താൾ:CiXIV68.pdf/913

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലഗാം — ലംഘനം 891 ലംഘ്യം — ലബ്ധം

കണ്ടു, എന്ന് എനിക്ക് ഒരു ല. ഇല്ല MR. ലക്ഷ്യ
രൂപേണ തെളിയിക്ക MR.

ലഗാം P. lagām, A bridle,& ലഗാൻ, S. വല്ഗ.

ലഗുഡം laġuḍam S. A stick, see ലകുടം.

ലഗ്നം laġḡnam S. (part. pass. of ലഗ് to ad—
here). 1. Attached. 2. the rising of a sign,
ശുഭലഗ്നേ ജാതനായി, ഉത്ഭവിച്ചു കുംഭലഗ്നേ
Brhmd. auspicious hour (opp. ദുൎല്ല.), മകരമ
ല്ലോ ല. പെരിക ശുഭമതു Bhr.; ല'ങ്ങളായി പ്ര
കാശിച്ചു Nal. (sparks of a star or meteor).

ലഘു laghu S. (L. levis, G. 'elachys). Light,
swift.

ലഘിമാവ് excessive lightness, Bhg.

ലഘിഷ്ഠം SuperI. lightest. ല'മായി ചൊല്ലിയ
വാക്കു KR. contemptuous.

ലഘുതരം Compar. most trifling, wantonly ക
ളിച്ചു ല. മദിച്ചു KR. പോർ ചെയ്തു ല. Bhg.
ലഘുതര തല്ലു etc.

ലഘുത്വം 1. lightness. ശരീരലകുത്തും ഉണ്ടാം
a. med. elasticity. 2. levity, triviality കാ
ര്യത്തിന്റെ, ദോഷങ്ങളുടെ ഗുരുല. പോലേ
ദണ്ഡിപ്പിക്കേണം VyM. ല'ങ്ങൾ കാട്ടരുതു
Bhg. obscenities. — so ലഘുതയായുളള വച
നം KR. disgraceful, wanton.

ലങ്ക Lanka S. Ceylon ലങ്കാദ്വീപു & its capital
ദ്വീപത്തിൻ മദ്ധ്യത്തിൽ ല. എന്നുളള പട്ടണമാ
യതു KR. ൭൦൦ യോജനാ വട്ടമായുളള ലങ്കാപുരം
AR. (T. ഇലങ്കുക to shine).

ലങ്കം (S. ലംഗം union or = രംഗം?). ചിതമായി
ട്ടും ലെങ്കമായിട്ടും Ti. nicely.

ലങ്കട laṇgaḍa Tu. No. M. P. Limping, (S.
ലംഗ).

ലങ്കർ P. langar, An anchor, നങ്കൂരം.

ലംഘനം langhanam S. 1. Passing over ന
ദീല. 2. transgressing, exceeding ആജ്ഞാല.
ചെയ്ക VyM. സത്യല. V1. perjury. ൟശ്വര
പ്രകല്പിതം ല. ചെയ്ക Nal. to avoid one's fate.
denV. ലംഘിക്ക 1. To pass over സിന്ധു
വിൽ സേതുവും ബന്ധിച്ചു ല'ച്ചു UR. ഹേമാദ്രി
ഭാഗങ്ങൾ ഓരോന്നേ ല'ച്ചു Nal. — fig. ദുഃഖാം
ബുരാശിയും ല'ച്ചു പോന്നു നാം Nal. 2. to
surpass ആകാശത്തെ ല'ച്ചു കാണാകുന്നു എഴു

നിലമാടങ്ങൾ Nal. 2. to trespass കല്പന ല'ച്ചു
നടക്ക TR. (= അതിക്രമിക്ക). നാഥന്റെ ആ
ജ്ഞയെ CG. മൎയ്യാദ ല. യോഗ്യമല്ല Nal.

part. pass. ലംഘിതം.

ലംഘ്യം to be passed over ല'മോ കാലസ്യക
ല്പിതം Nal.

ലച്ചൻ laččaǹ (Tdbh. of യക്ഷ). A goblin,
apparition in dreams etc., f. ലച്ചി.

ലജ്ജ laǰǰa S. Shame, bashfulness അതു കേട്ടു
ല. യായി തല താഴ്ത്തി KR. — In Cpds. അത്യ
ന്തലജ്ജനായി Bhg.

ലജ്ജക്കേടു impudence, disgrace.

ലജ്ജാകരം causing Shame ആയ്ത് എത്രയും ല.
Mud. — ലജ്ജാശീലൻ modost.

denV. ലജ്ജിക്ക = നാണിക്ക f. i. ഭക്തൻ
പൊട്ടനെ പോലേ ല'ക്കും ചില നേരം Bhg.

part. ലജ്ജിതനായിട്ട് ഒന്നും പറയാതേ KR.
ashamed.

abstr. N. ദാരിദ്യ്രതോലജ്ജിതത്വം ഭവിക്കുന്നു സ
ത്വവും ല'ത്വത്താൽ ക്ഷയിക്കുന്നു VetC.

CV. ലജ്ജിപ്പിക്ക to shame.

ലട്ടു H. laṭṭū, A child's top = പമ്പരം 614.

ലഡായി laḍāy H. Quarrel, ലഡായിക്ക.

ലത laδa S. A creeper, tendril തരുലതകൾ
Nal. താംബൂലല. KR.

ലതാഗൃഹം a bower, also ലതാമണ്ഡപം Brhmd.

ലതാംഗി f. delicately shaped, Nal.

ലത്തീൻ Latin, ല'നിൽ PP.

ലന്ത landa 1. = ഇലന്ത 113. Zizyphus J. ല.
ക്കുരു Nid. ല. ക്കുരു കൊണ്ടു കൂട്ടുവാൻ ഉണ്ടാക്കി
Sil. ലന്തപ്പഴം Mud. ല. ക്കൊമ്പു Tantr. 2. Hol—
land ഒലന്ത KN. ല. ക്കാർ the Sūdras among
Europeans. ല. ക്കോട്ടയിന്നു കാലത്താൽ എെയ
ഞ്ചു കുത്തു പട്ടു തരേണം TR. (Caṇṇanur to
Kōlattiri).

ലപനം S. Talking, blabbing.

ലപിതം (part. pass, of ലപ്) talked; voice.

ലബ്ബമാർ Lebbies, Muh. colonists on the
So. Tamil coast; also Muh. weavers. No.

ലബ്ധം labdham S. (part. pass. of ലഭ്). Got.
ലബ്ധി acquisition സുഗ്രീവനു രാജ്യല. ഓരാതേ
ലഭിക്കയും KR. (= ലാഭം), so മോക്ഷലബ്ധി etc.


112*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/913&oldid=185059" എന്ന താളിൽനിന്ന് ശേഖരിച്ചത്