താൾ:CiXIV68a.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 116 —

1.) സ്വാമികാൎയ്യം എക്കാൎയ്യവും, വൃത്താന്തങ്ങൾ എപ്പേൎപ്പെട്ടതും
(കേ. ഉ.) അതെപ്പേരും. ദുരിതങ്ങൾ എപ്പേരും (മ. ഭാ.)

2.) ഏതൊരു വൈദ്യനും. ഏതും ഒരു കുറവെന്നിയെ (മ. ഭാ.) ഏതും അ
പത്ഥ്യം ഒല്ലാ (വൈ. ശ.) ഏതുമേ ശങ്ക കൂടാതെ (ചാണ.)— —ആവതെന്തപ്പോഴെ
തും (വൈ- ച.)

ഞങ്ങൾ ആരും വന്നില്ല. ആരും അകമ്പടി കൂടാതെ (അ. രാ.)

3.) എത്ര എങ്കിലും ലാഭം കിട്ടാതെ (മ. ഭാ.) ഏതെങ്കിലും ഒർ ഉദ്യോഗം
ചെയ്ക.

ആരുവാൻ ഒരു ശാസ്ത്രി ബ്രാഹ്മണൻ (പ. താ.) ആരുവാൻ എനിക്കൊ‌
രു രക്ഷിതാവുള്ളു (നള).

ഏതാനും പ്രജകൾ (പ. ത.) ഏതാനും പിഴകൾ പിഴച്ചീടിൽ (കേ. രാ.)
ഏതാനും- ഒരു ദുഃഖം ഉണ്ടു (ദേ. മാ.)ഏതാനും ചില വൎത്തമാനങ്ങൾ (കേ. ഉ.)— —
അൎത്ഥം ഏതാനും; നമ്മൾ ആരാനും-(ചാണ).

എന്തുവാൻ ഒരുത്തൻ്റെ മായയോ-എന്തുവാൻ ഭവിച്ചായം (നള.) അവ
ൾ്ക്ക എന്തുവാൻ ഇങ്ങനെ ജാതകം (ശി. പു.)

384. Indefinite Numerals expressing Multitude ആധിക്യത്തെ
(142) കുറിക്കുന്ന വിധങ്ങൾ ആവിതു.

1.) Preceding the Noun പ്രതിസംഖ്യ മുന്നില്ക്ക.

a. പെരിക കാലം. വളരെ ദ്രവ്യം. അധികം പൊന്നു. വിസ്താ
രം ധനം. തുലോം ദുൎന്നിമിത്തങ്ങൾ— —പെരുതു നീ ചെയ്ത കരുമകൾ എല്ലാം
(മ. ഭാ.)

b. അനേകം ആയിരത്താണ്ടു. അനേകമനേകം രാജാക്കന്മാർ (കേ. ഉ.)
പിന്നെ വീരർ അനേകം പായ്ന്താർ. വൈയവന്മാർ അനേകങ്ങൾ (രാ. ചാ.)

c. മിക്കതും അറിവുണ്ടാം. മിക്കതും തീരും പാപം (കേ. രാ.) ഒക്ക മിക്കതും
നക്ഷത്രങ്ങൾ (ഭാഗ.)

2. Following the Noun പ്രതിസംഖ്യ പിന്നില്ക്ക.

ക്രുദ്ധത പാരം. ദുഃഖം തുലോം. അഹോരാത്രം മിക്കതും (ഭാന.) പൊല്ക്കുടം
ഉള്ളവ മിക്കതും (കൃ. ഗാ.) അരക്കർ മിക്കതും (രാ. ച.) അസുരപ്പട എല്ലാം മിക്കതും
ഒടുങ്ങി—രക്തബീജന്മാർ അസംഖ്യം ഉണ്ടായി. (ദേ. മാ.)

385. Indicating Variety നാനാത്വവാചികൾ. അവ്വണ്ണം
തന്നെ.

1.) പലവും ആശീൎവ്വചനാദികൾ ചെയ്തു, (മ. ഭാ.) പലവുലകായി (കൈ.
ന.) ഇവ പല മഹാദോഷം ഒന്നും ഇല്ല (നള.) മറ്റും പലപല വിക്രമം ചെയ്തു (മ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/128&oldid=182263" എന്ന താളിൽനിന്ന് ശേഖരിച്ചത്