താൾ:CiXIV68a.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

30. ശബ്ദാന്തത്തിലേ ഐകാരം എല്ലാം താലവ്യാകാരമാ
യ്പോയി. (13,) എങ്കിലും അറിഞ്ഞുതില്ലൈ എന്നും മറ്റൊന്നല്ലൈ എന്നും പാട്ടിലുണ്ടു.

31. ഓകാരം പലതും അവ ഉപ, എന്നവറ്റിൽ നിന്നു
ജനിക്കുന്നു. (ഉപചാരം-ഒശാരം; യവനകർ-ചോനകർ; വാഴുന്നവൻ-വാഴു
ന്നോൻ; കച്ചവടം- കച്ചോടം; ശിവപുരം-ചോവരം; സ്വാതി-ചൊതി)

32. ഔകാരം ശുദ്ധ മലയാളത്തിൽ ഇല്ല എന്നു തോ
ന്നുന്നു (അവ്വണ്ണം-ഔവ്വണ്ണം; ആവനം-ഔവ്വനം; കമുങ്ങു, കഴുങ്ങു-കൌങ്ങു) എ
ന്നവറ്റിൽ അത ഓഷ്ഠ്യങ്ങളുടെ മുമ്പിലെ അകാരത്തിൻ്റെ വികാരം.

c. അനുസ്വാര വിസൎഗ്ഗങ്ങൾ. Anuswāra & Visarga.

33. അനുസ്വാരം മലയായ്മയിൽ നാസിക്യമായ സ്വ
രമല്ല, അമ എന്നതിന്നു പകരമേ ഉള്ളു. അതിൻ വിവരം വ്യ
ഞ്ജനങ്ങളിൽ കാണ്ക (45).

34. വിസൎഗ്ഗം ചില സംസ്കൃതവാക്കുകളിൽ ശേഷിച്ചു
(നമഃ, ദുഃഖം); അതു നാട്ടുഭാഷയിൽ ഇല്ലായ്കയാൽ, അന്തഃപുരം എ
ന്നതു ചിലൎക്കു അന്തപ്പുരമായി.

35. തമിഴിൽ നടക്കുന്ന ஃ എന്ന ആയ്തം മലയാളത്തി
ലും ഉണ്ടെന്നു ചിലർ വാദിക്കുന്നു. അതു പണ്ടുണ്ടായിരിക്കും ഇ
പ്പോൾ അതിൻ്റെ ഉച്ചാരണം മാഞ്ഞു പോയി. വിസൎഗ്ഗത്തിൽ
എന്ന പോലെ ദ്വിത്വം മാത്രം അതിൻ്റെ കുറിയായി ശേഷിച്ചിരിക്കുന്നു.

ഓരോ സ്തുതികളിൽ അകാരാധിയായി ൧൩ സ്വരങ്ങൾ അ
താത ശ്ലോകാരംഭത്തിൽ കാണുന്നതിങ്ങനെ:

അയ്യോ-ആവോളം- ഇഛ്ശ-ൟരേഴു-ഉള്ളം-ഊതും- എൺ- ഏണാങ്കൻ-ഐ
മ്പാടി- ഒന്ന- ഓരോ- ഔവന- അക്കഴൽ.

അല്ലെങ്കിൽ: പച്ച-പാൽ-പിച്ച-പീലി-പുഞ്ചിരി-പൂതന-പെരും-പേ
ടി-പൈതൽ-പൊൻ-പോയി-പൌരുഷം-ഇപ്പാർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/20&oldid=182154" എന്ന താളിൽനിന്ന് ശേഖരിച്ചത്