താൾ:CiXIV68a.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 174 —

1.) നരന്മാർ താന്താൻ ചെയ്ത പുണ്യദുരിതം ഒക്ക ഭുജിക്കേണം താന്താൻ
(കേ. രാ.) താന്താൻ കുഴിച്ചതിൽ താന്താൻ (പ. ചൊ.) സ്ത്രീകൾക്കു താന്താൻ പെറ്റ
പുത്രർ ഇല്ലെങ്കിൽ. (മ. ഭാ.)

2. താന്താൻ്റെ ഭവനത്തിന്നു വരുവാൻ (കേ. രാ) താന്താൻ്റെ ജീ
വനോളം വലുതല്ലൊന്നും (ചാണ.) താന്താങ്ങൾക്കു ബോധിച്ചതു. അവർ ഒക്ക താന്താ
ങ്ങളുടെ ദിക്കിൽ പോയി (കേ. ഉ.)

സംസ്കൃതമൊ നിജനിജ കൎമ്മങ്ങൾ (കേ. രാ.)

3.) എല്ലാരും തൻ്റെതൻ്റെ ഭവനമകമ്പുക്കാർ (വില്വ.) പരന്തും കി
ളികളും ഒക്കവെ തന്നെതന്നെ പോറ്റി രക്ഷിക്കുന്നു (പ. ത.) തങ്ങൾ തങ്ങ
ടെ ഗേഹം തോറും പോയവൎകളും. ദേവകൾ എല്ലാം തങ്ങൾ തങ്ങൾക്കുള്ളൊ
രു പദം നല്കും. (ഹ. വ.) തങ്ങളിൽ തങ്ങളിൽ നോക്കാതെ. തങ്ങളാൽ തങ്ങ
ളാലായ സല്ക്കാരവും തങ്ങൾ തങ്ങൾക്കുള്ള കോപ്പും (മ. ഭാ.)

4.) Joined to the 2nd Person മദ്ധ്യമപുരുഷനോടെ.

തങ്ങൾ തങ്ങൾക്കാശയുള്ള പദാൎത്ഥങ്ങൾ തങ്ങൾ തങ്ങൾ ചുമന്നീടുവിൻ (മ. ഭാ.)

533. Distributive meaning rendered by അവനവൻ, ഓരൊ
ന്നു etc ആ അൎത്ഥം വേറെ രണ്ടു പ്രയോഗത്താലും വരും.

1.) "അവനവൻ" (129.)

അവരവൎക്ക അതത പേർ കോടുത്തു. അവരവരുടെ നേരും നേരുകേടും (കേ. ഉ.)
അവരവരെ അതിനധിപതികൾ ആക്കി (ചാണ.) അവയവ നദിയും മലകളും
കടന്നു (മ. ഭാ.)

2.) "ഓരൊന്നു" മുതലായവ (138.)

ഇത്തരം ഓരൊന്നു ചൊല്ലി. നാല്പതു മാലകൾ ഒന്നെക്കാൾ ഒന്നതിസുന്ദരമായി
(കൃ. ഗ.) ഒന്നിന്നൊന്നൊപ്പം മരിച്ചിതു കാലാൾ (മ. ഭാ.) എല്ലാരും ഒന്നിന്നൊന്നു കൈ
കോത്തു പിടിച്ചു വന്നു (കേ. രാ.) പതുപ്പത്തു. (379.)

534. Reciprocal action or relation expressed by താൻ കൎമ്മവ്യതി
ഹാരമാകുന്ന അന്യോന്യാൎത്ഥത്തിന്നും താൻ എന്നതു പ്ര
മാണം.

1.) നളനും ദമയന്തിയും തമ്മിൽ ചേൎന്നു (നള.) ഗരുഡനും ദേവസമൂഹവും
തമ്മിൽ ഉണ്ടായ യുദ്ധം. ബലങ്ങൾ തമ്മിൽ ഏറ്റു. തമ്മിൽ നോക്കീടിനാർ (മ. ഭാ.)
ഒന്നിച്ചു തമ്മിൽ പിരിയാതെ (വേ. ച.) വെള്ളാളർ തമ്മിൽ കലമ്പുണ്ടാക്കി (കേ. ഉ.)
കളത്രവും മിത്രവും തമ്മിൽ വിശേഷം ഉണ്ടു (പ. ത.)

2.) ഇരുവർ തങ്ങളിൽ ചേൎന്നു. തങ്ങളിൽ കടാക്ഷിച്ചു ചിരിച്ചു (നള.) ഇവ
തങ്ങളിൽ അകലത്താക (കേ. ഉ.) തങ്ങളിൽ പറഞ്ഞൊത്തു (പ. ത.) തങ്ങളിൽ നിര

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/186&oldid=182321" എന്ന താളിൽനിന്ന് ശേഖരിച്ചത്