താൾ:CiXIV68a.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 188 —

3. സംസ്കൃതത്തിൽ എന്ന പോലെ ചെയ്ക, ആക എന്നുള്ള
ക്രിയകളോടു സമാസമായ്‌വന്നതു ഉ-ം.

കാണുക ചെയ്യുന്നു, — യ്തു, —യ്യും; കാണ്മൂതും, കാണ്കയും ചെയ്തു കാണാകുന്നു,
കാണുകയുമായി (ദൎശയാഞ്ചകാര, ദൎശയാമാസ, ദൎശയാംബഭൂവ.)

4. പേരേച്ചന്നപുംസകങ്ങൾ (234 236.)

1. The Present Tense.

565. വത്തമാനത്തിന്നു.

1. DENOTES CHIEFLY AN ACTION PASSING AT THE TIME, IN
WHICH IT IS MENTIONED.

മുഖ്യമായ താല്പൎയ്യമാകുന്നതു ഇപ്പോൾ നടക്കുന്ന ക്രിയ ത
ന്നെ. ഉ-ം മുടുകുന്നിത് എന്മനം (അ. രാ.)

2. IT COMES UP THE MEANING OF THE FUTURE.

പിന്നെ ഭാവിയുടെ അൎത്ഥം തന്നെ അടുത്തതു.

ഉ-ം ഞാൻ വരുന്നു (= വരും നിശ്ചയം) ശാസ്ത്രം ഞാൻ എന്നുമേ തീണ്ടു
ന്നൊന്നല്ല (കൃ. ഗാ.) കാല്ക്കിയായ്‌വന്നുടൻ ദുഷ്ടരെ നിഗ്രഹിക്കുന്നവൻ; കാട്ടിൽ നടക്കു
ന്ന നേരം ധൎമ്മം തന്നെ നിന്നെ പരിപാലിച്ചീടും (കേ. രാ.)

3. IT HAS THE POWER AND MEANING OF THE FUTURE.

ഭാവിക്കുള്ള ശക്ത്യൎത്ഥവും ഉണ്ടു.

ഉ-ം എങ്ങനെ ഞാനറിയുന്നു (മുദ്ര= അറിവാൻ കഴിയും) ഇല്ലാത്തതു എ
ങ്ങനെ നല്കുന്നു; അതു മറക്കുന്നെങ്ങനെ; ൧൪ സംവത്സരം എങ്ങനെ പിരിഞ്ഞിരി
ക്കുന്നു (കേ. രാ.)

4. UNATTAINABLE DESIRES MAY BE EXPRESSED BY THE FUTURE
AND PRESENT.

സാദ്ധ്യമല്ലാത്ത ആഗ്രഹത്തിന്നും ഭാവിയും വൎത്തമാനവും
പറ്റും.

ഉ-ം (മരിച്ചവനെ ചൊല്ലി തൊഴിക്കുമ്പോൾ) ഹാ ഹാ നിണക്കു വേണ്ടുന്നതല്ലീ
വിധം (ശി. പു.)

In animated narrations it is substituted for the Past Tense (Engl.
Imperf.)

566. കഴിഞ്ഞ വിവരങ്ങളെ പറയുമ്പോഴും വൎത്തമാനത്തി
ന്നു ചിലപ്രയോഗങ്ങൾ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/200&oldid=182335" എന്ന താളിൽനിന്ന് ശേഖരിച്ചത്