താൾ:CiXIV68.pdf/985

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഷക്ക — വിഷവാ 963 വിഷവി — വിഷയം

ഇറക്കുക, കഴിക്ക, to expel poison, the work of
Kur̀avars, enchanters. വി. വാങ്ങി ഭക്ഷിച്ചു ജീ
വനെ കളയും TR. to poison oneself. 2. any
virus, dangerous matter വ്രണങ്ങളിൽ വീക്ക
വും വിഷവും തീരും Tantr. inflammation. വി.
അപഹരിക്ക to eat what is cooked by a
person of other castes — വിഷനരി, — പ്പട്ടി
mad. — fig. അജ്ഞാനവിഷഹരം Bhr. കന്യാ
വിഷപ്രയോഗം Mud.

വിഷക്കടി the bite of snakes etc.

വിഷക്കല്ലു a famous remedy for snake—bites
(വിഷഘ്നം).

വിഷചൂൎണ്ണം Mud. poison—powder.

വിഷച്ചോറു poisoned rice വി. അശിപ്പിച്ചു Bhr.

വിഷജ്വാല deadly poison, the action of venom.

വിഷത്താൻ No. Cal. hon. the Cobra de capello,
as object of adoration, Palg. vu. in വെഴ
ത്തൻ കാവു

വിഷദിഗ്ധബാണം = വിഷം തേച്ചയമ്പു, f. i.
വി'ണോപമം KR.

വിഷധരൻ a snake വിഷഭിഷങ്മന്ത്രനിരുദ്ധ
നായ വി. Bhr.; Siva.

വിഷനാരി Mud. (2) a dangerous woman. So
വിഷതരുണി, — കന്യക Mud.

വിഷനാഴിക 4 Ind. hours in each Naxatra
that presides over the day, beginning in
തിരുവാതിര after the 11th ന., in മകയി
രം, ചോതി, വിശാഖം, തൃക്കേട്ട after the
14th etc. നക്ഷത്രം.

വിഷനീർ 1. poisonous fluid ഘോരമായിട്ടുള്ള
വി. Mud. 2. the offensive sea—water at
the close of the Monsoon.

വിഷനേരം V1. a bad hour.

വിഷപാനം taking poison വി, കുരുതി CC.

വിഷപ്പല്ലു a poisonous tooth, വിഷദന്തം.

വിഷപ്പുല്ലു = പുൽവിഷം q. v. [Bhg.

വിഷഭയം danger from poison വി. ഒന്നും ഇല്ല

വിഷഭുക്തി taking poison ശത്രു തന്നതും ബ
ലാൽ കിട്ടിയതും PR.

വിഷമന്ത്രക്കാരൻ a snake—catcher.

വിഷമുഷ്ടി a medicinal oil.

വിഷവാതം V1. epilepsy.

വിഷവിദ്യ = വിഷവൈദ്യം, f. i. ഒരു വിദ്യ പ
ഠിക്കിലും വി. പഠിക്കേണം വി. പഠിക്കിലും
വിഷമിച്ചു പഠിക്കേണം prov.

വിഷവൃക്ഷം Andrachne trifoliata.

വിഷവെള്ളം the water covering the ground
at the beginning of the Monsoon (causing
പുഴുക്കടി to the feet).

വിഷവൈദ്യൻ V1. a dealer in antidotes; വി'ദ്യം
the cure of poisons by charms, drugs, etc.

വിഷഹരൻ expelling poisons, also വിഷഹാ
രി; സൎപ്പവിഷഹരണം Bhr.

(വി): വിഷണ്ണൻ S. (part. pass. of സദ്; opp.
പ്രസന്ന). Dejected, desponding പാരം വി'നാം
Nal. — അതിവിഷണ്ണയായി f. KR.

വിഷണ്ണത = വിഷാദം.

വിഷമം S. (സമ). 1. Unequal, uneven വി'
ചിത്തന്മാർ Bhr. (opp. സമചിത്തൻ). വി'ചതു
രശ്രം Gan. a Trapezium. 2. rough, trouble—
some, dangerous വി'പ്രദേശങ്ങളിൽ കേറി
VyM. വിഷമരെക്കൊന്നു KR. mischievous. വി
ഷമജ്വരം violent, malignant fever. 3. diffi—
culty ചെയ്വാൻ വി. ഒട്ടും ഇല്ല TR.

വിഷമത trouble, danger വി. പെരികയുണ്ടു
Mud. തെല്ലും വി. കൂടാതേ VetC. easily.

denV. വിഷമിക്ക 1. to be difficult. വി'ച്ച പുണ്ണു
V2. almost incurable. 2. to be in great
difficulty or trouble.

CV. വിഷമിപ്പിക്ക to harass, perplex.

വിഷയം višayam S. (വിഷ് to rule). 1. Country,
province, department. പാഞ്ചാലമാം വി. Bhr.
മഗധവി. ആമിതു KR. 2. range, object of
sense or desires കൎമ്മവി., ജ്ഞാനവി. VedD.
ഇന്ദ്രിയവി'ത്തിൽ തൃപ്തിയില്ല, ക്ഷണികങ്ങളാം
വി'ങ്ങൾ ഭുജിക്ക Bhg. വി'ങ്ങളിൽ വീണു മുങ്ങി
Anj., നീന്തി വലക ChVr. വി'ങ്ങളെ മഞ്ഞളിഞ്ഞു
കാണ്ക Nid. The വി. of the 4 അന്തഃകരണ
ങ്ങൾ are: of മനസ്സു: സങ്കല്പം of ബുദ്ധി:
നിശ്ചയം, of ചിത്തം: ചാഞ്ചല്യം, of അഹ
ങ്കാരം: അഭിമാനം Vednt. വാങ്മ നോവി'മല്ലാത
പരബ്രഹ്മം Brhmd. unspeakable, unknowable.
3. object, relation പണം വി'മായി concerning
money. ജന്തുക്കൾ വി'മായി കൃപയില്ല SiPu.


121*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/985&oldid=185131" എന്ന താളിൽനിന്ന് ശേഖരിച്ചത്