താൾ:CiXIV68a.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

വിളി)-ചീളെന്നു. ഭാഗ; വിശേഷാൽ ൟരടുക്കൊലികൾ പലതും ഉണ്ടു
(309) ഝള-ഝള എന്ന് ആടി-കള കള എന്നു മുഴങ്ങി-പട പട എന്നു വീണു-
കിലി കിലി ശബ്ദം (അ. രാ.)-ചിലു ചില ചിലമ്പി-അടികൾ ഞെടു ഞെട മുതുകിൽ
ഏല്ക്കും (ചാണ)-309 ആമതും നോക്കുക.

ഇതി അവ്യയ രൂപം സമാപ്തം (320-340).


III. വാചകകാണ്ഡം SYNTAX.

A. കൎത്താവ്—ആഖ്യാതം—പൊരുത്തം.

ON THE SUBJECT, PREDICATE AND AGREEMENT.

I. കൎത്താവ് The Subject.

342. വാചകം ആകുന്നതു-കൎത്താവ്-ആഖ്യാതം-ഈ
രണ്ടിൻ്റെ ചേൎച്ച. ആഖ്യാതം നാമം എങ്കിലും ക്രിയ എങ്കിലും ആ
കും-(ഉ-ം ഞാൻ വരും- അവൻ ഭാഗ്യവാൻ-എന്നതിൽ-ഞാൻ-അവൻ-ഈ ര
ണ്ടും കൎത്താക്കൾ; വരും-ഭാഗ്യവാൻ-എന്നവ ആഖ്യാതങ്ങൾ അത്രെ).

343. At the end of determinate Sentences നിയമം സൂത്രം മുത
ലായ ഖണ്ഡിത വാക്യങ്ങളിൽ കൎത്താവ് അടിയിൽ നില്ക്കി
ലും ആം.

ഉ-ം പട്ടിണിനമ്പിക്കു ശംഖും കുടയും അല്ലാതെ അരുത് ഒർ ആയുധവും. ഒരു
ത്തരെ കൊല്ലുവാൻ ഒരുത്തരെ സമ്മതിപ്പിക്കേണ്ട ഞങ്ങൾ. ഇപ്രകാരമാകുന്നു ഉണ്ടാ
യിരിക്കുന്നതു. വരാത്തതും വരുത്തും പണയം. എത്രയും സമ്മാനിക്കേണ്ടും ആളല്ലോ
രാജാവ് (കേ. ഉ). ചൊന്നതു നന്നല്ല നീ (ചാണ). മാൽ മാറ്റുവൻ അടിയേൻ (ര. ച).
തേജോരൂപമായുരുണ്ടു, പെരിക വലിയൊന്നായിട്ടിരിപ്പോന്നു ആദിത്യബിംബം
(ത. സ.)

344. Repeated at the end of Sentences കഥാസമാപ്തിയിൽ ക
ൎത്താവെ ബഹുമാനാൎത്ഥമായി ആവൎത്തിച്ചു ചൊല്കിലും ആം.

ഉ-ം എന്നരുളി ചെയ്തു ചേരമാൻ പെരുമാൾ. എന്നു കല്പിച്ചു ശങ്കരാചാൎയ്യർ.
(കേ. ഉ). അവൾ അഭിവാദ്യം ചെയ്തു തൊഴുതു യാത്രയും ചൊല്ലി നിൎഗ്ഗമിപ്പത്തിന്നാശു
തുനിഞ്ഞു ശകുന്തളാ (മ. ഭാ).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/113&oldid=182248" എന്ന താളിൽനിന്ന് ശേഖരിച്ചത്