താൾ:CiXIV68a.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 164 —

1.) Motion ദ്വീപാന്തരത്തേക്കു പോയി; മേത്ഭാഗത്തേക്ക് എറിഞ്ഞു. (കേ. ഉ.)
അകത്തേക്ക് എറിഞ്ഞു (പ. ത.) ദ്വീപത്തിങ്കലേക്ക് എഴുന്നെള്ളി (മ. ഭാ.) പ്രദേശ
ത്തേക്ക് ചെന്നു (നള.) വംശത്തിലേക്ക് ആപത്തു വരും. (മ. ഭാ.) ഇല്ലത്തേക്കാമാറു
പോന്നു വിപ്രൻ (സ. ഗോ.) 508,3.

2.) Authority അധികാരാൎത്ഥം ഇങ്ങനെ.

സ്വരൂപത്തിങ്കലേക്ക് അടങ്ങി (കേ. ഉ.) സൎക്കാരിലേക്ക് ഒഴിഞ്ഞു കൊടുത്തു.

രണ്ടു രാജ്യത്തിങ്കലേക്കും അഭിഷേകം ചെയ്തു. (=നാട്ടിന്നഭിഷേകം, രാജ്യത്തി
ലഭിഷേകം-മ. ഭാ.) നന്ദരാജ്യത്തിങ്കലേക്ക് നീ രാജാവു; മന്ത്രിയാകുന്നതു ഞാൻ
(ചാണ.)

3.) Mastership വിഷയപ്രമാണാൎത്ഥങ്ങൾ ഇവ്വണ്ണം.

ആൎക്കു വാസന ഏറും ധനുസ്സിങ്കലേക്ക്? തേരിലേക്കധികനായ്വന്നു യുധിഷ്ഠിരൻ
(മ. ഭാ.)

ജ്യോതിഷത്തിങ്കലും മന്ത്രവാദത്തിന്നും സാമൎത്ഥ്യം ഏറും അതിങ്കലേക്ക്
അതിതല്പരൻ (ചാണ.) എന്നതിനാൽ സപ്തമിക്കും ചതുൎത്ഥിക്കും ഉള്ള
ചേൎച്ച തെളിയും (458.)

4.) Coinciding with pure Datives ശുദ്ധചതുൎത്ഥിയോടും ഒക്കും.

കഴുത്തേക്കും തലെക്കും പുറത്തേക്കും മുറികൾ ഉണ്ടായിട്ടു ചോര ഒലിയുന്നു.

510. Two Locatives in one sentence ഒരു വാചകത്തിൽ രണ്ടു
മൂന്നു സപ്തമികൾ കൂടും.

ഉ-ം അവളിൽ കനിവുണ്ടായി മനസ്സിൽ (നള.) യുവാക്കളിൽ താല്പൎയ്യം ഏവ
നിൽ നിന്നുടെ മാനസെ (വേ. ച.)


9. അകമാദി അവയവങ്ങളോടു ചേരുന്ന വിഭക്തിവിവരം.

CASES JOINED WITH THE NOUN-PARTICLES അകം ETC.

511. അവയവങ്ങളായി ചമഞ്ഞ പല നാമങ്ങളും ഇന്നി
ന്ന വിഭക്തികളോടു ചേരുന്ന പ്രകാരം പറയുന്നു. ആയവ മു
മ്പെ വളവിഭക്തിയോടും പിന്നെ ഷഷ്ഠി ചതുൎത്ഥി സപ്തമികളോ
ടും ഇണങ്ങി കാണുന്നു.

512. Forms of Locative സപ്തമിയുടെ രൂപവികാരങ്ങൾ ആ
യതു.

1. (Into) അകം.

I. Terms of Inside, Into, Between etc കാടകം ചെന്നു. നാകമകം പു
ക്കു (കേ. രാ.) രൂപത്തെ മനക്കാണ്പകം ചേൎത്തു (നള.) കൎണ്ണങ്ങൾ്ക്കകം പുക്കു (പ. ത.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/176&oldid=182311" എന്ന താളിൽനിന്ന് ശേഖരിച്ചത്