താൾ:CiXIV68a.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 119 —

ഉ-ം ഒന്നല്ല ആൾ. ഒന്നല്ല കാണൊരു കൊടുങ്കാടു പാപങ്ങൾ (ഹ. കീ.) ഒന്നു
രണ്ടല്ലല്ലൊ മുന്നം നീ എന്നുടെ നന്ദനന്മാരെ കുലപ്പെടുത്തു (കൃ. ഗാ.) ആണുമല്ല പെ
ണ്ണുമല്ലാത്തവൻ (കേ. രാ.) സംഖ്യയില്ല സുന്ദരികളും. പേരറിയുന്നില്ല രണ്ടു ബാല്യ
ക്കാർ.

392. The foregoing partly used as Adverbs മേൽ പറഞ്ഞവ
പലതും ക്രിയാവിശേഷണമായും നടക്കും.

ഉ-ം ഒട്ട തിയായിട്ടുള്ള ധനാഗമം. ഒട്ടതു സംക്ഷേപിക്കാം (മ. ഭാ.) എന്നാകി
ൽ ചേരും ഒട്ടെ (കൃ. ഗ.) ഒട്ടുമേ എളുതല്ല ഒട്ടേറ തിരിയാതവൻ (ഠി). അവൾ വദി
ക്കയില്ലെതുമേ (നള.) യുവാവേറ്റം (മ. ഭാ.) ഏറി വരും തുലോം (സഹ.) ദയകുറയും
തുലോം (വൈ. ച.)-ചെറ്റു നരച്ചു (ര. ച.) നീ നുറുങ്ങു വിടുകിൽ. കുറഞ്ഞൊന്നു പാ
ൎത്തു (നള) ഇത്യാദികൾ.


3. നാമവിശേഷണത്തിൽ വിഭക്തിപ്പൊരുത്തം.

NOUNS AND ATTRIBUTIVES AGREEING IN CASES.


393. നാമത്തിന്ന് എത്ര വിശേഷണം സംഭവിച്ചാലും വി
ഭക്തിപ്രത്യയം ഒരു പദത്തിനേ വരുന്നുള്ളു എന്നു മുമ്പിലേ. ഉദാ
ഹരണങ്ങളാൽ അറിയാം. എങ്കിലും സംസ്കൃതത്തിൽ എന്ന പോ
ലെ (370. 4.) മലയായ്മയിലും വിഭക്തിപ്പൊരുത്തം ദുൎല്ലഭമായി കാ
ണ്മാനുണ്ടു.

394. Numeral Adjectives and Indefinite Numerals ഇപ്രകാരം
വരുന്നതു സംഖ്യാവാചികളിലും സൎവ്വനാമങ്ങളിലും തന്നെ; എ
ല്ലാ വിഭക്തികൾ്ക്കല്ല താനും. ദ്വിതീയ, ചതുൎത്ഥി, സപ്തമി ഈ മൂന്നി
ന്നത്രെ വിഭക്തിപ്പൊരുത്തം വരിക ഞായം—

1.) Accusative ദ്വിതീയ.

മാതരെ എല്ലാരെയും (ര. ച.) ഇവറ്റെ എല്ലാറ്റെയും; ഗണിതങ്ങളെ മുഴുവനെ
(ത. സ.) അവരെ എപ്പേരെയും; പെണ്ണുങ്ങളെ രണ്ടു പേരെയും (കേ. രാ.) അവര ര
ണ്ടാളെയും ; രാത്രിസഞ്ചാരികളെ നിങ്ങളെ എല്ലാം (കേ. രാ — പക്ഷേ സം
ബോധന.)

എങ്കിലും.

ഇവ രണ്ടിനെയും. മറ്റെവ നാലിനെയും (ത. സ.) ദുഷ്ടന്മാർ പലരെയും (പ.
ത.) ഉള്ളോർ ആരെയും (കൃ. ഗാ.) ജനങ്ങളും ഒക്കവെ വരുത്തി (കേ. രാ.) വങ്കടൽ
ഒക്കെ കടന്നു (സി. വി.) മുതലായവയും പോരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/131&oldid=182266" എന്ന താളിൽനിന്ന് ശേഖരിച്ചത്