താൾ:CiXIV68.pdf/937

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൎമ്മം — വറ 915 വറകോ — വറുക്കു

ട്ടൊരു ജനങ്ങൾ PT. brought up. ദുൎവ്യവഹാ
രം വ. MR. to promote, encourage, spread.

വൎമ്മം varmam S. (വൃ). 1. Armour, mail ബന്ധി
ച്ച വൎമ്മയുധാദിയോടും Bhr. വൎമ്മചൎമ്മങ്ങളി
ലും ചതുരൻ VCh. — fig. ദൈവം ഇന്നൊരു വ'
മായി നിന്നീലവന്നെങ്കിൽ Mud. if God is not
his shield. 2. (No. loc.) = മൎമ്മം.

വൎമ്മൻ a cognomen of Rājas കേരളവ., രവി
വ'ർ etc. KU.; often contracted കുഞ്ഞോമൻ,
ഉണ്ണമ്മൻ etc.

വൎമ്മിക്ക (2) to be endangered V1.; to vie.

വൎയ്യം varyam S. (വരം). Preferable, excellent
വിപ്രവ'ന്മാർ KR.

വൎഷം varšam S. (& വരിഷം = വൃഷ്ടി). 1. Rain
വൎഷസമയം അവിടേ വെള്ളം നില്ക്കുന്നു, വൎഷ
ക്കുറവിനാൽ MR. വൎഷധാര ഏറ്റു Bhg.; fig.
ബാണങ്ങളാൽ വ. തുടങ്ങിനാൻ KR. a shower
of arrows, ഊഢപ്രമോദാശ്രുവ. ചെയ്തു Si Pu.
2. the monsoon, year വ. തോറും, വൎഷാന്തരം,
വൎഷാവധി every year. വറട്ടുവ. a dry year.
3. a division of the continent നവവ'ങ്ങൾ,
ഭാരതവ. (the 9th) Bhg 5.

വൎഷ S. rainy season (= വൎഷകാലം, വൎഷൎത്തു),
വ. യാം ഋതു Bhg.

വൎഷാഗമം (1. 2) = വൎഷാരംഭം.

denV. വൎഷിക്ക 1. v. n. To rain. 2. v. a.
to shower പുഷ്പങ്ങൾ വരിഷിച്ചാരമരകൾ Bhr.
ബാണങ്ങൾ തരുക്കളും വ'ച്ചാർ ബഹു വിധം
SitVij. ശൂലാദികൾ വ'ച്ചാർ അസുരർ DM. അ
വർ ശരനിര വ'ച്ചു Bhr.; also with Acc. of the
person berained പുഷ്പങ്ങളാൽ വ'ച്ചു രാമനെ
Bhg.

CV. വൎഷിപ്പിക്ക 1. to cause rain വ'ച്ചീടും ഇ
ന്ദ്രൻ Bhr. 2. = വൎഷിക്ക 2. പൊടി വ'
ച്ചാൻ UR.

വൎഷിഷ്ഠൻ (വൎഷ്മ) greatest, highest; aged.

വൎഷോപലം S. hail വ. ഉറെച്ചാലിവാകുന്ന
പോൽ Bhg. [ൎഷ്മാവു).

വൎഷ്മം S. height, size, surface, body (also വ

വറ var̀a T. M. (വറുക്ക q. v.). 1. Frying, വ.
കലം a frying pan. 2. a gum or glue, വ. തേ
ക്ക to varnish B. 3. a part of the capstan
(loc.).

വറകോഴി a kind of bird B.

വറം var̀am No. C. Tu. 1. (വറു). Drought, scar—
city വെള്ളത്തിന്നു വളരേ വ. ഉണ്ടു, അവന് ഓര
റവും ഇല്ല വ'വുമില്ല no want; also വറതി No. vu.
= വറുതി. 2. see അറം.

വറൽ (Cann.) a dry dish, fried curry വറലും
ഇട്ടു, also വറവു ചേൎക്ക (Cal. = T. വറ).

വറവു (= വറം) 1. frying, see prec. 2. drought,
famine. 3. dry season.

വറടി var̀aḍi T. M. (C. Te. empty വറു). A barren
woman പെറ്റവൾ ഉണ്ണുന്നതു കണ്ടു വ. കാതം
പാഞ്ഞാൽ എന്തു ഫലം prov.

വറടു = വരടു 3. dry, as fruit വറട്ടു തേങ്ങ, വ.
മഞ്ഞൾ a. med. (& വറണ്ട മഞ്ഞൾ MM.).

വറളി = വരടി 1. So. dried cow—dung (for fuel),
Palg. also വറട്ടി തല്ലുക = പരത്തുക.

വറളുക T. M. 1. To dry up, grow dry ജലം
വറണ്ടുള്ള കുളം KR. വായിൽ നീരു വ'ണ്ടു പോം
VyM. തൊണ്ട വ' ം KU. ഉണങ്ങി വ'ണ്ട ജിഹ്വ
AR. a parched tongue. തീൎത്ഥം വ'ണ്ടു പോം PT.
തോൽവ. Palg. Cann. the skin to shrink, chap.
2. a wound to be healed. 3. to grow very lean.

VN. വറൾ്ച drying up (as of നാവു), bodily
heat V1.

വറട്ടുക 1. to dry up, parch ഊഷ്മതകൊണ്ടു
വ'ട്ടിച്ചമച്ച ഗ്രീഷ്മകാലം CG.; fig. തൽകുലം
വറട്ടി ധൎമ്മം ചെയ്ക prov. 2. to fry, grill.

വറു var̀u T. M. (C. Tu. bari, Te. bare = വെറു).
Empty, poor, dry. വറുക്കുഴമ്പു decoction from
parched medicines (opp. പുഴുക്കു). വറുപൊരി
യെൾ Pay., see foll.

വറുക്ക T. M. To fry, grill, parch കാകോ
ളമാം തീയിലിട്ടു വറുത്തു കറുത്തു ഞാൻ Nal. നെ
ൽവ. to parch rice in order to free it from
husk (worse method than പുഴങ്ങുക). വറുത്ത
രി Anj. വറുത്തെള്ളും Mud. (offered to a parrot).
നെയ്യിൽ വ'ത്തു ചുക്കാമ്പോൾ a. med. വറുത്തി
ടുക (& വ. ചേൎക്ക) to season with spices (vu.
വറ —). വ'ത്തിട്ടിട്ട് ഉടലും പോഷിപ്പിക്കും Bhg.
(in hell). നാവറുത്തു കടുഭാഗേ വറുത്തീടേണം
(po.).

വറുക്കുപാത്രം V1. a frying pan.


115*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/937&oldid=185083" എന്ന താളിൽനിന്ന് ശേഖരിച്ചത്