താൾ:CiXIV68a.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

I. അക്ഷരകാണ്ഡം ORTHOGRAPHY.

I. അക്ഷരങ്ങൾ. ON LETTERS.

4. മലയായ്മ എഴുതി കാണുന്ന അക്ഷരങ്ങൾ രണ്ടു വിധം.
ഒന്നു പുരാണമായി നടപ്പുള്ള വട്ടെഴുത്തു (കോലെഴുത്തെന്നും ചൊല്ലുന്നു).
അതിപ്പോഴും ചോനകൎക്കു പ്രമാണം; തമിഴെഴുത്തേ ആശ്രയിച്ച
ത തന്നെ. രണ്ടാമത സംസ്കൃത ഗ്രന്ഥങ്ങളിൽ മുമ്പെ നടപ്പായ ആ
ൎയ്യ എഴുത്തു; അത ഇപ്പോൾ സൎവ്വസമ്മതം എന്നു പറയാം.

5. Malayalam vowels. മലയാള സ്വരങ്ങൾ (ഉയിരുകൾ)
൧൨ ആകുന്നു.

(ആൎയ്യ) അ ആ ഇ ൟ ഉ ഊ എ ഏ ഐ ഒ ഓ ഔ

ഇവറ്റിൽ എ ഒ ൟ രണ്ടുഹ്രസ്വങ്ങൾ സംസ്കൃതത്തിൽ ഇ
ല്ലായ്കയാൽ, അവറ്റെ തള്ളി, ഋ ൠ ഌ ൡ അം അഃ എന്നിങ്ങി
നെ മലയായ്മയിൽ നടപ്പല്ലാത്ത ആറും ചേൎത്തു കൊണ്ടതിനാൽ,
സ്വരങ്ങൾ ൧൬ ഉണ്ടെന്നു കേൾ്ക്കുന്നു. (35. നൊക്കുക)

6. Malayalam consonants. മലയാള വ്യഞ്ജനങ്ങൾ (മേയ്കൾ)
൧൮ ആകുന്നു.

Surds. ഖരങ്ങൾ (പല്ലിനം) ആറും

(ആൎയ്യ) ക ച ട ത പ റ

Nasals. അനുനാസികങ്ങൾ (മെല്ലിനം) ആറും

(ആൎയ്യ) ങ ഞ ണ ന മ ൻ

Semivowels or Medials. അന്തസ്ഥകൾ (ഇടയിനം) ആറും

(ആൎയ്യ) യ ര ല വ ഴ ള

ഇവറ്റിൽ റ ൻ ഴ ൟ മൂന്നും സംസ്കൃതത്തിൽ ഇല്ല. പിന്നെ
സംസ്കൃത വ്യാകരണത്തിൽ ലകാരത്തിന്നും ളകാരത്തിന്നും വി
ശേഷം ഇല്ല.

7. The classes of sanscrit consonants. സംസ്കൃത വൎഗ്ഗങ്ങൾ
അഞ്ചും ഇപ്പോൾ മലയായ്മയിലും അവലംബിച്ചിരിക്കുന്നു; അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/14&oldid=182148" എന്ന താളിൽനിന്ന് ശേഖരിച്ചത്