താൾ:CiXIV68a.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 138 —

b. നിലംക്കൊണ്ടു വ്യവഹാരം. ധനം കൊണ്ടു പിശുക്കുകൾ (വൈ. ച.)

നീചനെക്കൊണ്ടു പൊറുതിയില്ല. (മ. ഭാ=കുറിച്ചു) ഞങ്ങളെ കൊണ്ടിനി
വേണ്ടതു ചെയ്താലും (കൃ. ഗ.)

440. 4. Other adverbial Participles അതിന്നു വേറെ വിനയെ
ച്ചങ്ങളും പറ്റും.

1.) തൊട്ടു (419. 3.)

അതിർ തൊട്ടു പിശകി (വ്യ. മ.) കാരണം തൊട്ടു വൈരം ഭവിച്ചാൽ (പ. ത.)
നെഞ്ഞു തൊട്ടുള്ള രോഗം (വൈ. ശ.)—സങ്കടം ഇതു തൊട്ടു പിണഞ്ഞു കൂടും. ചെ
യ്ത കാൎയ്യം തൊട്ടു ചീറൊല്ലാ (കൃഗ.)

2.) പറ്റി.

അവനെ പറ്റി കാൎയ്യം ഇല്ല. എന്നെ പറ്റി പറഞ്ഞു.

3.) കുറിച്ചു.

വിപ്രനെക്കുറിച്ചു പ്രലാപങ്ങൾ ചെയ്തു. (പ. ത.) 419. കാണ്ക.

4.) ബ്രഹ്മചാരിയെ പ്രസംഗിച്ചു കേട്ടു (ഭാഗ.)

c. സാഹിത്യം SOCIAL.

441. ഒടു-ഓടു എന്നവ സഹാൎത്ഥത്തിന്നു പ്രമാണം. അ
തിൽ ഒന്നാമതു പാട്ടിൽ നടക്കേ ഉള്ളു (വിരവിനൊടു നരപതികൾ. നള.)
സപ്തമിയുടെ അൎത്ഥവും ഉണ്ടു. (അങ്ങോടിങ്ങോടു പാറി. മ. ഭാ.)

442. Expressing Proximity ഓടു സാമിപ്യവാചി തന്നെ.

ഉ-ം വാനോടു മുട്ടും. കുന്തം നെഞ്ചോടിടപെട്ടു (ര. ച.) പടിയോടു മുട്ടല്ല. ക
ണ്ണോടു കൊള്ളുന്നത് പുരികത്തോടായി (പ. ചൊ.) വിളക്കോടു പാറുക. നിന്നോടെ
ത്തുകയില്ല. പേടി നമ്മോടടായ്വതിന്നു (മ. ഭ.) ഗജങ്ങളോടടുത്താൽ (പ. ത.) വാ
യോടടുപ്പിച്ചു. കുതിരകളെ രഥത്തോടു കെട്ടി (കേ. ര=തേരിൽ പൂട്ടി.) തൂണോടു ചാ
രി. തന്നോടു ചേൎന്നു. ഫലം അവനോടു പറ്റുക (വില്വ.) മെയ്യോടു മെയ്യും ഉരുമ്മും.
മെയ്യോടണെച്ചു (കൃഗ=മാൎവ്വിൽ അണച്ചു.)

നീചരോടഭിമുഖനായി (ചാണ.) കുറഞ്ഞൊരു ദൂരം മുനികളോടു. കേ. രാ=
ചതുൎത്ഥിപഞ്ചമി.)

ആപത്തോട് അനുബന്ധിക്കും സമ്പത്തു. അവനോടനുഗമിക്ക (കേ. രാ=
ദ്വിതീയ.)

443. Denoting Limit പൎയ്യന്തത്തെയും കുറിക്കുന്നു.

പഴുത്ത തേങ്ങ മുതലായി വെളിച്ചിങ്ങാന്തമോടെത്ര (വ്യ. മ.) കോലം തുടങ്ങി വേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/150&oldid=182285" എന്ന താളിൽനിന്ന് ശേഖരിച്ചത്