംശയം വരാത്തവൎത്തമാനത്തിങ്കലും ഭാവിയിങ്കലും ഭൂതകാ
ലം കൊള്ളാം.

ഉ-ം ധരണിയെ രാമ നിണക്കു തന്നേൻ ഞാൻ (കേ. രാ. ഭരതൻ്റെ വാ
ക്കു; പുനൎവ്വിചാരം ഇല്ലെന്നൎത്ഥം) രാജാധിപത്യം നിണക്കു തന്നേൻ (അ.
രാ.) ചത്തു നിങ്ങൾ ഇന്ന് എന്നു പറഞ്ഞു മുഷ്ടിയും ഓങ്ങി; ഘോരകൎമ്മങ്ങൾ ചെയ്ക
കൊണ്ടല്ലോ ഇവൻ കെട്ടു (കേ. രാ. ചാവും കേടും തട്ടിയപ്രകാരം തോ
ന്നുന്നു.)

5. AND IS MUCH USED AFTER CONDITIONALS.

അതുകൊണ്ടു സംഭാവനയുടെ അനുഭവത്തിൽ ഭൂതം വളരെ
നടപ്പു.

ഉ-ം മുച്ചെവിടു കേട്ടാൽ മൂലനാശം വന്നു, ചെയ്താൽ ഗതിവരും ശാപവുംതീൎന്നു
(വില്വ.) കൊടുക്കിൽ എൻപ്രഭാവം ഏറ്റവും ഉണ്ടായിതു, (കൃ. ഗാ.) അതെയ്തു കീറു
കിൽ വിശ്വാസം വന്നുമെ (കേ. രാ.) കണ്ടുള്ളോർ ഉണ്ടായ്‌വന്നാകിൽ കണ്ണുനീർ ഇന്നുമേ
മാറാഞ്ഞിതും, മാറിൽ എഴുന്നൊരു ചൂടില്ലയാഞ്ഞാകിൽ മാറാതെ വീണൊരു കണ്ണുനീ
രാൽ നീറുമന്നാരിമാർ നിന്നൊരു കാനനം ആറായി പോയിതു മെല്ലമെല്ലെ (കൃ. ഗ.)
രാമൻ തീയിൽ പതിക്കുമോ എങ്കിൽ പതിച്ചു ലക്ഷ്മണൻ അവനു മുമ്പെ എന്നുറെക്ക
(കേ. രാ.) നിൻകടാക്ഷം എങ്കൽ ഉറ്റുപറ്റുമാകിലോ കുറ്റം അറ്റുപോയിതു (അഞ്ച.)
ചേല ഞാൻ യാചിച്ചു നിന്നാകിൽ തന്നിതു താൻ (കൃ. ഗാ.) പിതാവരുൾചെയ്താൽ
അനുഷ്ഠിതം ഇതു (കേ. രാ.)

And also after Concessives ഇങ്ങിനെ അനുവാദകത്തോടും
ചേരും. ഉ-ം കളഞ്ഞാലും വന്നിതു കാൎയ്യഹാനി, വന്നാലും കാൎയ്യംപോയി (കേ. രാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/202&oldid=182337" എന്ന താളിൽനിന്ന് ശേഖരിച്ചത്