താൾ:CiXIV68a.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 128 —

ദ്ധികളിലും മറ്റും ദ്വിതീയയുടെ രൂപം തന്നെ വേണ്ടാ; പ്രഥമാ
രൂപവും മതി.

ഉ-ം ജീവങ്കളക; പ്രാണൻ കളയുന്നു (കേ. ര.) ആളറുത്ത ചോര നല്കുവാൻ
(ഭാഗ.). ആളയച്ചീടിനാൻ (ശി. പു=ആളെ.)

411. Some Transitive Verbs governing the Accusative ദ്വിതീയ
ചേരുന്ന സകൎമ്മകക്രിയകൾ ചിലതിനെ പറയുന്നു.

അവരെ സഹായിച്ചു (അവരോടു, അവൎക്ക എന്നും ചൊല്ലിക്കേൾ്പു.)

ദൈവത്തെ വിശ്വസിച്ചീടുവിൻ (മ. ഭാ-സപ്തമിയും സാധു.)

പറഞ്ഞതു സമ്മതിച്ചു (ചതുൎത്ഥിയും സാധു.)

എല്ലാം ക്ഷമിക്ക — (എല്ലാം കൊണ്ടും ക്ഷമിക്ക; ഇതിന്നൊക്കെയും ക്ഷമിക്ക.
കേ. രാ.)

ഭാൎയ്യമാരെ തളിച്ചു (ചാണം.) (പനിനീർ കട്ടില്ക്കൽ തളിച്ചു (കൃ. ഗാ.) ജലത്തി
നാൽ തളിച്ചു (മ. ഭാ.)-)

ബാലിയെ പേടിച്ചു.

അസത്യവാദിയെ ഭയപ്പെടും (പഞ്ചമിയും 470.)

ഭക്തരെ പ്രതികൂലിപ്പാൻ (ഭാഗ.)

അവനെ എതൃത്തു (=സാഹിത്യം.)

412. Some Compound Verbs governing different cases സമാസ
ക്രിയകൾ ചിലതിന്നു രണ്ടു പക്ഷം ഉണ്ടു.

അവരെ നാനാവിധം വരുത്തി (406) എന്നല്ലാതെ കല്പിച്ചതിന്നു നീക്കം വ
രുത്തു. (കേ. ഉ.)

അവനെ കുലചെയ്തു. ദേവകീ തൻ കുലചെയ്വതിനായി (കൃ. ഗ.)

അവനെ അഭിഷേകംചെയ്തു എന്നല്ലാതെ, അഭിഷേകം ചന്ദ്രകേതുവിനു
ചെയ്തു (ഉ. ര.) അവന്തൻ അഭിഷേകം ചെയ്തു-(മ. ഭ.)

നിന്നുടെ രക്ഷചെയ്തു (നള.) രാമന്നനുഗ്രഹം ചെയ്തു (കേ. രാ.)

ഇങ്ങനെ ചതുൎത്ഥി ഷഷ്ഠികളും നടക്കും.

413. Some Intransitive Verbs occurring with Accusative അക
ൎമ്മക ക്രിയകൾ ചിലവ സാഹിത്യവും സപ്തമിയും വേണ്ടുന്ന
ദിക്കിൽ കൎമ്മത്തെയും പ്രാപിക്കുന്നു.

1.) Many Verbs of going, arriving, approaching etc. ഗമനാദി
കൾ പലതും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/140&oldid=182275" എന്ന താളിൽനിന്ന് ശേഖരിച്ചത്