താൾ:CiXIV68a.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 160 —

ഉ-ം കടലിൽ കായം കലക്കി, ചോരയെ ചോറ്റിൽ, (ചോറ്റിന്നു നെയി കൂട്ടി.)
ശേഷത്തിൽ കൂട്ടുക. (ത. സ.) അഗ്നിയെ മാതരിൽ ചേൎത്താൻ ചങ്ങാതിക്കൈയിൽ തൻ
കയ്യും ചേൎത്തു (കൃ. ഗ.) വിഷത്തിൽ കലൎന്നന്നം (കേ ര.) മന്നവന്മാരിൽ ചെന്നു ചേ
ൎന്നുള്ള ദുൎമ്മന്ത്രി (പ. ത.) ശവം എടുത്ത് അംഗത്തിൽ ചേൎത്തു (മ. ഭാ.)

മറ്റെ വില്ലിതാ എങ്കൽ ഇരിക്കുന്നു (കേ. ര=പക്കൽ)

501. Related to Ablative പഞ്ചമിയോടും വളരെ ചേൎച്ചകൾ
ഉണ്ടു.

1.) When expressing Production ജനനത്തിൽ. (478.)

പാർ എല്ലാം ൟരേഴും നിങ്കൽ എഴുന്നൂതും നിങ്കൽ അടങ്ങുന്നൂതും (കൃ. ഗ.)
കൊന്നതിൽ കൃതഘ്നത ഫലം; കുസൃതികളിൽ അനുഭവം ഇതു (ചാണ.)

2.) സങ്കടേ രക്ഷിക്ക (പ. ത.)

3.) When expressing Difference and Comparison ഭേദാൎത്ഥത്തി
ലും താരതമ്യത്തിലും (480.)

തങ്ങൾക്കു മറ്റുള്ളോരിൽ ഭേദം ഉണ്ടു (പ. ത.)

502. The Locative expresses Manner and Measure പ്രകാരപ്ര
മാണങ്ങളെയും സപ്തമി അവസ്ഥാവിഭക്തിയെ പോലെ കു
റിക്കും (402, 404.)

1.) Manner പ്രകാരം എന്നാൽ.

ഇപ്പരിചിലാക (പ. ത.) വല്ല കണക്കിലും, കാണാം അനേക പ്രകാരത്തിൽ
(നള.) ഓരൊ തരത്തിലെ വന്നവതരിച്ചു. ഓരൊ രസങ്ങളിൽ ചോറും കറികളും ഉണ്ടു
(മ. ഭാ.) ബഹുളധൂളി എന്ന രാഗത്തിൽ ചൊല്വൂ (കേ. ഉ.) തെളിവിൽ പാടി, ഉച്ച
ത്തിൽ ചിരിച്ചു. ഭംഗിയിൽ നടന്നു, മേളത്തിൽ കളിച്ചു. ആണ്മയിൽ സ്വൎഗ്ഗം പൂക (മ. ഭാ.)
നേരിൽ വെള്ളയിൽ പറഞ്ഞു, ശിക്ഷയിൽ ചെയ്തു. വടിവിൽ വിളങ്ങുന്നു. അവ്യയ
രൂപവും കാണ്ക (329.)

2.) Measure പ്രമാണം എങ്കിലോ.

ഒട്ടു പരപ്പിൽ പറക. മല പോലെ പൊക്കത്തിൽ കൂട്ടി (മ. ഭാ.) തക്കത്തിൽ ഒ
രുമിച്ചു പൊക്കത്തിൽ പറക്ക. (പ. ത.) നെല്ലിക്കയോളം വണ്ണത്തിൽ ഗുളികയാക്കി.
ഒരു മുളം വട്ടത്തിൽ ഒരു മുളം ആഴത്തിൽ കുഴിച്ചു (വൈ. ശ.) നീളത്തിലുള്ളൊരു വീ
ൎപ്പു (കൃ. ഗ)=നെടുവീൎപ്പു.

503. Conveying the meaning of having been within, in etc, ഉള്ള
പ്പോൾ എന്നൎത്ഥത്തോടും സപ്തമി കാണും.

കുഞ്ഞിയിൽ പഠിച്ചതു (പ. ചൊ.) രജ്ജുഖണ്ഡത്തിലേ പന്നഗബുദ്ധി പോലെ (അ. ര.)
ശുക്തിയിൽ വെള്ളി എന്നും, രജ്ജുവിൽ സൎപ്പം എന്നും കല്പിക്കും (കൈ. ന.) ദീനരി
ൽ തനിക്ക വന്നത് എന്നു വെച്ചുദ്ധരിക്ക (വൈ. ച.) പോഴും-പോഴും ഇവ നാലിങ്ക
ലും അസത്യം പറയാം (മ. ഭാ.)=in 4 cases.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/172&oldid=182307" എന്ന താളിൽനിന്ന് ശേഖരിച്ചത്