താൾ:CiXIV68a.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 171 —

അതിന്നനന്തരം (കേ. രാ.) അതിൻ്റെ ശേഷം അതിൽശേഷം (മ. ഭാ.)
തദനു ചൊല്ലിനാൾ (ശീ വി.)

525. XIII. Terms of Cause കാരണവാചികളോടു പലപ്പോ
ഴും പ്രഥമ മതി. (403. 3.)

ഞാന്മൂലം ഗ്രാമം മുടിഞ്ഞു (മ. ഭാ.) മോഹം നിമിത്തം (429, 1.)

പിന്നെ വളവിഭക്തി ചേരും. തന്മൂലം (മ. ഭാ.)

ഷഷ്ഠിയും സാധു. നിന്നുടെ മൂലം വിപത്തു വരും (കേ. രാ.) തവമൂലമാ
യി ദുഃഖിച്ചു. (നള.)

526. XIV. Cases used with "ആണ" ആണ എന്നതു വള
വിഭക്തിയോടു ചേരുന്നതു.

എന്നാണ പൊയ്യല്ല. (പ. ത.) സ്വാമിയുടെ കാലാണ സത്യം. രാമദേവനാണ.
ഗുരുവാണ (ര. മ.) നമ്മാണ (കൈ. ന.) നിന്നാണ. പൊന്നപ്പൻ തന്നാണ (പൈ.)
പെരിയ വില്ലാണ. ശാൎങ്ശത്താണ ഉരുപുണ്യത്താണ. ജനകജയാണ. എൻ്റെ ക്ഷ
ത്രധൎമ്മത്തിന്നാണ (കേ. രാ.)

ഇതി ആശ്രിതാധികരണം സമാപ്തം (397-526.)


III. പ്രതിസംജ്ഞകളുടെ പ്രയോഗം The Use of Pronouns.

527. General Remarks പ്രതിസംജ്ഞകൾ നാമങ്ങൾ തന്നെ
ആകയാൽ, സമാനാധികരണത്തെയും ആശ്രിതാധികരണത്തെ
യും വിവരിച്ചു ചൊല്ലിയതു ഇവറ്റിന്നും കൊള്ളുന്നു. അവറ്റി
ന്നു പ്രത്യേകം പറ്റുന്ന ചില വിശേഷങ്ങൾ ഉണ്ടു താനും.

528. വാക്കുകളുടെ സംബന്ധത്താൽ തെളിവു മതിയോളം
വന്നാൽ പ്രതിസംജ്ഞകളെക്കൊണ്ട് ആവശ്യമില്ല. പരശുരാമൻ
അമ്മയെ കൊന്നു (കേ. ഉ.) എന്നതു മതി; തൻ്റെ അമ്മ എന്നൎത്ഥം വരും.
വാക്കു കേട്ടു നേർ എന്നോൎത്തു (വെ. ച = അതുനേർ) ഇപ്പുരം സ്വൎഗ്ഗതുല്യം. പു
ത്രരിൽ ആൎക്കു വേണ്ടു (ചാണ.) രാമനോടയപ്പിച്ചും കൊണ്ടു നടന്നു. (കേ. രാ.)=തങ്ങ
ളെ തന്നെ.)


1. പുരുഷപ്രതിസംജ്ഞകൾ. PERSONAL PRONOUNS.

529. a. Polite forms (honorifics) പുരുഷപ്രതിസംജ്ഞകളി
ൽ പല ഭേദങ്ങളും ഉണ്ടു.

22*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/183&oldid=182318" എന്ന താളിൽനിന്ന് ശേഖരിച്ചത്