താൾ:CiXIV68a.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 177 —

എത്ര താൻ പറഞ്ഞാലും, എത്ര താൻ ചെയ്തീടിലും മറ്റൊന്നിൽ മനം വരാ. എ
ത്ര താൻ ഇക്കഥ കേൾക്കിലും എത്ര താൻ വിപത്തുകൾ വന്നിരിക്കിലും (കേ. ര.)
പേൎത്തു താൻ പറഞ്ഞാലും (കൃ. ഗ.) ഏണങ്ങളോടു താൻ ഒന്നിച്ചു പോയിതോ (=പ
ക്ഷെ.) ഞങ്ങൾ അറിഞ്ഞതു ചൊല്ലേണമല്ലൊ താൻ (കൃ. ഗ=എങ്ങനെ ആ
യാലും.) എല്ലാരും ഒന്നു താൻ ഉര ചെയ്താൽ (പ. ത.)

540. It expresses: either-or; neither-nor; whether-or etc. "താ
ൻ-താൻ" എന്നതു എങ്കിലും, ആകട്ടെ, ഓ, ഉം. ൟ അൎത്ഥങ്ങൾ
ഉള്ളതാകുന്നു.

1.) With Nouns നാമങ്ങളോടെ.

എണ്ണ താൻ നെയി താൻ വെന്തു. അതു 2 നാൾ താൻ 3 നാൾ താൻ നോം (മമ.)
ഒന്നിൽ അര താൻ കാൽ താൻ കൂട്ടുക (ത. സ.) പാലിൽത്താൻ നീറ്റിൽത്താൻ എഴു
തുക (വൈ. ശ.) എങ്കൽ താൻ ഭഗവാങ്കൽതാൻ ഭക്തി (വില്വ.) തള്ളെക്കു താൻ പെറു
വാൾക്കു താൻ ചില്ലാനത്താൽ ഒന്നു കൂടി (ക. സാ.)

2.) Wound up with the Demonstrative ഇ-ഇക്കൊണ്ടു സമൎപ്പി
ച്ചിട്ടു (354.)

ഭീതി താൻ ശോകം താൻ മുഖവികാരം താൻ ഇതൊന്നും ഇല്ലഹോ. ശാസ്ത്രയു
ക്തി താൻ ലൌകികം താൻ ജ്ഞാനനിശ്ചയങ്ങൾ താൻ പിന്നെ ഇത്തരങ്ങളിൽ നി
ന്നോട് ആരുമേ സമനല്ല (കേ. ര.)

3.) With Verbs ക്രിയകളോടെ.

പഠിക്ക താൻ കേൾക്ക താൻ ചെയ്താൽ (അ. രാ.) ഗുണ്യത്തിൽത്താൻ ഗുണകാര
ത്തിൽത്താൻ ഒരിഷ്ടസംഖ്യ കൂട്ടിത്താൻ കളഞ്ഞു താൻ ഇരിക്കുന്നവ (ത. സ.)

541. It expresses: although-yet; not-but; yet etc. "താനും" എ
ന്നതു "എന്നിട്ടും" എന്നുള്ള അൎത്ഥത്തോടും കൂടി വാചകാന്തത്തിൽ
നില്ക്കും.

ഉ-ം. സ്വൎണ്ണം നിറെച്ചാലും ദാനം ചെയ്വാൻ തോന്നാ താനും (വൈ. ച.) കാമി
ച്ചതൊന്നും വരാ നരകം വരും താനും (വില്വ.) എന്നു സ്മൃതിയിൽ ഉണ്ടു താനും (ഹ.
വ.) വന്ദ്യന്മാരെ വന്ദിച്ചു കൊൾക നിന്ദ്യന്മാരെ നിന്ദിക്കേണ്ടാ താനും (മ. ഭ.) അന്നി
തൊന്നും അറിക താനും ഇല്ല. (കേ. ര=പോലും, എങ്കിലും.)

2. അ-ഇ-ചുട്ടെഴുത്തുകൾ. DEMONSTRATIVE PRONOUN.

542. അവൻ may stand for the unexpressed Subject "അവ
ൻ" എന്നതു മുമ്പിൽ പറഞ്ഞ നാമത്തെ അല്ലാതെ, അവ്യക്ത
മായി സൂചിപ്പിച്ചതിനെയും കുറിക്കും.

23

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/189&oldid=182324" എന്ന താളിൽനിന്ന് ശേഖരിച്ചത്