താൾ:CiXIV68a.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 94 —

പ്രയോഗം നിമിത്തം വാചകകാണ്ഡത്തിൽ വിവരിച്ചു ചൊല്ലേ
ണ്ടുന്ന ഊനക്രിയകൾ പത്തിൻ്റെ രൂപത്തെ ചുരുക്കി പറ
യുന്നു:

312. 1. "എൻ" ധാതു.

വൎത്തമാനം (ഇല്ല)
ഭാവി എന്നും, എന്മു (എന്മർ കൃ. ഗാ)
ഭൂതം എന്നു (എന്നാൻ, എൻറാൻ, എന്നനൻ രാ. ച. എന്നാർ)
മുൻവിനയെച്ചം എന്നു
പിൻവിനയെച്ചം എന്മാൻ
സംഭാവനകൾ 1.) എന്നാൽ 2.) എങ്കിൽ
അനുവാദകങ്ങൾ 1.) എന്നാലും 2.) എങ്കിലും
നടുവിനയെച്ചം എന—അന—എനവെ—അനെ
പേരെച്ചം (ഭൂ) എന്ന, എന്നുള്ള—എന്നവൻ, —വൾ, —തു
ടി (ഭാ) എന്നും-എന്മതു, എന്നുള്ളതു (എൻപതു) എന്മേടം, എന്മോളം
അപത്ത് എമ്പൊന്നും അണയാതെ രാ. ച.

313. 2. "ഉൾ" ധാതു.

ഭാവി ഉണ്ടു, ഉള്ളു (ഉള്ളൂതു)
പേരെച്ചം ഉള്ള (ഒള്ള)—ഉള്ളവൻ, —വൾ, —തു; ഉള്ളോൻ (237) —
ദുൎല്ലഭം: ഉളൻ പു. ഏ. (മലയജവാസിതമാറുളൻ കൃ. ശാ.)'
പരലോകത്തുളർ, വിണ്ണുള്ളാർ-പു. ബ. ഉള - ന. ബ. (ത.
സ.) തലയുളവറുത്തു (രാ. ച.)
ഭാവനാമം ഉളവു-ഉളർ, ഉളൻ-ഉണ്മ.

314. 3. 4. "ഇൽ" "അൽ" ധാതുക്കൾ.

ഉൾ എന്നതോടു സമമായ ഇൽ, ആകു എന്നതോടു ഒക്കുന്ന
അൽ-ൟ രണ്ടു ധാതുക്കളിൽ മറവിനയെ ശേഷിച്ചുള്ളു.

മൂലരൂപം (ഭാവി) ഇല്ലാ, ഇല്ല-ൟല. (ഇ
ല്ലൈ കൃ. ഗാ.)
അല്ല അല്ലാ. (അല്ലൈ)
ഭാവി ഇല്ലായും അല്ലായും (വ്യാ. പ്ര)
വൎത്ത. ഇല്ലായിന്നു (വ്യ-മാ=നാ
സ്തി))
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/106&oldid=182241" എന്ന താളിൽനിന്ന് ശേഖരിച്ചത്