താൾ:CiXIV68a.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 172 —

1.) "ഞാൻ" എന്നതല്ലാതെ-"നാം-നോം-നമ്മൾ-ഞങ്ങൾ"
എന്നവ മാനവാചികളായി നടക്കും.

നോം കല്പിച്ചു തരുന്നുണ്ടു എന്നു പെരുമാൾ പറഞ്ഞു (കേ. ഉ.) കൈകേയി ന
മ്മെയും മുടിക്കും (കേ. രാ.) നമ്മളാർ ചെന്നിങ്ങു കൊണ്ടു പോന്നീടാതെ നമ്മുടെ രാ
ജ്യത്തിൽ വന്നതു (ഉ. രാ.) നിന്നൊട് ഒരുത്തനെ ഞങ്ങൾ എതൃക്കുന്നു (മ. ഭാ.)

2.) "അടിയൻ"-അടിയങ്ങൾ (178.)

3.) "ഇങ്ങും" (I-So. M. you?) മുതലായവ,

അപ്പശു ഇങ്ങത്രെ യോഗ്യമാകുന്നു (കേ. ഉ.=എനിക്കു.) പുത്രൻ ഇങ്ങേകൻ
പോരും. ഇങ്ങൊട്ടേതും ഉപകരിയാഞ്ഞാലും (കേ. ര.=നമുക്കു.) ഇവൾ വഴുതി
പോം എന്നു നിനെക്കേണ്ടാ (കേ. രാ.=ഞാൻ.) ഇക്കുമാരി (നള.) ഇജ്ജനം
തന്നുടെവാണി (കൃ. ഗ=എൻ്റെ.) ഇജ്ജനങ്ങൾക്ക് കൺ കാണ്കയില്ല (പ. ത=
നമുക്കു.) സംസ്കൃതപ്രയോഗം! ഏഷ തൊഴുന്നേൻ (കൃ. ഗ.) ഏഷ ഞാൻ=
ഇഞ്ഞാൻ (കാമം നൃപനു കുറയും ഇഞ്ഞങ്ങളിൽ-വെ. ച.)

4.) (you) അങ്ങു മുതലായവ.

അങ്ങുള്ള മദത്തെക്കാൾ ഏറയില്ലെനിക്കു (മ. ഭാ.) അങ്ങുള്ള നാമം (ചാണ.) അ
ങ്ങെത്തൃക്കൈ (കേ. ഉ.) എവിടെ നിന്നങ്ങെഴുന്നെള്ളത്തു (ഭാഗ.)-അങ്ങുന്നു ഞങ്ങളോ
ടു കല്പിച്ചു. രാജാവിൻ തിരുവുള്ളത്തിൽ ഏറ്റാലും (=നിങ്ങളുടെ.)

5.) ശ്രീയാകുന്ന "തിരു" "തൃ" (His, her Majesty etc.) എന്ന
തും മാനവാചിയാകുന്ന പ്രതിസംജ്ഞ.

എട്ടു തൃക്കൈകളോടും (ദെ. മാ=അവളുടെ.) തമ്പുരാൻ നിരുനാടുവാണു
(കേ. ഉ.) രക്ഷിക്കും അവൻ തന്തിരുവടി (ഉ. രാ.) തന്തിരുവടിയായ കൃഷ്ണൻ
(മ. ഭാ.) നിന്തിരുവടി നിയോഗത്താൽ (=നിങ്ങളുടെ.)

6.) "എടോ" (Please etc.) എന്ന മാനവാചി (122.) ബഹുവ
ചനത്തിലും നില്ക്കും.

കേട്ടു കൊൾ്കെടോ ബാലന്മാരെ (പ. ത.) ഒന്നിലും പ്രതിയോദ്ധാവില്ലെടോ രാമ
നോടു (കേ. രാ.) എന്നതിലും മറ്റും അതു-ഓൎത്താൽ, വിചാരിച്ചാൽ
നിരൂപിക്ക, മുതലായ പദങ്ങളെ പോലെ സാവധാനവിചാര
ത്തെ ഉപദേശിച്ചു കൊടുക്കുന്നു.

530. The dual form നാം നാം എന്നത് ഒരു വിധത്തിൽ
ദ്വിവചനം തന്നെ.

ഉ-ം. പോക നാം. നമ്മളെ പാലിക്കും (നള=എന്നെയും നിന്നെയും.)

നമ്മോടുരചെയ്ക മാമുനേ. ചന്ദ്രൻ നമ്മളെ നിയോഗിച്ചു (പ. ത.) എന്ന
തിൽ മാനവാചിയായി (എന്നെ എന്ന പോലെ അത്രെ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/184&oldid=182319" എന്ന താളിൽനിന്ന് ശേഖരിച്ചത്