താൾ:CiXIV68a.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 179 —

2.) May stand with any Noun അതു എന്നതു ഏതു നാമത്തി
ന്നും കൊള്ളും.

നാളതു. രാമദൂതൻ വാലതു തണുക്കേണം (കേ. ര.) ഉച്ചയതാമ്പോൾ (കൃ.
ച.) ക്ഷേത്രമഹിമാവതു (വില്വ.) അസ്ത്രശസ്ത്രങ്ങളതിൽ അഭ്യസിച്ചുറെക്ക (ഉ. രാ.)
വമ്പന്മാരതിൽ മുമ്പനതാകും ഉമ്പർകോൻ (സ. ഗോ.)

3.) Preceeding a Noun നാമത്തിന്മുമ്പിലെ അതു.

സന്നയാക്കിനാൻ അതുമായകൾ എല്ലാം രാമൻ (കേ. ര.) ഇക്കണ്ടവി
ശ്വവും അതിന്ദ്രാദിദേവകളും (ഹ. കീ.)

4.) As Pleonasm അതു നിരൎത്ഥമായും വരും.

ഭൂപാലരുമതായി (=ഉമായി) ചതുരനതായീടുന്ന ലക്ഷ്മണൻ, സരസമതാം വാ
ക്കുകൾ (ബാ. രാ.) നമ്മൾ ആരാനും കണ്ടുവതെങ്കിൽ (കൃ. ച=കണ്ടുവെങ്കിൽ.)

546. ഇന്ന stands at the head of a dependent clause (indirect
question) ചോദ്യത്തിന്നു അവ്യക്തമായ ഉത്തരം വരുന്ന ദിക്കിൽ
ഇന്ന എന്നുള്ള പ്രതിസംജ്ഞ പറ്റും.

1.) ആൎക്കു പെണ്ണിനെ കൊടുക്കുന്നു? ഇന്നവൎക്കെന്നു ദൈവം എന്നിയെ അറി
ഞ്ഞീല. ഇന്ന നേരത്തെന്നും, ഇന്നവരോടെന്നും, ഇന്നവണ്ണം വേണം എന്നും ഇല്ലേ
തുമേ. ഭോജ്യങ്ങൾ ഇന്ന ദിക്കിൽ ഇന്നവ എന്നും, അതിൽ ത്യാജ്യങ്ങൾ ഇന്ന ദിക്കിൽ
ഇന്നവ എന്നും എല്ലാം അരുൾ ചെയ്ക (മ. ഭാ.) ഇന്നവൻ ഇന്നവനായ്വന്നതു. ഒർ ഒ
മ്പതു വെച്ചത് ഇന്നവൎക്ക എന്നു പറവിൻ (ചാണ.) ഇന്നതു കല്ലെന്നും ഇന്നതു മുള്ളെ
ന്നും ഏതുമേ തോന്നാതെകണ്ടു നടന്നു (വേ. ച.) ഇന്നവനും തമ്പിമാരും കൊണ്ടാർ
(കേ. ഉ.)

2.) "ഇങ്ങനെ" "ഇത്ര" മുതലായവയും മതി.

ഉ-ം പോർ ഇങ്ങനെ എന്നു പറവാൻ പണി (മ. ഭാ.=ഇന്നവണ്ണം)
ശൃംഗാരം ഇങ്ങനെ ഉള്ളൂതെന്നു ചൊന്നാൻ. എങ്ങനെ ഇങ്ങനെ എന്നു ചൊല്വൂ (കൃ. ഗ.)

അതെപ്പടി. എന്നിൽ ഇല്ല ഇപ്പടി എന്നുരെപ്പതിന്നു (ര. ച.)

ഇത്തിര ബലം എന്നതളവില്ല (കേ. ര.) ഇത്ര ഉണ്ടെന്നതു കണ്ടില്ല (കൃ. ഗ.)

3. ചോദ്യപ്രതിസംജ്ഞ INTERROGATIVE PRONOUN.

547. I. ആർ, ഏതു, എന്തു? etc. ചോദ്യപ്രതിസംജ്ഞ.

1. Standing at the head of a sentence വാചകത്തിൻ്റെ ആ
രംഭത്തിൽ നില്പു.

ആർ നിന്നെ വിളിച്ചു? ഏതു നന്നു? എന്തു ഞാൻ പ്രത്യുപകാരമായി ചെയ്താൽ
മതിയാവാനുള്ളതു (കേ. ര.)? എന്തൊന്നു 389.

23*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/191&oldid=182326" എന്ന താളിൽനിന്ന് ശേഖരിച്ചത്