താൾ:CiXIV68a.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 173 —

"നാം, ഇങ്ങു" എന്നവ മന്ത്രികൾ മുതലായ പണിക്കാർ
ചൊന്നാൽ സ്വാമിക്കും പറ്റും. ഇങ്ങെ തിരുമനസ്സുണ്ടെന്നു വരികിൽ അതു
നമുക്കു വരേണം (കേ. ഉ.)

അല്പം ചിലദിക്കിൽ മാത്രം നാം എന്നതു ഞങ്ങളോട് അൎത്ഥം
ഒത്തതു. നിങ്ങൾ ഇന്നമ്മോടു കൂടിക്കളിക്ക വേണം (കൃ. ഗ=ഞങ്ങളോട്)

531. b. The different uses of "താൻ" താൻ എന്നതിന്നു പല
പ്രയോഗങ്ങളും കാണുന്നു.

1.) In the meaning of "one's own etc." തൻ്റെ കാൎയ്യം എന്നതു
സ്വകാൎയ്യം ആത്മകാൎയ്യം എന്നതിനോടു തുല്യം. നിജസമർ
(മ. ഭാ=തങ്ങളോടുസമർ.) താൻ ഉണ്ണാദേവർ (പ. ചൊ.) തന്നെത്താൻ പുകഴ്ത്തുന്ന
വൻ. പുത്രന്മാർ തനിക്കുതാൻ പെറ്റൊന്നും ഇല്ല (മ. ഭാ.) ഞങ്ങൾക്കു രാജാവു ഞ
ങ്ങൾ തങ്ങൾ (കൃ. ഗ.)

പിന്നെ താൻ ബഹുവചനാൎത്ഥത്തോടും നില്ക്കും. തനിക്കുതാൻ
പോന്ന ജനങ്ങൾ (കേ. രാ.) തന്നെത്താൻ മറന്നുള്ള കാമുകന്മാർ (മ. ഭാ.) തന്നെത്താ
നറിയാതോർ ആർ ഉള്ളു (കൈ. ന.)

2.) It may stand for "he" ചില ദിക്കിൽ "അവൻ" എന്നതി
നോടു പകൎന്നു നില്ക്കും. ബ്രാഹ്മണർ മറ്റൊരുത്തനെ വാഴിച്ചു താൻ മക്കത്തി
ന്നു പോകയും ചെയ്തു (കേ. ഉ.) ഇവിടെ അവൻ എന്നാൽ പുതുതായി വാ
ഴിച്ചവന്നു കൊള്ളിക്കും; താൻ എന്നാൽ മുമ്പെത്ത പെരുമാൾ എ
ന്നത്രെ.)

3.) It substitutes the unexpressed Subject വ്യക്തമല്ലാത കൎത്താ
വിനു സാധാരണാൎത്ഥമുള്ള താൻ കൊള്ളുന്നു.

താൻ പാതി ദൈവം പാതി. തന്നിൽ എളിയതു തനിക്കിര. തനിക്കു താനും പു
രെക്കു തൂണും (പ. ചൊ.) തന്നുടെ രക്ഷെക്കു താൻ പോരും (നള.) തന്നുടെ ജാതി
തന്നെക്കണ്ടുള്ള സമ്മാനം (മ. ഭാ.)

4.) It assumes the meaning of "each one, every one" അതുകൊ
ണ്ടു താൻ, "അവനവൻ" എന്നുള്ള അൎത്ഥത്തോടും ബഹുവ
ചനങ്ങളെ ചേൎന്നും കാണുന്നു.

താനറിയാതെ നടുങ്ങും എല്ലാവരും (ചാണ.) അന്യദേവന്മാർ എല്ലാം തന്നാലാ
യതു കൊടുത്തീടുവോർ (വില്വ.) തന്മുതൽ കാണുന്നോർ തന്നുടെ വൈരികൾ എന്നു
തോന്നി (കൃ. ഗ.) എല്ലാൎക്കും സ്വധൎമ്മത്തിൽ രതി (കേ. ര.)

532. Duplication makes it Reflective with Distributive meaning
വിഭാഗാൎത്ഥത്തോടു ദ്വിൎവ്വചനം വളരെ നടപ്പു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/185&oldid=182320" എന്ന താളിൽനിന്ന് ശേഖരിച്ചത്