താൾ:CiXIV68a.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 178 —

ഉ-ം. ധ്യാനിച്ചീടുകിൽ അവനു പാപങ്ങൾ ഒക്ക തീൎന്നു (ഭാഗ.) ഇതിൽ ആർ
എങ്കിലും എന്നത് അവ്യക്ത കൎത്താവ് തന്നെ. 30 നാളിലകത്തു വന്നീ
ടായ്കിൽ അപ്പോഴവനെ വധിക്കും (അ. രാ.) അവരുടെ കൂട്ടത്തിൽ ചാടാൻ അവകാ
ശം വന്നാൽ, അവൻ്റെ ജന്മം വിഫലമായീടും (ശീല.)

543. Demonstrative Letters stand with ചുട്ടെഴുത്തുകൾ നാമ
ങ്ങളോടല്ലാതെ.

1.) Pronouns, Definite Numerals, Particles പ്രതിസംജ്ഞ, സം
ഖ്യ, അവ്യയം, എന്നവറ്റോടും ചേരും.

ഉ-ം. ൟ എന്നിൽ. ഇന്നാം എല്ലാം. (കൃ. ഗ.) ൟ ഞങ്ങൾക്ക് എല്ലാം (മ. ഭാ.)
ഇന്നീ പോകിലോ (കേ. ര.) ഇന്നിങ്ങൾ ആരും (കൃ. ഗ.)

ൟ നാലും. ഇവ പന്ത്രണ്ടു മൎമ്മത്തിലും (മമ.)

അപ്പിന്നെയും പിന്നെയും; ഇപ്പോലെ; അപ്പോലെ (കൃ. ഗ.)

2.) Adjective Participles പേരെച്ചങ്ങളോടും ചേരും.

അപ്പോയ പെരുമാൾ. ആ പറയുന്ന ജനം (കേ. ഉ.) ആ കൊണ്ടുവന്നവൻ
(=അന്നു.) ൟ ശപിച്ചത് അന്യായം (=ഇങ്ങനെ) (മ. ഭാ.)

3.) Verbs (seldom) ക്രിയാപദത്തോടും ദുൎല്ലഭമായി ചേരും.

വെപ്പാനായി നാം ഇത്തുടങ്ങുകിൽ. ബാണങ്ങളല്ലൊ ഇക്കാണാകുന്നു. എന്തിത്തു
ടങ്ങുന്നൂതു (കൃ. ഗാ.)

544. അതു, ഇതു used adjectively സംസ്കൃതപ്രയോഗം പോ
ലെ, "അതു, ഇതു" എന്നവ നാമവിശേഷങ്ങളായും വരും.

1.) അതു കാലം. അതേ പ്രകാരം (129.) ഇതു ദേഹം. ഇതെൻ്റെ ജീവനും
തരുവൻ (=ൟ എൻ്റെ.) അതാതു ദിക്കിൽ. ചെറുതു കലഹം ഉണ്ടായി (മ. ഭാ.)
എന്ന പോലെ തന്നെ (371, 5.)

2.) ഫലം ഇതൊ വേണ്ടു (കേ. ര.) സല്ക്കഥയിതു കേൾക്ക (വില്വ.)

3.) ബഹുവചനം.

അവയവ നദിയും കലകളും കടന്നു (മ. ഭാ.) ഇവ ഒമ്പതു മൎമ്മത്തിലും (മമ.)
ഇവ മൂന്നു നീരിലും (വൈ. ശ.)

545. അതു used as an Honorific "അതു" എന്നുള്ള ഘനവാ
ചി, താൻ എന്ന പോലെ (531) നടക്കും.

1.) അവർ=ആയവർ.

അതികപടമതികളവർ (നള.) നൃക്കളവരെ നോക്കിനാൻ (മ. ഭാ.) അതുപോ
ലെ നമ്പിയവർ=നമ്പിയാർ (101.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/190&oldid=182325" എന്ന താളിൽനിന്ന് ശേഖരിച്ചത്