താൾ:CiXIV68a.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 134 —

429. Other terms of cause, motive ശേഷം കാരണക്കുറിക
ൾ ആയവ 403. 3. കാണ്ക.

1.) നിമിത്തം—ഉ-ം മോഹം നിമിത്തം ഉണ്ടായി. എൻ നിമിത്തം. അ
തിന്നു ചതുൎത്ഥിഭാവവും ഉണ്ടു. എന്നുടെ സൎവ്വനാശം നിമിത്തമല്ലീ വന്നു. അ
ഭിഷേകം നിമിത്തമായി സംഭാരം (കേ. രാ.)

2.) മൂലം (519. കാണ്ക.) ഒക്കയും നശിക്കും സീതാമൂലം (കേ. രാ.)
നിന്മൂലം ആപത്തു വരും (പ. ത.) ബോധമില്ലായ്കമൂലം; എന്മൂലം വന്നു (കൃ. ഗ.)=
ചതുൎത്ഥിഭാവം-വിഷയാൎത്ഥവും ഉണ്ടു-ഉ-ം ഭിക്ഷുകന്മൂലമായി ചൊന്നാർ
(കൃ. ഗ.)

3.) ഹേതു എന്നുടെ ഹേതുവായിട്ടുള്ള കോപം (കേ. ര.) എന്തൊരുസങ്കടം
ഹേത്വന്തരേണ (കേ. ഉ.)

4.) ഏതു സംഗതിയായി-തമ്മിൽ ഉറുപ്പിക സംഗതിയായി ഏതാനും വാക്കു
കൾ ഉണ്ടായി ചെയ്കകാരണമായി (മ. ഭാ.)

5.) അവൻ വഴിയായിട്ടു കിട്ടി.

6.) സന്തോഷ പൂൎവ്വം വളൎത്തു (പ. ത.)

7.) ചതുൎത്ഥിയും കാരണപ്പൊരുളുള്ളതു-അതിനു വിഷാദിച്ചു (കേ.
ര.)-460 കാണ്ക.


b. വിനയെച്ചങ്ങളാലേ തൃതീയ (കൊണ്ടു)

Adverbial Participles used Instrumentally.

430. 1. a. All adverbial past Participles കരണകാരണാദി
പ്പൊരുൾ എല്ലാം മുൻവിനയെച്ചത്തിന്നും ഉണ്ടു — ഉ-ം വല്ലതു ചെ
യ്തും വധിക്ക (ചാണ=വല്ലതിനാലും.) എന്നറിഞ്ഞു സന്തോഷിച്ചു=എന്നതിനാൽ. കേ
ട്ടതു വിചാരിച്ചു ദുഃഖിക്കുന്നു എന്തു ചിന്തിച്ചു വന്നു നീ (കൃ. ഗ.) എന്നെ മാനിച്ചു പാ
ൎക്കും (മ. ഭാ=എന്നിമിത്തം)-പ്രത്യേകം പറ്റുന്നവ കണ്ടു-ഇട്ടു മുതലാ
യവ-എന്നതു കണ്ടു മദിക്കൊല്ല (കൃ. ഗ.) കൈയിട്ടെടുത്തു-ഇത്യാദികൾ.

431. 2. b. ചൊല്ലി ചൊല്ലി എന്നതു.

1.) Any idea, thought, notion തൻ്റെ മനസ്സിൽ തോന്നിയ കാ
രണാഭിപ്രായങ്ങളെ കുറിക്കുന്നു.

ഉ-ം ക്ലേശം അതു ചൊല്ലി ഉള്ളിൽ ഉണ്ടാകായ്ക (മ. ഭാ.) പിതാവിനെ ചൊല്ലി
തപിക്ക. എന്നെ ചൊല്ലി ക്ഷമിക്കേണം (=കുറിച്ചു 418.) നിങ്ങളെ ചൊല്ലി ഞാൻ
ചെയ്യുന്ന പാപം. (അ. രാ.) ഭരതനെ ചൊല്ലി ഭയം ഉണ്ടു രാമനു. അസ്ഥി രോമം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/146&oldid=182281" എന്ന താളിൽനിന്ന് ശേഖരിച്ചത്