താൾ:CiXIV68.pdf/915

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലഹരി — ലാംഗൂലം 893 ലാജം — ലാഭസ്ഥാ

ലഹരി lahari S. 1. A wave. 2. intoxication
ല. എടുക്ക, പിടിക്ക; ല. ക്കാരൻ tipsy. വചന
പിയൂഷസുഖപാനമോദല. കൊണ്ടു ഞാൻ പര
വശൻ Bhr. വാമലർതേൻ നുകൎന്നീടും ല. യിൽ
കാമനടനമാടും Bhg.

denV. ലഹരിച്ചിരിക്ക, ലഹരിച്ചവൻ V1. drunk.

ലഹള No. (H. lahra, whimsical, capricious?),
a quarrel. ല. കാണിക്ക a rebellious spirit.
മാപ്പിള്ളമാരേ ല. കൊണ്ടു riots. എല്ലാം തച്ചു
ല. ചെയ്തു TR.

ലളിതം laḷiδam S. (part. pass. of ലല്). Dally–
ing, playful, delicate, delightful കനകമണി
ല. ഒരു മാലയും Mud. മണില'കന്ധരം Bhr.
അതിലളിതകളേബരം Nal. ഈ ശാസ്ത്രം കുറ
യ ല. (opp. ഗംഭീരം). ലളിതോക്തികൾ Nal.
amusing talk, attractive fiction.

ലളിത a lovely woman; also = ദേവി (Sakti).

ലാകുക lāγuγa No.(T. ഉലാ — 144., Te. Tu. C.
ലാഗു to jump). To take a walk, soar തമ്പുരാൻ
മാളികമുകളിൽ ലായിക്കൊണ്ടിരിക്കുന്നു vu.

ലാത്തുക (T. ഉലാ —), ലാത്തിനടക്ക V2. id.

ലാതുക V1. to leap. — ലാതു a caper.

ലാക്കു lākkụ Tdbh. (ലക്ഷം, H. dāg) = താക്കു.
1. Aim, butt ലാക്കിന്നു കൊൾക V1. to hit. ലാ
ക്കിൽ കൊള്ളിക്ക; ലാക്കിൽ ഉറപ്പിച്ചയച്ച ബാ
ണം KR. ലാ. നോക്കുക to aim. മാരനമ്പിന്നു
ലാക്കായവൾ CG. കാമബാണങ്ങൾക്ക് ലാക്കാ
യി Nal. നമുക്കു വേൽ ലാക്കിന്നു തട്ടിയതും ഇ
ല്ല. — fig. ഉപായം ലാക്കിന്നു തട്ടി Mud. 2. =
താക്കു facility for effecting a purpose, easy
circumstances.

ലാക്കരി (loc.) = താക്കരി a great rogue (= ത
സ്കരൻ?).

ലാക്ഷ lākša S. Lac, അരക്കു (46), shellac.

ലാഘവം lāghavam S. (ലഘു). 1. Lightness
കാൎപ്പാസലാ. വാക്കിന്നുണ്ടു Sah. (so frivolous).
2. alleviation, intermission ലാ. വന്നീടാതേ
പൊരുതു DM. 3. swiftness, dexterity ഹസ്ത
ലാ. കാട്ടി KR. in wrestling, ലാ. ചേൎന്ന കരം
AR. 4. contempt ലാ. ഭവിച്ചീടും PT.

ലാംഗലം S. A plough; penis.

ലാംഗലി CG. Balabhadra, സീരി.

ലാംഗൂലം S. the tail, as of a horse Bhg., (ത
ണുക്ക 1, 423).

ലാജം lāǰam S. Fried grain, മലർ f. i. at a
marriage അനലസമ്മുഖം ലാജമോക്ഷം ചെയ്തു
Nal. (the bride). ലാജങ്ങൾ പോലേ പൊരിഞ്ഞു
CG. ലാജപായസപൂപാദി Bhg. (for പൂജ).

ലാഞ്ചുക & എലാ — 162 (C. Te. Tu. ലാഗു to
jump). No. Water to shake, to spirt.

ലാഞ്ഛനം lāńčhanam S. A mark = ലക്ഷം f. i.
തൽപാദലാ'നമാൎഗ്ഗേണ പോയി Bhg. foot—
steps, ലാ'മായി ധരിക്ക CG. a blow treated
as an honorable mark. പിഞ്ഛ എന്നുണ്ടൊരു
ലാ. നെറ്റിമേൽ Nal.

ലാഞ്ഛിതം marked, named ലാ'താനേകരത്ന
പ്രഭ Brhmd. (part.).

ലാടം lāḍam S. 1. The sea—coast of Sindh, Lāŗ
(Larike of the Romans), ചില ലാടരും Nal.
travelling beggars & Gipsy doctors, ലാടവൈ
ദ്യന്മാർ paying yearly visits in Mal., called
ധൎമ്മവൈദ്യന്മാർ No. as they pretend to take
payment for the medicines only (ലാടവൈദ്യം).
2. a certain inauspicious time (1 of നവദോ
ഷം). 3. T. C. Te. Tu. horse—shoe, as intro—
duced from Sindh. ലാ. കെട്ടുക Arb., ലാടൻ ത
റെക്ക vu. to shoe horses & bullocks. ലാടക്കാ
രൻ a farrier.

ലാത്തുക, see ലാകുക.

ലാന്തർ E. lantern.

ലാപം lābam S. (ലപ്). Talk അവൻറെ ലാ
പങ്ങൾ ചിത്തത്തിൽ ഏതും കടന്നില്ല Si Pu.;
ദുഃഖലാ. കേട്ടു KR. wail.

ലാഭം lābham S. (ലഭ്). 1. Getting സല്ഗുരുലാ.
ഉണ്ടായി, സന്താനലാ. ലഭിക്കും എല്ലാൎക്കും Bhg.
2. gain, profit, ലാഭമോ കുറച്ചലോ കണ്ടതു TR.
increase or decrease. കുമ്പഞ്ഞിയിലേയ്ക്കുള്ള ചേ
തവും ലാഭവും അറിയാം TR. ലാഭച്ചേതം പിരി
ച്ചെടുക്കേണം VyM. share alike profit & loss.
അവരവൎക്കു വല്ലതും ലഭിക്കുന്നതു ലാ. എന്നു വെ
ച്ചു നടക്കും TR. each counts gain what he can
secure for himself. 3. cheapness ലാഭത്തി
ന്റെ തകറാർ, ലാഭത്തിന്നു വാങ്ങുക jud. (അ
രി വിലെക്കു വാങ്ങി വെച്ചു ലാഭത്തിന്നു വില്ക്കാം
profitably).

ലാഭസ്ഥാനം the 11th sign of the zodiac counted
from that just rising.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/915&oldid=185061" എന്ന താളിൽനിന്ന് ശേഖരിച്ചത്