താൾ:CiXIV68.pdf/984

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശ്വജി — വിശ്വസ്ത 962 വിശ്വസ്ത — വിഷം

വിശ്വജിത്തു a sacrifice on the 4th day after
Višu KR.

വിശ്വദേവകൾ a class of Gods concerned in
Srāddha വി'ളും പിതൃക്കളും വിവാദം ഉണ്ടാ
യി Brhmd. (in പുത്രകാമേഷ്ടി AR1.)

വിശ്വനാഥൻ S. Siva= വിശ്വപതി.

വിശ്വനായകൻ višṇu വി. അവതാരം ചെയ്വ
തിനായേ, AR.

വിശ്വംഭര all—sustaining, f. the earth; വി'ൻ
Višṇu, Sah.

വിശ്വരൂപം taking all forms, transmigration
in all shapes; വി'ൻ Višṇu.

വിശ്വാത്മാവു S. Brahma as the world—soul, (വി
ഷ്ണുവി. AR.) [കൌശികൻ.

വിശ്വാമിത്രൻ S. N. pr. a famous Muni, AR. =

വിശ്വേശ്വരൻ Lord of all; Siva.

വിശ്വൈകം =ലോകൈകം, f. i. വി'നാഥൻ
Sah., വി'ധനുൎദ്ധരൻ Bhr., വി'മനോഹരം
Mud. a paragon of —.

(വി) വിശ്വസിക്ക 1. to trust, confide എന്നെ
വി'ച്ചാലും KR., Brhmd. വി'ച്ചുറങ്ങിനാർ Bhr.
made bold to sleep. നമ്മെ വി'ച്ചവർ, — ച്ചു
നില്ക്കുന്ന ആളുകൾ TR. my adherents. കുമ്പ
ഞ്ഞി ആശ്രയം വി. or കുമ്പഞ്ഞിക്കു വി'ച്ചു TR.
relied on. കുമ്പഞ്ഞിയിൽ വി'ക്കുന്നതു നന്നു‍ to
be faithful to the H. C. കടം വി'ച്ച വൎത്തകൻ
who trusted me with the loan. നമ്മുടെ കാൎയ്യ
ത്തിന്ന് ഒക്കയും അവനെ തന്നേ വി'ച്ചു TR.
entrusted him with all my concerns. വി'ച്ചിട്ടു
ചതിക്ക treachery. നിന്നെ വി'ച്ചു പുറപ്പെട്ടു on
thy account. 2. to believe, with Acc. Loc.
എന്നു. 3. to take refuge in കാടു വി'ച്ചു TR. =
ചേൎന്നു retired to. 4. to form a connexion,
marry താമൂതിരിസ്വരൂപത്തിൽ വി'ച്ചു KU.

CV. വിശ്വസിപ്പിക്ക to give confidence, make
bold or secure രാജാവിനെ വി'പ്പാൻ Nal.
വി'ച്ചു PT. gained his confidence. വി'ച്ചു
ചതിപ്പാൻ PT. to mislead.

part. വിശ്വസ്തൻ 1. trusted വി'രായ വീരന്മാർ
KR.; a confidant നീ അവനു വി'നായല്ലോ
പണ്ടേ ഉള്ളു CG. വി'രായി തങ്ങളിൽ ചൊ
ല്ലി; also confident, bold. 2. = വിശ്വാസ്യൻ

trusty, faithful. വി'നായ വിദുരർ & വിശ്വാ
സമുളള വിദുരർ Bhr.

വിശ്വസ്തത trustiness, faithfulness (Christ.).

വിശ്വാസം S. 1. trust. വി'ത്തോടുറങ്ങുക Nal.
securely, confidingly. 2. faith, belief.
3. faithfulness, devotion ഗുരുദ്വിജാതിയിൽ
ഒരു വി'വും KR. 4. love, intimacy, Nāyar's
connection. നാരീവി. amour. വി'വീടു the
house of a mistress. അവൾ അവനുമായി
വി. തുടങ്ങി vu.; നീചവി. Nal.

വിശ്വാസകാരി convincing. ജനവി. ChVr.
Višṇu as gaining men's faith & devotion.

വിശ്വാസക്കാരൻ (1) a trustworthy agent as of
a Rāja നമ്മുടെ വി. TR.; (4) a lover (loc.).

വിശ്വാസക്കേടു (3) unfaithfulness സൎക്കാരിൽ
വി. കാണിച്ചു, ഞാനും കെട്ടിയവളുമായി വി.
ഉണ്ടായിട്ടും ഇല്ല TR. വി. ഉണ്ടാക്കി Mud.
committed treachery.

വിശ്വാസഘാതകം treachery, also വിശ്വാസ
പാതകത്തെ കരുതുന്നു GnP.

വിശ്വാസപാത്രം,— ഭൂമി proper object of trust.

വിശ്വാസയോഗ്യം (1) reliable; (2) credible
വി. അല്ല MR.

വിശ്വാസവഞ്ചനം breach of faith, perfidy വി'
ങ്ങൾ ചെയ്ക VCh. വി. സിംഹത്തിന്നില്ല PT.

വിശ്വാസി trusting; a believer.

വിശ്വാസ്യൻ trustworthy; reliable. ഭക്തൻ
അതീവവി. AR. faithful.

വിശ്വാസ്യതയോടേ എല്ലാം നടത്തി vu.
trustily, with fidelity.

വിശ്വൈക, see under വിശ്വം.

വിഷം višam S. (√ വിഷ് to effect). Tdbh.
വിഴം a. med. 1. Venom, virus, poison, of 3
kinds കടിവി., കുടിവി. (also കൈവി. ശമിക്കും
a. med.), നാവി. (വാഗ്വി.); ജനങ്ങൾ ചെയ്ത
വി. തീരും Tantr. പല്ലി —, കഴുത — , വാനര
—, വൃശ്ചിക വി. തീരും a. med. അവനെ വി.
തീണ്ടി. he was bitten. വി. തീണ്ടി മരിച്ചവൻ
പ്രേതമായി ചമയും PR. മേല്പട്ടുഴിഞ്ഞാൽ വി.
കയറും.കീഴ്പട്ടുഴിഞ്ഞാൽ വി. ഇറങ്ങും Tantr.
to spread, take effect, opp. to be counteracted,
extracted സൎപ്പം കൊത്തി വി. കയറ്റി vu. വി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/984&oldid=185130" എന്ന താളിൽനിന്ന് ശേഖരിച്ചത്