താൾ:CiXIV68a.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 175 —

ന്നു സഖ്യം ചെയ്തു (ഉ. രാ.) രണ്ടമ്മമക്കളവർ തങ്ങളിൽ (കേ. രാ.) മുമ്പിലേവ തങ്ങ
ളിൽ പകൎന്നു വെപ്പു (ത. സ.) വാക്കിന്നു തങ്ങളിൽ ചേൎച്ചയില്ല. (ചാണ.) ജീവൻ ത
ങ്ങളിൽ ത്യജിക്കാവു (നള.)

3.) ആത്മജന്മാർ അന്യോന്യം തച്ചു കൊന്നു ഭക്ഷിച്ചാർ (മ. ഭാ=അ
ന്യൻ അന്യനെ.) അന്യോന്യം പഠിച്ചു. അനോന്യം ഒന്നിച്ചിരുന്നു (ഉ. രാ.)
അന്യോന്യം ഉപമിക്കാം (പ. ത.) ത്രിവൎഗ്ഗം അന്യോന്യം വിരുദ്ധം ആക.

സ്പൎദ്ധയും പരസ്പരം വൎദ്ധിച്ചിതു എല്ലാവൎക്കും (മ. ഭാ.)

4.) കഴുതയും കാളയും ഒന്നോടൊന്നു സംസാരിച്ചു.

535. To express Reciprocity of 1st and 2nd Person ഉത്തമമ
ദ്ധ്യമപുരുഷന്മാരിൽ അന്യോന്യത പറയുന്നീവണ്ണം.

1.) ഞങ്ങൾ തമ്മിൽ പറഞ്ഞു (നള.) ഞാനും തമ്പിയും തമ്മിൽ ജയം
ചൊല്ലി പറന്നു (കേ. രാ.) ഇവൎക്കൊന്നിന്ന് ഒന്നില്ല തമ്മിൽ (പാ.)

2.) നിങ്ങൾ തങ്ങളിൽ കലഹം ഉണ്ടാകാതിരിക്ക. തങ്ങളിൽ കോപി
യായ്ക (മ. ഭാ.) നിങ്ങൾ നാലരും കൂടി തങ്ങളിൽ പ്രേമത്തോടെ (നള.) ഞങ്ങളും നി
ങ്ങളും കൂട്ടം അന്യോന്യം ഉണ്ടാവാൻ കാരണം ഇല്ല (കേ. രാ.)

3.) നമ്മിൽ സഖ്യം ഉണ്ടാക. ഭേദം നമ്മിൽ എത്ര. സമാഗമം തമ്മിൽ ഉ
ണ്ടായി (മ. ഭാ.) സ്നേഹിക്ക വേണം ഇന്നമ്മിൽ. ചെമ്മെ പിണങ്ങും ഇന്നമ്മിൽ. വേ
റിട്ടു പോയതിന്നമ്മിൽ. നമ്മിൽ പറഞ്ഞതു (കൃ. ഗ.) ചേരാ നമ്മിൽ പിണക്കത്തിന്നേ
തുമേ (കേ. രാ.) പിരിയുന്നത് എമ്മിൽ (ര. ച.)

4.) ഞാനും തമ്പിയും വേൎവ്വിട്ടു പോയി ഞങ്ങളിൽ കാണാതെ (കേ. രാ.)
സമ്മതികേട് ഇന്നു നമ്മോടല്ല. (കൃ. ഗ.) ഇങ്ങിനെ സാഹിത്യവും.

5.) നിങ്ങളിൽ സഖ്യം ചെയ്തീടുവിൻ (ഉ. രാ.) നിങ്ങളിൽ ചേരും ഏറ്റം
(അ. രാ.) നിമ്മിൽ വേറായിന കാലം (ര. ച.)

536. Duplication of Terms of Reciprocity അന്യോന്യവാ
ചികളുടെ ഇരട്ടിപ്പു ദുൎല്ലഭമല്ല.

നീയും നരേന്ദ്രനും മോദിച്ചു തങ്ങളിൽ തങ്ങളിൽ വാഴേണം (നള.) തങ്ങളിൽ
തങ്ങളിൽ ചൊല്ലിചൊല്ലി. (കൃ. ഗ.)

തമ്മിൽതമ്മിൽ വിരുദ്ധമാക (കേ. രാ.) ഭാൎയ്യാഭൎത്താക്കൾ തമ്മിൽ അന്യോന്യം രാ
ഗം ഇല്ല (ഹ. വ.) അന്യോന്യം അങ്ങവർ തങ്ങളിൽ വെല്ലുവാൻ (കേ. രാ.) നാലരും
അന്യോന്യം ഓരൊന്നു നോക്കി തുടങ്ങി. നിങ്ങളിൽ തങ്ങളിൽ ചേരുവാൻ (നള.)

537. താൻ serves as Apposition to Nouns (Postpositive article)
താൻ ഘനവാചിയായൊരു നാമവിശേഷണമായി നട
ക്കും. ഒരു എന്നത് (389.) നാമത്തിൻ്റെ മുമ്പിൽ വരും പോലെ,
താൻ എന്നതു നാമത്തിൻ പിന്നിലത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/187&oldid=182322" എന്ന താളിൽനിന്ന് ശേഖരിച്ചത്