— 93 —
ക്ക, അനുമിക്ക, ഉപമിക്ക). വൈഷമ്യം, വൈഷമിക്ക; ധാവതി ചെയ്ക, ധാവതിപ്പിക്ക. ഭാഗ. | ||
7.) | — | സമാസക്രിയകൾ: അലങ്കരിക്ക, സല്ക്കരിക്ക, തിര സ്കരിക്ക, നമസ്കരിക്ക, ശുദ്ധീകരിക്ക, എന്നതു പോലെ-ശുദ്ധമാക്ക, ശുദ്ധിവരുത്തുക, ദാനംചെയ്ക-മു തലായ മലയാളസമാസങ്ങൾ ഉണ്ടു. |
308. c. Their Transitive and Intransitive Bearing ൟ സംസ്കൃ
തനാമങ്ങൾ പലതിന്നും അകൎമ്മകസകൎമ്മതാല്പര്യങ്ങൾ രണ്ടും
ഉണ്ടു. (ഉ-ം. എനിക്ക് ലഭിച്ചു-ഭൎത്താവിനെ ലഭിക്കും ദേ. മാ—ബ്രാഹ്മണരെദഹി
ക്ക. മ-ഭാ. (=ദഹിപ്പിക്ക) -തമ്മിൽ യോഗിച്ചു; അവനെ യോഗിച്ചു- ജനത്തിന്നു നാ
ശം അനുഭവിക്ക; ജനം നാശത്തെ അനുഭവിക്ക).
x. ഊനക്രിയകൾ
Defective Verbs.
309. a. Definition ധാതുക്കൾ മിക്കവാറും പൂൎണ്ണക്രിയകൾ ആ
യ്നടക്കുന്നില്ല. കാലദോഷം നിമിത്തം മൂലക്രിയകൾ തേഞ്ഞുമാ
ഞ്ഞു, നാമജങ്ങൾ മുതലായവ അതിക്രമിച്ചു വന്നു. ചിലതിൽ മു
റ്റുവിന മാത്രം നടപ്പല്ലാത്തതു; എച്ചങ്ങൾ നടക്കും.
ഉ-ം. ഉറു-ധാതുവിൽ ശെഷിച്ചതു മുൻവിനയെച്ചം-ഉറ്റു-
പേരെച്ചം-ഉറ്റ-ഉറ്റവർ-ഉറ്റാർ. (അറിവുറും അരചൻ. രാ. ച.) ഭാവ
നാമം-ഉറുതി എന്നിവ.
ഇറു, ഇറ്റിറ്റു മുൻവിനയെച്ചം.
തറു, തറ്റു, താറു.
പകു, പകുതി, പകുക്ക.
നടുവിനയെച്ചം മെല്ല, മെല്ലേ-മെല്ലിച്ച.
ഇങ്ങിനെ ഉള്ളവ ഊനക്രിയകൾ അത്രെ.
310. ഉൗനക്രിയകളുടെ ഒരു ജാതി ആകുന്നതു ചില വൎണ്ണ
നക്രിയകൾ തന്നെ. (290)-ധാതു ആവൎത്തിച്ചുള്ള നടുവിനയെച്ചം
തന്നെ.
വെളുവെള - കറുകറേ-തുറുതുറേ — തെരുതെര-വെതുവെത-കിലുകില-തെളുതെള
തെളി കടഞ്ഞു മ. ഭാ. പൊടുപൊട കരക-പരുപര കുത്തുന്ന രോമങ്ങൾ-കേ. രാ.
311. b. The Inflections of 10 Defective Verbs ഇനി ഓരോരൊ