താൾ:CiXIV68a.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 117 —

ഭാ.) ഇവ പലവും ഉര ചെയ്തു (മ. ഭാ.) വീടുകൾ പലതിലും (കേ. രാ.) വഴി പലതുണ്ടു
(നള.) മറവാക്യങ്ങൾ പലവാകിലും (കൈ. ന.)

2.) ചില വിശേഷങ്ങൾ നീ സൃഷ്ടിച്ച ജന്തുക്കൾ ഇച്ചിലർ; മന്ത്രികൾ ഇഷ്ടം
പറയും ചിലർ (മ. ഭാ.)

3.) വല്ല സങ്കടവും; വല്ലതും ഒരു രാജ്യം (നള.) വല്ലതു മവൎക്കൊരു വിപ
ത്തുണ്ടാം (കേ. രാ.) വല്ലൊരു വഴി കാട്ടു (ഭാഗ.)

വാശ്ശജാതി എങ്കിലും (പ. ത.)

386. Indicating Paucity അല്പതാവാചികൾ.

1.) ചെറുതു കാലം കൊണ്ടു (കേ.രാ.) ചെറ്റേടം (വൈ. ച.) അസാരം
കഞ്ഞി. കുറയ ദിവസം. തെല്ലുണ്ടു പരാധീനം (പ. ത.) ഇത്തിരി നേരം (മ.
ഭാ.) ൟഷൽ പ്രസംഗപശ്ചാത്താപം (ഭാഗ.)

2.) ചിത്തശുദ്ധി ചെറുതുണ്ടായി (8. വ.) വിദ്യ ചെറ്റില്ല (അ. രാ.) ഔപമ്യം
കാണാ ലേശം (കേ. രാ.)

3.) പാൽ ഒട്ടു കുടിച്ചു ശേഷം തളിച്ചു. (കൃ. മ.) അറിഞ്ഞതു ഒട്ടൊട്ടു ചൊല്ലാം
(ഭാഗ.) എത്രനാൾ ഒട്ടു പൊറുത്തു (കൃ. ഗാ.) ഒട്ടുമേ കാലം പോരാ (മ. ഭാ.)

4.) കാരണം കുറഞ്ഞൊന്നു പറയാം. (കേ. ഉ.) ദോഷം ഇല്ലെടോ കുറഞ്ഞൊ
ന്നു (കേ. രാ.)

5.) വരാഹൻ ചെലവിന്നു മാത്രം കുറയ എടുത്തു. അത്ര മാത്രം ധനം കിട്ടി
(നള.) അത്ര മാത്രമാകിലും ഭോജനം തരിക (ശി. പു.) ഒരു കാതം മാത്രമേ വഴിയുള്ളു
(പ. ത.)

ദൎശിക്ക മാത്രത്താലെ (ഭാഗ)=കാണ്കമാത്രമെ മൂലം (മ. ഭാ.)

387. Indicating Difference അന്യതാവാചികൾ.

1.) മറ്റേവ രണ്ടും (കൈ. ന.) മറ്റെക്കരം. മറ്റാധാരമില്ല. മറ്റും ഒരു
പക്ഷം. (ഭാഗ.) ചോറുമ്മറ്റും വേണ്ടുന്നതൊക്കയും (359, 6.) മറ്റുള്ള വൎണ്ണകൎമ്മം മറ്റു
ള്ള ജാതിക്കില്ല. മറ്റില്ലുടയവർ. (മ. ഭാ.) തന്റെ മറ്റുള്ള പണികളും (ചാണ.)—ആ
വശ്യം മറ്റില്ലൊന്നും (പ. ത.) നീ ഒഴിഞ്ഞാരെയും കണ്ടില്ല മറ്റു ഞാൻ (മ. ഭാ.)

2.) ഇതിനെ ഒഴിച്ചിനി വേറുണ്ടോ വിനോദവും (കൈ. ന.) സംഗങ്ങ
ൾ അന്യങ്ങൾ എല്ലാം ഒഴിഞ്ഞു (ഭാഗ)=അന്യസംഗങ്ങൾ.

3.) ശേഷം കഥാമൃതം (മ. ഭാ=കഥാശേഷം.) ശേഷം ബ്രാഹ്മണൎക്കും
(കേ. ഉ.)

ഇതിൻ മേലെടം കഥ എല്ലാം; (ചാ. ണ.) പാണ്ഡവചരിത്രം മേലെടം (മ. ഭാ.)

388. Use of the Indefinite Numerals ഒന്നു: ഒന്നു എന്നുള്ള
പ്രതിസംഖ്യയുടെ പ്രയോഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/129&oldid=182264" എന്ന താളിൽനിന്ന് ശേഖരിച്ചത്