താൾ:CiXIV68a.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

സ്വരം; നമുക്കു-നിണക്ക-എന്നവറ്റിൽ ഉകാരവും അകാരവും
അതു പോലെ പ്രയൊഗിച്ചു കാണുന്നു.

Changes of ന്തു & ഉ into എ & ഒ

20. ഇ-ഉ-എന്നവ-ട-ല-റ-ള-ഴ- മുതലായതിൻ്റെ മുമ്പി
ൽ നില്ക്കുമ്പോൾ, പിന്നത്തേ അകാരം കലൎന്നു വന്നിട്ടു-എ-ഒ.
എന്ന ഒച്ചകളോളം ദുഷിച്ചു പൊന്നു. (ഇടം-എടം; ഇടവം-എടവം; ഇ
ല-എല; ഇറ-എറ; ഇളയ-എളയ; പിഴ-പെഴ—പുടവ-പൊടവ; പുലയൻ-പൊ
ലയൻ; ഉറപ്പു-ഒറപ്പു; മുളം-മൊളം; പുഴ-പൊഴ) ൟ വകയിൽ ധാതുസ്വരം
തന്നെ പ്രമാണം; ചിലതിൽ രണ്ടും നടപ്പു (ചെറു, ചെററു, ചിറുറു.)
ചിലവു-തുടങ്ങുക-തുടരുക-എന്നവറ്റിന്നു ചെൽ തൊടു എന്നവ
ധാതുക്കളായിരുന്നിട്ടും നടപ്പു വേറെ ആയി.

21. എകാരം ആദ്യമായതു മിക്കവാറും യ എന്നതു പൊ
ലെ ഉച്ചരിക്കയാൽ, (ഉം-എപ്പോൾ, എവിടെ) അതു ചിലപ്പോൾ സം
സ്കൃത യകാരത്തിന്നു പകാരമായി നില്ക്കുന്നു (എയ്തെമപുരത്തിലാക്കി-
കേ-രാ; പ്രശസ്തമായുള്ളൊരേശസ്സു; ചൂഴക്കണ്ടിട്ടെഥേഷ്ടം; മരിച്ചാളെദൃഛ്ശയാ)

22. ശബ്ദാദിയിൽ അതിന്നു യകാരത്തിൻ ഒച്ചകലരാത്ത
ചില വാക്കുകൾ ഉണ്ടു (എന്നു, എടാ, എടൊ ) ഇവറ്റിൽ അകാരം
തന്നെ മൂലം (കൎണ്ണാടകം-അനുതമിഴ-അടാ) അതു പോലെ എന്നിയെ
(സംസ്കൃത-അന്ന്യേ).

23. ചില എകാരങ്ങൾ ഇകാരത്തിൽനിന്നു (ചേറ്റു, ചിറ്റു-
20), ചിലത അകാരത്തിൽനിന്നും ജനിക്കുന്നു (കെട്ടു, കട്ടു-പെടുക
പടുക-പാടു.); താലവ്യാകാരത്തിൽ നിന്നുണ്ടാകുന്നവയും ഉണ്ടു (12
മലെക്കൽ-അടെച്ചു).

24. ഒകാരം ചിലതു ഉകാരത്തിൽ നിന്നും (20), ചിലതു
വകാരത്തിൽനിന്നും ജനിക്കുന്നു. (ഒല്ലാ-വല്ലാ; ഒശീർ-വശീർ; ഒളിവു-വെ
ളിവു)— എകാരത്തിൽനിന്നും ഓഷ്ഠ്യം മുമ്പിൽ ഉണ്ടാകും (ചൊവ്വ-ചെ
വ്വായി).

25. ഋകാരം മലയാളത്തിൽ ഇല്ലാത്തത എങ്കിലും ഇർ-
ഇരു-ഇറു-ഉർ-ഉരി- എന്നവറ്റിന്നു പകരം പാട്ടിലും എഴുതി കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/18&oldid=182152" എന്ന താളിൽനിന്ന് ശേഖരിച്ചത്