താൾ:CiXIV68a.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 88 —

കുതികുതിച്ചു മണ്ടുന്നകുതിരകൾ. (കേ. രാ.) മുഖം വെളുവെളുത്തു വരുന്നു. (വൈ.
ശാ)-ചുളുചുളുക്ക-കിറുകിറുക്ക-അംഗം നുറുനുറുങ്ങി വീഴും. മ. ഭാ. മേഘമദ്ധ്യത്തിൽ
മിന്നുമിന്നുന്നതും (കേ. രാ)

292. 1. c. Substantivial Derivatives അനേകം ക്രിയകൾ നാമ
ജങ്ങൾ അത്രെ. അവറ്റെ 5 സൂത്രങ്ങളെ കൊണ്ടു ചൊല്ലുന്നു.

ഇക്കന്തങ്ങൾ പ്രത്യേകം നാമജങ്ങളിൽ കൂടുന്നു. അ
തിന്നു ഉദാഹരണങ്ങൾ ആവിതു — :

1.) ഉ നാമങ്ങളാൽ (114) ഒന്നു, ഒന്നിച്ചു—കുഴമ്പു-മ്പിക്ക,
കെടുമ്പിക്ക, കല്ലിക്ക, ഉപ്പിക്ക, ചെമ്പിച്ചു, മഞ്ഞളിച്ചു, കേ
മിച്ചു, വമ്പിച്ചു.
2.) അം നാമങ്ങളാൽ (115) തേവാരം-രിക്ക, മധുരിക്ക, മതൃക്ക,
ഓക്കാനിക്ക; പാരിച്ച-പുകാരിക്ക, കപലാരിക്ക, കരുവാ
ളിക്ക (ആളം 188)-ചലം-ചലവിക്ക മുതലായ പല
തത്ഭവ ക്രിയകളും (സംസ്കൃതം-ദുഃഖിക്ക, സുഖിക്ക ഇ
ത്യാദി)
3. അൻ നാമങ്ങളാൽ (113) മദ്യപൻ-പിക്ക.
4.) അ നാമങ്ങളാൽ (112) മൂൎച്ച, ൎച്ചിക്ക (കൃ. ഗാ.) ഒരുമിക്ക,
ഓമനിക്ക, ഉപമിക്ക, ഈറ്റിക്ക-ഓൎമ്മിക്ക—
5.) ഇ നാമങ്ങളാൽ (111) തടി-ടിക്ക, ഇരട്ടിക്ക, തൊലിക്ക-
പാതിച്ച വണ്ണം. പിന്നെ അബലകളായ തൊലി
യുക, മൊഴിയുക-കരിയുക, കരിക്ക.
6.) അൽ നാമങ്ങളാൽ (252) പൂതലിക്ക. പൊടുക്കലിക്ക, നിഴലി
ക്ക, വഴുക്കലിക്ക, മറുതലിക്ക-ൟഷലിക്ക, (ഭാഗ.)

293. 2. അക്ക-ക്രിയകളും ചിലതു നാമജങ്ങൾ തന്നെ.

1.) കനം-കനക്ക ഇത്യാദികൾ. (214, 4.) മുഖപ്പു-ബലത്തൊരുമ്പെ
ട്ടു-കേ. രാ.

2.) ചുമ-ചുമക്ക, തുരക്ക, നിരക്ക (219)

294. 3. എക്ക ക്രിയകളും, അതിനോടു ഒത്തുള്ള അബലക
ളും (291, 5-ഇക്ക, ഇയുക-എന്ന പോലെ).

മറ, മറയുക, മറെക്ക-ചുമ, ചുമെക്ക-തള, തളെക്ക-ചുറ, ചുറയുക, ചുറെക്ക-
നില, നിലെക്ക-പുക, പുകയുക, പുകെക്ക.

295. 4. ഉക്ക ൎക്ക ക്രിയകൾ.

കുരു, കുരുക്ക-കുളിർ, കുളിൎക്ക-എതിർ, എതിൎക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/100&oldid=182235" എന്ന താളിൽനിന്ന് ശേഖരിച്ചത്