താൾ:CiXIV68a.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 181 —

അഞ്ചു നീൎക്ക അനന്തരവർ വേണ്ടാ; ആൎക്കെല്ലാം: രാജാക്കന്മാൎക്കും ബ്രാ
ഹ്മണൎക്കും സന്യാസികൾക്കും. (കേ. ഉ.) "എന്നാൽ" എന്നതും ചേൎത്തു വെ
ക്കും. ഉ-ം പദാൎത്ഥം മൂന്നും ഏതെന്നാൽ (തത്വ.) ഇതു മറ്റുള്ളവരോ
ടല്ല തന്നോടത്രെ ചോദിക്കുന്ന ഭാവമാകുന്നു

552. IV. To interrogate about Cause, Motive etc. ഹേതുവെ
ചോദിപ്പാൻ പല വഴികളും ഉണ്ടു.

1. Intrumental തൃതീയ.

എന്തുകൊണ്ടു. വന്നിരിക്കുന്നത് എന്തു നിമിത്തമായി (കേ. ര.) എന്തു
ചൊല്ലി. എന്തെന്നു. എന്നിട്ടു.

2. Dative ചതുൎത്ഥി.

എന്തിന്നൊരുത്തിയായ്വസിക്കുന്നു (കേ. ര.) എന്തിനായ്ക്കൊണ്ടരുതു (ഭാഗ.)

3. Nouns of cause കാരണാദി നാമങ്ങൾ.

അരുതായ്വതിനെന്തൊരു കാരണം; ആഗമിച്ചതിനെന്തു കാരണം നിങ്ങൾ എ
ല്ലാം. (പ. ത.) എഴുന്നെൾവാൻ എന്തു കാരണം. (കേ. രാ.) മുഖം വാടുവാൻ മൂലം എ
ന്തു (ദേ. മാ.) 433, 4.

4. With finite Verb എന്തു മുറ്റുവിനയോടെ "എന്തു"

ചിറകെന്തു കരിഞ്ഞു പോയി (കേ. രാ.) നീ എന്തിങ്ങനെ ഖേദിക്കുന്നു. (ഉ. രാ.)
കാലം എന്തിത്ര വൈകി (പ. ത.)

5. With Adverbial future Participle എന്തു പിൻവിനയേച്ച
ത്തോടെ "എന്തു"

എന്തിതു തോന്നുവാൻ (നള.) എന്തിതു തോന്നീടുവാൻ ഇന്നെനിക്കയ്യോ കഷ്ടം
(=ഇതു തോന്നിയതു എന്തു കൊണ്ടു.) എന്തിങ്ങു വരാൻ, പടയോടെ വരുവാൻ എന്തി
പ്പോൾ (കേ. രാ.) എന്തറിയാതവരെ പോലെ കേഴുവാൻ (മ. ഭാ.)

6. O, Ho, etc. what! "എന്തേ"

a.) ഇച്ചെയ്യുന്നതെന്തേ പോറ്റി. (പ. ത.) ഉണ്ടായ സന്തോഷം എന്തേ ചൊ
ല്വു (സോമ.) ചാരത്തു പോരിങ്ങു ദൂരത്തെന്തേ, മനം ഇങ്ങനെ വന്നൂതെന്തേ (കൃ. ഗ.)
അവർ എന്തേ വരാഞ്ഞു (പ. ത.)

b.) പുത്രനെ ഭരിച്ചീടുവാൻ എന്തേ (മ. ഭാ.) സകല ജീവന്മാരും മുക്തരാകാ
യ്വാൻ എന്തേ (കൈ. ന.)

553. V. ഏവൻ etc. used as Indefinite Numerals "ഏവൻ"
മുതലായവ പ്രതിസംഖ്യകളും ആകും (133; 383.)

1. "ഉ-ം"

ഏവനും പിഴ വന്നു പോം ലോകത്തിൽ, ഏതുമില്ലെന്നതാൎക്കും വരാ പിന്നെ
(കേ. രാ.) ഒരിക്കൽ ഉണ്ടേവനും ആത്മനാശം (കൃ. ച.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/193&oldid=182328" എന്ന താളിൽനിന്ന് ശേഖരിച്ചത്