താൾ:CiXIV68a.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

Anuswāram അനുനാസികങ്ങൾ്ക്കു പകരം അനുസ്വാരം ചേ
ൎക്കുന്ന വ്യഞ്ജനങ്ങൾ ആകുന്നിതു: ങ്ക-ംഗ-മ്പ-ംബ- മുതലാ
യവ.

Medials പിന്നെ ക്യ-ക്ര-ക്ല-ക്വ-ൎക്ക ഇങ്ങിനെ അന്തസ്ഥ
കൾ നാലും ചേൎക്കുന്ന പ്രകാരം പ്രസിദ്ധമല്ലൊ ആകുന്നതു.

II. സ്വര വിശേഷങ്ങൾ. PROPERTIES OF VOWELS.

a. ഹ്രസ്വസ്വരങ്ങൾ. Short Vowels.

10. ഹ്രസ്വസ്വരങ്ങളടെ ചില വിശേഷങ്ങളെ ചൊല്ലുന്നു.
ഹ്രസ്വമാകുന്നതു ലഘുസ്വരം (കുറിൽ)

11. അകാരം-ഗ-ജ-ഡ-ദ-യ-ര എന്ന മൃദുക്കളോടു ചേ
ൎന്നു വന്നാലും, അൻ-അർ-എന്ന പദാന്തങ്ങളിലും എകാരത്തി
ൻ്റെ ഉച്ചാരണം കലൎന്നിട്ടു കേൾക്കുന്നു— (ഉ-ം. ചെടയൻ-ജട)

അതു ചില ഗ്രന്ഥങ്ങളിൽ അധികം എഴുതി കാണുന്നു. ഉം-അ
രെ ചെർ-അരചർ; കെന്തകം-ഗന്ധകം; തെചമി-ദശമി-വൈ-ശ. ഓഷ്ഠ്യങ്ങ
ളോടു സംബന്ധിച്ചു വന്നാൽ, ഒകാരം ആശ്രയിച്ച സ്വരം കേ
ൾക്കുന്നതും ഉണ്ടു. (ബഹു, ബൊഹു, ഓളം, ഓളൊം)

12. പദാന്തമായ അകാരം രണ്ടു വിധം. ഒന്നു ശുദ്ധ അ
കാരം.

(ഉ-ം. ചെയ്ത-പല.), ഒന്നു തമിഴിലെ ഐകാരക്കുറുക്കത്തൊടു
ഒത്തു വരുന്ന താലവ്യാകാരം തന്നെ. (ഉം-തല-തലെക്കു; പറ-പറെഞ്ഞു)

13. രേഫാദിയായ ചില ശബ്ദങ്ങളിൽ അകാരം തമിഴുനട
പ്പിൽ എന്ന പൊലെ മുന്തി വരും. (രാക്ഷസർ-അരക്കർ; രംഗം-
അരങ്ങു)-ചിലതിൽ ആദിയായ അകാരം കെട്ടു പോയി (അരാവുക-
രാവുക-അരം)

14. ഇകാരം ചിലതു പദാന്തത്തിലെ യകാരത്തിൽനിന്നു
ണ്ടായതു (കന്ന്യ-കന്നി; സന്ധ്യ-അന്തി; ആചാൎയ്യൻ-ആശാരി). തമിഴധാ
തുക്കളിലേ ചില അകാരങ്ങളും അതിലാഘവത്താൽ ഇകാരമായി
പോയി (ഉം. കടാ-കടച്ചി-കിടാ; കനാ-കിനാ; പലാ-പിലാവു)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/16&oldid=182150" എന്ന താളിൽനിന്ന് ശേഖരിച്ചത്