താൾ:CiXIV68a.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര

വ്യാകരണം​ ഇല്ലാത്ത ഭാഷ ലോകത്തിൽ ഇല്ല; മലയാളഭാഷക്കും വ്യാകരണം ഇല്ലെന്നല്ല. ഇത്രോടം അതിനെ കണ്ടു കിട്ടാഞ്ഞതൊ നമ്മുടെ ഈ ഭാഷയെ തുഛ്ശീകരിച്ചു വ്യാകരണം ചമപ്പാൻ പ്രയാസംനിമിത്തം മടിച്ചു സംസ്കൃതത്തിൽ അധികം രസിച്ചതിന്നാലും അത്രെ. മലയാളിവിദ്വാന്മാർ ഏറിയ ഗ്രന്ഥങ്ങളെ വായിച്ചു കാവ്യാദികളെ പഠിച്ചതിന്നാൽ ഒരു വക അവ്യക്തവ്യാകരണത്തെ മനസ്സിൽ സംഗ്രഹിച്ചിട്ടു ചില പദ്യങ്ങളെ ചമച്ചു പഠിപ്പിച്ചു പോന്നു. ഇങ്ങിനെ മലയാളവിദ്യ വില കുറഞ്ഞു മലയാളവിദ്വാന്മാരും ചുരുങ്ങിയതിന്നാലും വ്യാകരണം സാധാരണ അവകാശം ആകയാലും ബാസൽ ജൎമ്മൻ മിശ്യൊനിലെ ആൎയ്യനായ ഹെൎമ്മൻ ഗുൻദൎത്ത് പണ്ഡിതർ ഇരുപത്തഞ്ചിൽ ചില്വാനം കൊല്ലം അദ്ധ്വാനിച്ചു ഈ ഭാഷാവ്യാകരണത്തെ ചമച്ചത്. അവർ തമിഴ് സംസ്കൃതാദി ഭാഷകളിലെ നിപുണതയോടു ആദ്യപത്രികയിൽ കാണിച്ച ഏറിയ ഗ്രന്ഥങ്ങളെയും, ഹൎജ്ജിതീൎപ്പുകളെയും വായിച്ചു, നാടോടിയതും താണതുമായ വാക്കുകളെയും വേണ്ടുവോളം ഗ്രഹിച്ചും അതാതിന്നു വേണ്ടും ഉദാഹരണങ്ങളെ ചേൎത്തും അവറ്റാൽ സൂത്രങ്ങളെയും സങ്കല്പിച്ചു. ൫൬൯ നിധാനങ്ങൾ അവരുടെ കൃത്യം അത്രെ. ശേഷമുള്ളത് ആയവരുടെ എഴുത്തുകളിൽനിന്നു എടുത്തു ഇതിൽ ചേൎത്തിരിക്കുന്നു എന്നറിവിൻ.

ഈ വ്യാകരണത്തിന്നു അക്ഷരകാണ്ഡം, പദകാണ്ഡം, വാചകകാണ്ഡം എന്നീ മൂന്നു മുഖ്യമായ പ്രകരണങ്ങൾ ഉണ്ടു. പദകാണ്ഡത്തിൽ നാമം, ക്രിയ, അവ്യയം എന്നിവറ്റിൻ്റെ രൂപങ്ങളെ കാണിക്കുന്നതിന്നൊത്തവണ്ണം വാചകകാണ്ഡത്തിന്നു അതിൻ്റെ പ്രയോഗങ്ങളെ കാണിച്ചത്. ശേഷം മുമ്പിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/11&oldid=214623" എന്ന താളിൽനിന്ന് ശേഖരിച്ചത്