താൾ:CiXIV68a.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 121 —

II. ആശ്രിതാധികരണം Dependence.

397. The use of Cases ഇനി വിഭക്തികളുടെ ഉപയോഗം പ
റയുന്നു.

1.) ആയത് ഓരൊന്നു ക്രിയയെ എങ്കിലും, നാമത്തെ എങ്കി
ലും ആശ്രയിച്ചു നില്ക്കുന്നതാകയാൽ, ആശ്രിതാധികരണം എ
ന്നു പേർ ഉണ്ടു.

1. പ്രഥമ NOMINATIVE.

398. It is the Subject പ്രഥമ കൎത്താവ് തന്നെ: മുഴുവാചക
ത്തിന്നും തിരിക്കുറ്റി പോലെ ആകുന്നു; ശേഷം പദങ്ങൾ എ
ല്ലാം അതിനെ ആശ്രയിച്ചു നില്ക്കുന്നു. (അതിൻ ഉപയോഗം 341 — 344
നോക്കുക.)

399. The Vocative a variation of the Nominative സംബോ
ധനയായതു പ്രഥമയുടെ ഭേദം അത്രെ. അതു ക്രിയെക്കു മുമ്പി
ൽ താൻ, പിന്നിൽ താൻ വരൂ.

ഉ-ം ചിന്തിപ്പിൻ ഏവരും. (സീ. വി.) പ്രിയേ ക്ഷമിച്ചാലും (നള.) മനം കല
ങ്ങാതെ മകനേ പോയാലും (കേ. രാ.) ൟശ്വരന്മാരേ പറഞ്ഞീടുവിൻ (ശി. പ.)
370. 1.)

a. പ്രഥമയുടെ അവ്യയീഭാവം The Nominative used adverbially

400. പ്രഥമ അവസ്ഥാവിഭക്തിയായും നടക്കുന്നു. അ
തു സപ്തമിയോടും ചതുൎത്ഥിയോടും തുല്യമായ്വരുന്നു. സ്ഥലം പ്രമാ
ണം, കാലം, പ്രകാരം, ഇവറ്റെ കുറിക്കുന്ന ദിക്കുകളിൽ പ്രഥമ ത
ന്നെ അവ്യയം പോലെ നടക്കുന്നു (326).

401. 1. Indicating space, place, locality etc. സ്ഥലക്കുറിപ്പു എങ്ങ
നെ എന്നാൽ.

1.) Noting Expanse നീളെ പരന്നുള്ളതിനെ ചൊല്കയിൽ
തന്നെ (432, 4.)

ഉ-ം ഞാൻ ഭൂചക്രം ഒക്ക ഭ്രമിച്ചു. പാരിടം നീളെ തിരഞ്ഞു (നള.) ജഗദശേഷ
വും നിറഞ്ഞിരിപ്പൊരു ഭഗവാൻ (മ. ഭാ.) ഭുവനങ്ങൾ എങ്ങും നിറഞ്ഞോനേ! മന്നിടം
എങ്ങുമേ (കൃ. ഗാ.) മേലെങ്ങും, ശരീരം എല്ലാടവും, സൎവ്വാഗം തേക്ക, (വൈ. ശ.) കാ

16

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/133&oldid=182268" എന്ന താളിൽനിന്ന് ശേഖരിച്ചത്