താൾ:CiXIV68a.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

15. രേഫത്തൊടു ഉകാരമല്ല ഇകാരം തന്നെ നാവിന്നു
വിഹിതം (ഇരുവർ-ഇരിവർ; പെരും, പെരിം; ഇരുക്ക-ഇരിക്ക; വൎഷം-വരി
ഷം; കാൎയ്യം, കാരിയം; സൂരിയൻ). എങ്കിലും ഓഷ്ഠ്യങ്ങളുടെ മുമ്പിൽ ഉ
കാരം അധികം ഇഷ്ടം (പൊന്നിൻപൂ-പൊന്നുമ്പൂ; നിൎവ്വഹിക്ക-നിറുവഹിക്ക-
കേ-രാ-) ചിവക്ക, ചുവക്ക-ധാതു ചെം.

16. ഇകാരവും ചില ശബ്ദാദികളിൽ ഉച്ചാരണാൎത്ഥമായി മു
ന്തി വരുന്നു. (13. ലവംഗം-ഇലവംഗം; ഉരസ്സുമിലാക്കായി- കേ-രാ; ഇരാശി;
ഢക്ക-ഇടക്ക-. ചിലതിൽ അതു കെട്ടു പോയി (ഇരണ്ടു-രണ്ടു; ഇരാ-
രാ- ധാതു ഇരു തന്നെ).

17. പദാന്തമായ ഉകാരം രണ്ടു വിധം. ഒന്നു നിറയുകാ
രം (മുറ്റുകാരം). ഉം-ശിശു-തെരു; മറ്റെത അരയുകാരം (ഉകാരക്കുറുക്കം) സ
കല സ്വരങ്ങളിലും ലഘുവായുള്ളത; അതുകൊണ്ടു ആയതിനെ
നിത്യം എഴുതുമാറില്ല (കൺ, കണ്ണു, കണ്ണ, കണ്ണ-നാൾ, നാളു, നാള.) തെക്ക
ർ അത അകാരമായിട്ടു ഉച്ചരിച്ചും പോയിരിക്കുന്നു. അത തെറ്റെ
ന്ന ഓരോരൊ സമാസത്താലും പുരാണ ഗ്രന്ഥങ്ങളുടെ നടപ്പി
നാലും നിശ്ചയിക്കാം. (ഉ-ം. ആർ-ആര-ആരു പോൽ; നാൾ-നാളുകൾ;
മേൽ-മേലുവെന്നു-മ-ഭാ-കെട്ട-കെട്ടുകഥ ഇത്യാദി). മീത്തൽ തൊട്ടു കുറിക്കു
ന്നത വടക്കെ ചിലദിക്കിലും തുളുനാട്ടിലും മൎയ്യാദ ആകുന്നു. (കണ്ണ
പൊന്ന).

18. ഉകാരവും (16) ര ല റ ൟ മൂന്നിന്നും ശബ്ദാദിയിൽ
ഉച്ചാരണാൎത്ഥമായി മുന്തി വരുന്നു: ലോകം-ഉലോകം; രൂപ്പിക-ഉറുപ്പിക
ചിലപ്പോൾ ആദിയായ ഉകാരം കെട്ടു പോയി (ഉവാവ-വാവു; ഉലാ
വുക-ലാവുക).

Changes of രാ, രൂ, രേ, ലോ etc. into അര etc.

19. a.) ര-ല-ആദിയായ പദങ്ങൾ ചിലതിൽ ദീൎഘസ്വ
രം രണ്ടു ഹ്രസ്വങ്ങളായി പിരിഞ്ഞും-രാ-അര; രൂ-ഉരു; രേ-ഇ
ര; ലോ-ഉല-എന്നിങ്ങനെ ഭിന്നിച്ചും പോകും (ഉം-രാജാ, അരചൻ-
ലാക്ഷാ, അരക്കു-രൂപം, ഉരുപം, ഉരുവു-രേവതി, ഇരവതി-ലോകം, ഉലകം, ഉലകു-
രൂമി, ഉറുമി.

b.) എനിക്ക-തനിക്ക-എന്നവറ്റിൽ ഇകാരം തന്നെ ബന്ധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/17&oldid=182151" എന്ന താളിൽനിന്ന് ശേഖരിച്ചത്