താൾ:CiXIV68a.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

307. അവ ഉണ്ടാകുന്ന വഴിയാവതു.

1.) അം. നാമങ്ങളാൽ - സന്തോഷം, -ഷിക്ക, -ഷിപ്പിക്ക,
-ക്രോധം, ക്രോധിക്ക, - ശേൗചം, ശൌചിക്ക-താമ
സം, -സിക്ക, -സിപ്പിക്ക-സംഭവം,- വിക്ക - അഹംഭാ
വിക്ക (ഭാഗ)-സ്ത്രോത്രം, സ്തോത്രിക്ക.
ചിലതിൽ ധാതു സ്വരത്തിന്നു വന്ന വൃദ്ധി
ലോപിച്ചും പോകും: ഉദയം, ഉദിക്ക - ആശ്രയിക്ക,
ആശ്രിച്ചു-ഉപനയിക്ക, ഉപനിക്ക-രോദിക്ക, രുദിച്ചു. (കേ.
രാ.)
വൎഗ്ഗിക്ക എന്നതല്ലാതെ വൎജ്ജിക്ക എന്നതും
വേറെ അനുഭവത്തോടെ ഉണ്ടു. യോഗിക്ക, യോ
ജിക്ക-ഭോഗിക്ക, ഭുജിക്ക-ആലോചിക്ക, വിലോകിക്ക-ശോ
കിക്ക, ശോചിക്ക-എന്നവ രണ്ടും ഉണ്ടു.
2.) ത കൃദന്തത്താൽ (304, 3) ക്രുദ്ധിക്ക-സമ്മതിക്ക, (സ
മ്മതം, സമ്മതി.)
3.) ഇ-തി നാമങ്ങളാൽ (267)-സന്ധി, വിധി-സന്ധിക്ക,
വിധിക്ക; കൃതിക്ക, സ്തുതിക്ക, സൃഷ്ടിക്ക. (സൃജിക്ക. ഭാഗ) പ്ര
വൃത്തിക്ക, നിവൃത്തിക്ക (നിവൎത്തിക്ക)-സിദ്ധിക്ക (സാധി
ക്ക), പുഷ്ടിക്ക.
4.) അനം നാമങ്ങളാൽ-വൎദ്ധനം, വൎദ്ധിക്ക-പരിഹസനം,
പരിഹസിക്ക-വിശ്വസനം, വിശ്വസിക്ക - അനുരഞ്ജ
ന, അനുര‍ഞ്ജിപ്പിക്ക - സംഭാവനം, സംഭാവിക്ക-സ
മൎപ്പണം, സമൎപ്പിക്ക-വിലപനം, വിലപിക്ക.
എങ്കിലും വിലാപം എന്നതിനാൽ വിലാപിക്ക, പ്രലാ
പിക്ക-സഞ്ചരിക്ക, വിചാരിക്ക-അനുസരിക്ക, സംസാരി
ക്ക-അനുവദിക്ക,വാദിക്ക-എന്നിങ്ങിനെ രണ്ടും ന
ടപ്പു.
5.) (തൃ) താ എന്ന കൎത്തൃനാമത്താൽ (272)-മോഷ്ടാ-മോ
ഷ്ടിക്ക, (മോഷിക്ക).
6.) സൂത്രലംഘിയായതു: മോഷണം, മോഷണിച്ചീടു
ക. കൃ. ഗാ-വചനിക്ക. പൈ- അതു പോലെ പ്ര
മാണം, പ്രമാണിക്ക (എങ്കിലും നിൎമ്മാണം, നിൎമ്മി
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/104&oldid=182239" എന്ന താളിൽനിന്ന് ശേഖരിച്ചത്