താൾ:CiXIV68.pdf/977

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരിയൻ — വിരുന്നു 955 വിരുന്നൻ — വിരോധം

1. Game f. i. വി. കുത്തിയവൻ huntg. 2. B.
a paddy—bird.

വിരിയൻ T. So. a viper വി'മ്പാമ്പു; വി'ൻ
വള a striped bracelet = ഉഴക്കുൻ. V1.

വിരിശു virišu̥ B. A. tree വിരിശിൻപഴം.

വിരുതു viruδụ T. M. (C. Te. Tu. ബിരുദു fr.
ബിരു, T. വിറൽ strength). 1. Valour = നായ്മ
V1., dexterity, developed power. അഘമകറ്റു
വാൻ വി. ള്ള നീ KR. (Ganga). ഭോഷ്കിന്നു വി.
ളളകൃഷ്ണൻ Bhg. accomplished liar. ജളരിൽ വി.
ളള നീ Bhr. brave against cowards. പരരെ നി
രസിപ്പാൻ വി. ടയ കൎണ്ണൻ ChVr. so ready to
despise. പല വി. വാക്കിന്നുണ്ടു Mud. boastful. ദു
ഷ്ടവി. പറഞ്ഞു RS. വി. ചൊല്ക to relate heroic
stories, brag. വി. കെട്ടുക V1. to challenge.
2. a prize gained by contest, trophy അൎത്ഥാ
ശെക്കു വി. വിളിപ്പാൻ GnP. വി. വെക്ക also
ചൂതു പൊരുതു വി. കെട്ടീടുവാൻ Nal. a badge of
honor, chain worn on the arm for challenge's
sake V1. മുരളും വി. ം കെട്ടരുൾ RC. പൊൻവി.
മോഷ്ടിച്ചു TR. രണ്ടു കൈക്കും വി. തരും TP.
3. a blazon, family device. രാജവി. 18 insignia.
കൊടിതഴവി. കൾ Bhr. വി. കൊടി a banner.
4. a kind of rice = കഴമ.

വിരുതൻ an accomplished warrior, വി. ഇവൻ
VetC. a hero. പോരിന്നു വി'നാം രാമൻ KU.
clever, eminent. ചെറുതു കുറുതു പണിക്കു ന
ല്ല വി. prov. വീരരിൽ വി'ന്മാർ VCh. മൂൎഖ
രിൽ വി. KR.

വിരുത്തി virutti, Tdbh. of വൃത്തി, വൃദ്ധി.
1. Domain given to a king രാജാവിന്നു വി. കൊ
ടുത്തു KU. 2. land granted rent— & tax—free
to Government servants, feudal tenure വി. ക്കാ
രൻ Trav. 3. a quick growing rice (= പുഞ്ച).

(വി): വിരുദ്ധം S. (part. pass. of രുധ്). 1. Oppos—
ed ൟശൻവി'നായി നില്ക്കുമ്പോൾ CG. എഴുന്നെ
ള്ളിയേടത്തേക്കു വി'മായി നടക്ക TR. to act
against. അവനോടു വി'മായി കാട്ടി Mud. വിരു
ദ്ധവചനം a word to the contrary. 2. hatred
ഇരുവൎക്കും അന്യോന്യം വി. ഉണ്ടാം Mud.

വിരുദ്ധപ്പെടുക to be hindered.

വിരുന്നു virunnu̥ T. M. (C. Te. വിന്ദു, see വിരകു

ക or വൃന്ദം). An entertainment, feast; number
of guests, visit മരുന്നും വി. ം ൩ നാൾ, വി.
ചോറുണ്ടു prov. വി. ഉണ്മാൻ Anj. വിരുന്നൂണു
കഴിച്ചു, മന്ദിരം പുക്കു വിരുന്നൂണും ഉണ്ടു CG.
അവരെ വിരുന്നൂട്ടുവാൻ കൊണ്ടുപോയി KN.
കാക്ക വി. കുറിച്ചു കരഞ്ഞാൽ വി.വരും superst.
രണ്ടാൾ വി. വന്നു vu. [N. pr.

വിരുന്നൻ a guest, new—comer V1.; വിരുന്തൻ

വിരുന്നുകാരൻ a guest; host.

വിരുന്നുക്ഷണം, — വിളി invitation.

വിരുന്നൂട്ടു = വിരുന്നൂൺ. (see ab.)

വിരുന്നൂണി an uninvited guest, parasite.

വിരുന്നുവാഴി = ഭരിപ്പുകാരൻ So., വിളമ്പൻ No.

വിരുപ്പു viruppu̥ T. aM. (വിരയു). 1. Desire. 2.
So. = വിരിപ്പു 2. f. i. വി. മുണ്ടകം ഈ ൨ വിള MR.

വിരുമ്പുക T. aM. to wish മേലൊന്നു വി'ന്നരി
താമോതരൻ RC. [viler V1.

(വി): വിരൂക്ഷകൻ S. addressing roughly, a re—

വിരൂപം S. deformod, ugly. — രാക്ഷസിയെ
വിരൂപണം ചെയ്തു KR. Bhg. mutilated,
maimed. — ബന്ധുക്കളെ വിരൂപിക്ക വധത്തി
ന്നു തുല്യം (to deform by singeing the beard).
വി'ച്ചയച്ചു Bhg. = വിരൂപനാക്കി വിട്ടു CC.
— വിരൂപത (opp. ഭംഗി) ugliness.

വിരേകം S. purging ഛൎദ്ദിവി'ങ്ങൾ Nid.

വിരേചനം id. വി. പോം, ഏറ്റം പോകിൽ;
എന്നാൽ വി. നടന്നു പോം a. med. evacu—
ation.

denV. വിരേചിപ്പാൻ മരുന്നു, also മഹോദര
ത്തിന്നു വിരജിപ്പാൻ മരുന്നു a. med.

VC. വിരേചിപ്പിപ്പതുത്തമം Nid. to ad—
minister a purgative.

വിരോചനൻ S. illumining, the sun.

വിരോധം S. (രുധ്). 1. Opposition. വി.
പറക to speak against. വി. ചെയ്ക to hinder.
പോകേണ്ടതിന്നു വല്ല വി. ഉണ്ടായിരുന്നുവോ
jud. what prevented him from going? സത്യ
വി. വരുത്തുക Bhr. to break my word. 2. en—
mity വിപ്രന്മാരോടു വി. തുടങ്ങരുതു Bhr. ന
മ്മോടു വി'ത്തിന്നു വരുന്ന ആളുകൾ TR. who—
ever attacks me. 3. check, restraint. അവ
ന്റെ വക വി. തീൎക്ക TR. attachment by law.


120*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/977&oldid=185123" എന്ന താളിൽനിന്ന് ശേഖരിച്ചത്