താൾ:CiXIV68a.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
viii
 

നില്ക്കുന്ന അനുക്രമണിക കണ്ടാൽ തെളിയും. ആയത് ആവൎത്തനം എന്നു തോന്നുകിലും കാൎയ്യത്തെയും അതിൻ്റെ സൂഷ്മങ്ങളെയും ചിന്തിക്കുന്നവൎക്കു അങ്ങിനെ തോന്നാ. ഇപ്പോഴത്തെ കാലത്തിൽ അനേക പാഠങ്ങളെ കഴിക്കേണ്ടുന്നതിന്നാൽ ഗ്രന്ഥങ്ങളെ മനോപാഠം ചെയ്യാതെ ഭാഷയുടെ ഭാവരീതികളെ ഗ്രഹിക്കുക തന്നെ ആവശ്യം. വിശിഷ്ടപദ്യങ്ങളിൽനിന്നു അല്പാല്പം മനോപാഠം കഴിച്ചാൽ മതി.

ഈ പ്രബന്ധം ചമക്കുന്നതിൽ പലപ്രയാസങ്ങളും വിഘ്നങ്ങളും സംഭവിച്ചതിന്നാൽ ഇതിലെ തെറ്റുകൾ എല്ലാം പുസ്തകത്തിൻ്റെ അവസാനത്തിലെ ശുദ്ധപത്രികയിൽ കാണിച്ചിരിക്കുന്നു. വ്യാകരണത്തിന്നു വേണ്ടും വിശേഷ സൂക്ഷ്മംനിമിത്തം ചെറിയ തെറ്റുകളെയും കുറിപ്പാൻ മടിച്ചില്ല. പദാന്തത്തിലെ വിരാമം ( . ) തേഞ്ഞുപോയ അര ഉകാരത്തെയും കൂട കാണിക്കുന്നു. പുസ്തകത്തെ വായിക്കുമ്മുമ്പെ, കാണിച്ച തെറ്റുകളെ തിരുത്തി, അബദ്ധങ്ങളെ നീക്കേണ്ടിയത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/12&oldid=214622" എന്ന താളിൽനിന്ന് ശേഖരിച്ചത്