താൾ:CiXIV68.pdf/904

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ — രാക്ഷസൻ 882 രാക്ഷസം — രാഗി

unjust. ഭയര. fearless, ദോഷര’ൻ Mud.
spotless. രഹിതകാമനായി & കൈതവര’
നായി Bhg. വിദ്യാര’ൻ etc. unlearned. —
With Soc. കാമിനിയോടുര’ൻ SiPu. separat-
ed from.

രാ rā (T. ഇരാ = ഇരവു q.v., C. iraḷ, Tu. irla,
Te. rē). 1. Night, also രാവു പോയ്പുലൎന്നപ്പോൾ
Mud. ൧൦ നാഴിക രാവു ചെന്ന സമയത്തു jud.
2. by night അന്നേത്തേ രാവിന്ദ്രസുഖം ലഭിച്ചു
CC. പകൽ കാടാക രാവു വീടാകാ prov.
(during Tippu’s invasion 1788, thro’. കാട്ടുനാ
യന്മാർ). രാ. വീണ കുഴി, രാവുണ്ടുറങ്ങി Anj.
after supper. Dat. പാതിരാക്കു Bhr.

രാക്കണ്ണു night-blindness രാ. കാണാത്തതിന്നു
മരുന്നു — എന്നാൽ രാ. കാണും a med.

രാക്കൂറു night ര’റ്റിൽ രണ്ടുമണി ആകുന്ന സ
മയത്തു TR. at two A. M.

രാത്തെണ്ടൽ going about by night. — ര’ല്ക്കാ
രൻ a night-bird, thief, etc. (തെണ്ടൽ 479).

രാപ്പകൽ 1. one full day അഹോരാത്രം. 2. by
day & by night, ര’ലായിട്ടു പ്രയത്നം ചെയ്ക
TR. incessantly.

രാപ്പട്ടുടുത്തവൾ KR 5. black silk?

രാപ്പനി night-fever (പനി 611).

രാപ്പന്നി വെടിവെപ്പാൻ TP. = രാവുനായാട്ടു
hunting by night.

രാപ്പെരുമാറ്റം നടന്നു തുടങ്ങിനാൻ (കണ്ണൻ)
CG. = രാത്തെണ്ടൽ.

രാവിലേ it being still dark, very early, in
[the morning.

രാവുപൂ Guettarda pretiosa, Rh.

രാവുറക്കം the usual sleep രാ’ത്തിലും കാണുന്നു
രാമനെ KR.

രാക rāɤa S. The full-moon രാകാശിനി Nal.

രാകാശശിമുഖി VetC. രാകേന്ദുമുഖി Bhr.

രാകുക rāɤuɤa M. Te. rāču, T. അരാ, ഇരാ
(see I. അരം). To file, rasp ഇരിമ്പുലക്ക രാ
കിയ പൊടി Bhg 11. (vu. past tense: രായി,
ഇരായി 110. & രാവി).

രാക്കു filing രാ. പണി, രാ. പൊടി.

രാക്കുത്തൻ, — വു —, see റാവുത്തൻ.

രാക്ഷസൻ rākšasaǹ S. = രക്ഷസ്സ്, അരക്കൻ
(46.). A demon, fiend ഇങ്ങുന്നു കുലപ്പെട്ട നര

ന്മാർ എല്ലാവരും അങ്ങു രാ’രായി Bhg5. The
മുപ്പത്തായിരം (KU.), the rulers of Ambikāpura
(KM.), etc. are said to be of Rākšasa origin.

രാക്ഷസം fiendish, f. രാക്ഷസിയായാൾ KR.
നിൻ ബുദ്ധി രാ’സിയത്രേ Bhr. രാക്ഷസോ
ദ്വാഹം Bhg. marriage by abduction.

രാഗം rāgam S. (രഞ്ജ്). 1. Dye, colour രാഗമു
ളേളാന്നിലേ രാഗം ചെല്ലൂ CG. women prefer
in winter red clothes. 2. affection, love, ന
മ്മിലേ രാ’ങ്ങൾ Bhr. our mutual love. പര
സ്ത്രീ ഗമനം ചെയ്യേണം എന്നു വികല്പിച്ചു വ
രുന്ന ചിത്തപ്രവൃത്തിക്കു രാ. എന്നു പേർ Vednt.
രോഗമല്ലേതുമേ രാ’മത്രേ CG. ക്ഷീണരാ. V2.
chastity. ഉളളിലേ രാ. മെല്ലേ പുറത്തു പരന്നു
CG. (also jealousy). നിഖിലജനരാ. വരുത്തു
ന്നവൻ അവനിപാലൻ ChVr. a king is who
gains the hearts. രാഗമാൎന്നോരോജനം Mud.
3. affection, passion അഷ്ടരാഗങ്ങൾ വിട്ടു Bhg.
8 or 16 viz. രാഗം, ദ്വേഷം, കാമം (also
avarice), ക്രോധം (resentment), ലോഭം, മോ
ഹം, മദം (from എെശ്വൎയ്യബഹുത്വം), മാത്സൎയ്യം,
moreover ൟൎഷ്യ, അസൂയ, ഡംഭം, ദൎപ്പം, അഹ
ങ്കാരം, ഇഛ്ശ, ഭക്തി, ശ്രദ്ധ Sid D. രാ. മുതൽ
അഹങ്കാരം അന്ത്യമായി 13 ചിത്തവൃത്തികളെ മു
മുക്ഷുക്കൾ അശേഷം വിടുക വേണ്ടിയതു — ഇഛ്ശ
ഭക്തി ശ്രദ്ധകളെ ആവശ്യമായി ചെയ്യേണം
Vednt. 4. tune ആ രാ’ത്തിൽ ചെല്‌വു, പാടേണ്ടു
KU. നാകനാരീജനേ രാ Nal. (? there are 32
tunes V1.). നേരറ്റ രാഗങ്ങൾ ഓരോന്നു പാ
ടി CG.

രാഗക്കാർ (4) songsters; singing birds MC.

രാഗഛായ (1) red colour.

രാഗദ്വേഷാദികൾ = 3.

രാഗവാൻ m., രാഗവതിയായുളേളാർ എനിക്കു
KR. f. loving fondly.

രാഗഹീനൻ V2. chaste, pure-minded.

രാഗാദി = 3. sins രാ. വിഹീനൻ Bhg. രാ.
പറക angrily, passionately. രാ. ക്കാർ ill-
natured, passionate persons.

രാഗി 1. a lover രാ. കളാം ഞങ്ങൾ CG. 2. C. Tu.
M. Te. Eleusine coracana = മുത്താറി (Tdbh.
of രാജിക).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/904&oldid=185050" എന്ന താളിൽനിന്ന് ശേഖരിച്ചത്